Saturday, November 17, 2018 Last Updated 10 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 22 Jul 2018 09.58 AM

ഈ തല നിറച്ചും മുടിയാണല്ലോ; അത്ഭുതമായി ആറു മാസം മാത്രം പ്രായമുള്ള 'മുടിയന്‍'

uploads/news/2018/07/235277/mudiyan.jpg

വെറും ആറു മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞുവാവയാണ് ലോകത്തിലെ എല്ലാ മുടിയന്മാരെയും പിന്നിലാക്കി ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ നമ്പര്‍ വണ്‍ മുടിയന്‍. ഇന്‍സ്റ്റഗ്രാമില്‍ ഈ മുടിയനെ പിന്തുടരുന്നത് 58000 പേരാണ്. ജപ്പാന്‍കാരനായ ചാന്‍സോയെന്ന കുഞ്ഞിന്റെ മുടിയഴകിന് മുന്നില്‍ ആരാധകര്‍ കണ്ണും നട്ടിരിക്കുകയാണ്. ചാന്‍സോയുടെ ചിത്രങ്ങള്‍ക്ക് ലോകത്ത് ആരാധകരേറെയാണ്. ജനിച്ചപ്പോള്‍ തന്നെ ഇവന്റെ തല നിറയെ മുടിയുണ്ടായിരുന്നു. ആറുമാസം ആയപ്പോഴേക്കും മുടിയഴക് ഇരട്ടിച്ചു. നല്ല മൂടുള്ള കറുത്ത മുടി അഴകിന് ആരാധകരും ഏറിയാതോടെ ചാന്‍സോ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായി.

ഇവന്റെ മുടിയഴകിന്റെ ചിത്രങ്ങള്‍ അമ്മയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. മുടികൊഴിച്ചില്‍ അലട്ടുന്നവരടക്കം അസൂയയോടെയും ആരാധനയോടെയും ചാന്‍സോയെ ലൈക്കിലേറ്റിയപ്പോള്‍ സോഷ്യല്‍ ലോകത്ത് ഈ മുടിചൂടാ മന്നന്‍ ഹീറോയായി. വ്യത്യസ്ഥ ചിത്രങ്ങളാണ് അമ്മ സോഷ്യല്‍ ലോകത്ത് പങ്കുവയ്ക്കുന്നത്. ഇവനെ പിന്തുടരുന്നവരുടെ എണ്ണം 50,000 അടുത്ത സന്തോഷത്തിലാണ് വീട്ടുകാര്‍.ജനിതകമായ കാരണങ്ങളാണ് കുട്ടിയ്്ക്ക് ഇത്ര ചെറിയ പ്രായത്തിലെ ഇത്രയും മുടി സമ്മാനിച്ചതെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം

Ads by Google
Sunday 22 Jul 2018 09.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW