Thursday, September 13, 2018 Last Updated 2 Min 7 Sec ago English Edition
Todays E paper
Ads by Google
Sunday 22 Jul 2018 02.12 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
പുതുക്കിയ പരീക്ഷാ തീയതികള്‍

ജൂലൈ 16,18, 20 തീയതികളില്‍ നടത്താന്‍ നിശ്‌ചയിച്ചിരുന്ന രണ്ടാം സെമസ്‌റ്റര്‍ എം.എ./എം.എസ്‌.സി./എം.കോം./എം.സി.ജെ./എം.എസ്‌.ഡബ്ല്യു. എം.ടി.എ. (2017 അഡ്‌മിഷന്‍ - റഗുലര്‍/2014, 2015 2016 അഡ്‌മിഷന്‍ ഇംപ്രൂവ്‌മെന്റ്‌/സപ്ലിമെന്ററി, 2012, 2013 അഡ്‌മിഷന്‍ മേഴ്‌സി ചാന്‍സ്‌) പരീക്ഷകള്‍ യഥാക്രമം ഓഗസ്‌റ്റ് രണ്ട്‌, ഏഴ്‌, ഒന്‍പത്‌ തീയതികളിലും 17, 19 തീയതികളിലെ ഒന്നും രണ്ടും സെമസ്‌റ്റര്‍ എം.എ./എം.എസ്‌.സി./എം.കോം (പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍ - 2017 അഡ്‌മിഷന്‍ റഗുലര്‍) പരീക്ഷകള്‍ യഥാക്രമം ഓഗസ്‌റ്റ് 10, 13 തീയതികളിലും 16, 18, 20 തീയതികളിലെ മൂന്നും നാലും സെമസ്‌റ്റര്‍ ബി.എ./ബി.കോം (2016 അഡ്‌മിഷന്‍ - സി.ബി.സി.എസ്‌.എസ്‌. - പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍) - സംസ്‌കൃതം പരീക്ഷകള്‍ യഥാക്രമം 30, ഓഗസ്‌റ്റ് ഒന്ന്‌, മൂന്ന്‌ തീയതികളിലും 16, 18, 20 തീയതികളിലെ രണ്ടാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌. (പുതിയ സ്‌കീം റഗുലര്‍ - 2017 അഡ്‌മിഷന്‍), സി.ബി.സി.എസ്‌.എസ്‌. (2013 മുതല്‍ 2016 വരെ അഡ്‌മിഷന്‍ റീഅപ്പിയറന്‍സ്‌) ബി.എസ്‌.സി. സൈബര്‍ ഫോറന്‍സിക്‌ പരീക്ഷകള്‍ യഥാക്രമം 26, 30, ഓഗസ്‌റ്റ് രണ്ട്‌ തീയതികളിലും 18, 20 തീയതികളിലെ രണ്ടാം സെമസ്‌റ്റര്‍ എം.എഡ്‌. (ദ്വിവത്സരം - 2017 അഡ്‌മിഷന്‍ റഗുലര്‍/സപ്ലിമെന്ററി) പരീക്ഷകള്‍ യഥാക്രമം 27, 30 തീയതികളിലും 16, 18, 20 തീയതികളിലെ രണ്ടാം സെമസ്‌റ്റര്‍ ബി.എഡ്‌. (ക്രെഡിറ്റ്‌ സെമസ്‌റ്റര്‍ - 2017 അഡ്‌മിഷന്‍ റഗുലര്‍/2015 2016 അഡ്‌മിഷന്‍ സപ്ലിമെന്ററി- ദ്വിവത്സരം) പരീക്ഷകള്‍ യഥാക്രമം 25, 27, 30 തീയതികളിലും 16, 17, 18, 19, 20 തീയതികളിലെ നാലാം സെമസ്‌റ്റര്‍ എം.ബി.എ. (2016 അഡ്‌മിഷന്‍ റഗുലര്‍/2013 മുതല്‍ 2015 അഡ്‌മിഷന്‍ സപ്ലിമെന്ററി/2012 അഡ്‌മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്‌) പരീക്ഷകള്‍ യഥാക്രമം സെപ്‌റ്റംബര്‍ മൂന്ന്‌, നാല്‌, അഞ്ച്‌, ആറ്‌, ഏഴ്‌ തീയതികളിലും 17, 19 തീയതികളിലെ രണ്ടാം സെമസ്‌റ്റര്‍ എം.എച്ച്‌.ആര്‍.എം. (2017 അഡ്‌മിഷന്‍ റഗുലര്‍ 2017ന്‌ മുമ്പുള്ള അഡ്‌മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ യഥാക്രമം ഓഗസ്‌റ്റ് ആറ്‌, എട്ട്‌ തീയതികളിലും 16, 18, 20 തീയതികളിലെ ഒന്നാം സെമസ്‌റ്റര്‍ എം.എസ്‌.സി. മെഡിക്കല്‍ ഡോക്യുമെന്റേഷന്‍ (പുതിയ സ്‌കീം - 2017 അഡ്‌മിഷന്‍ റഗുലര്‍/2016 അഡ്‌മിഷന്‍ സപ്ലിമെന്ററി) മാസ്‌റ്റര്‍ ഓഫ്‌ അപ്ലൈഡ്‌ സയന്‍സ്‌ (മെഡിക്കല്‍ ഡോക്യുമെന്റേഷന്‍) പഴയ സ്‌കീം (2009 2015 അഡ്‌മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ യഥാക്രമം 25, 27, 30 തീയതികളിലും 20ലെ മൂന്നാം സെമസ്‌റ്റര്‍ എം.സി.എ. (അഫിലിയേറ്റഡ്‌ കോളജുകള്‍ - പുതിയ സ്‌കീം - 2017 അഡ്‌മിഷന്‍ - ലാറ്ററല്‍ എന്‍ട്രി, സ്‌പെഷല്‍ ബാച്ച്‌) പരീക്ഷകള്‍ ഓഗസ്‌റ്റ് ഒന്നു വരെയും 20ലെ രണ്ടാം വര്‍ഷ ബി.എസ്‌.സി. എം.ആര്‍.ടി. (സപ്ലിമെന്ററി) പരീക്ഷകള്‍ 30നും 17, 19 തീയതികളിലെ ഒന്നാം സെമസ്‌റ്റര്‍ എം.ഫില്‍ (ബിസിനസ്‌ സ്‌റ്റഡീസ്‌ - 2017 അഡ്‌മിഷന്‍ റഗുലര്‍/സപ്ലിമെന്ററി) പരീക്ഷകള്‍ 25, 27 തീയതികളിലും 19ലെ രണ്ടാം സെമസ്‌റ്റര്‍ ബി.എച്ച്‌.എം. (2017 അഡ്‌മിഷന്‍ റഗുലര്‍/2013 2016 അഡ്‌മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ഓഗസ്‌റ്റ് മൂന്നിനും 20ലെ രണ്ടാം സെമസ്‌റ്റര്‍ ഐ.എം.സി.എ. (പുതിയ സ്‌കീം - 2017 അഡ്‌മിഷന്‍ റഗുലര്‍) ഡി.ഡി. എം.സി.എ. (2014-2016 അഡ്‌മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ഓഗസ്‌റ്റ് ഒന്നിനും 20ലെ ഒന്നാം സെമസ്‌റ്റര്‍ എം.എസ്‌.സി. സി.ഇ. എന്‍.ടി. (കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്‌ നെറ്റ്‌വര്‍ക്ക്‌ ടെക്‌നോളജി - 2017 അഡ്‌മിഷന്‍ റഗുലര്‍/സപ്ലിമെന്ററി) പരീക്ഷകള്‍ ഓഗ്‌സ്റ്റ്‌ ഒന്നിനും നടത്തുന്നതിനായി പുതുക്കി നിശ്‌ചയിച്ചു. മറ്റ്‌ പരീക്ഷകളുടെ തീയതികള്‍ക്കും പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.
സ്‌കൂള്‍ ഓഫ്‌ ഇന്ത്യന്‍ ലീഗല്‍ തോട്ടിന്‌ അവധി

സ്‌കൂള്‍ ഓഫ്‌ ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ മുഴുവന്‍ അധ്യാപകരും 24 മുതല്‍ 27 വരെ നടക്കുന്ന എല്‍.എല്‍.ബി. മൂല്യനിര്‍ണയ ക്യാമ്പില്‍ പങ്കെടുക്കുന്നതിനാല്‍ അന്നേ ദിവസങ്ങളില്‍ പഠനവകുപ്പിലെ പ്രോഗ്രാമുകളിലെ വിദ്യാര്‍ഥികള്‍ക്ക്‌ അവധിയായിരിക്കും.

പ്രാക്‌ടിക്കല്‍

ഒന്നും രണ്ടും സെമസ്‌റ്റര്‍ ബി.വോക്‌ ടൂറിസം ഹോസ്‌പിറ്റാലിറ്റി (2016 അഡ്‌മിഷന്‍ റഗുലര്‍) പരീക്ഷകളുടെ പ്രാക്‌ടിക്കല്‍ യഥാക്രമം 26, 27 തീയതികളില്‍ കാലടി ശ്രീ ശങ്കരാ കോളജില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

പരീക്ഷാഫലം

സ്‌റ്റാസ്‌/സീപാസില്‍ 2017 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്‌റ്റര്‍ എം.സി.എ. (പുതിയ സ്‌കീം - 2016 അഡ്‌മിഷന്‍ റഗുലര്‍ മാത്രം) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ഓഗസ്‌റ്റ് രണ്ടു വരെ അപേക്ഷിക്കാം.

Ads by Google
Sunday 22 Jul 2018 02.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW