Friday, September 21, 2018 Last Updated 17 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 22 Jul 2018 02.10 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2018/07/235265/azcha.jpg

അശ്വതി: പുതിയ തൊഴിലുകളില്‍ പ്രവേശിക്കാന്‍ സാധിക്കും. സഹായികളില്‍ നിന്നുള്ള ഇടപെടല്‍ വഴി പെട്ടെന്നുള്ള കാര്യസാധ്യം. വിവാഹാലോചകള്‍ തീരുമാനത്തിലെത്തും. കടങ്ങള്‍ വീട്ടാനും പണയ ഉരുപ്പടികള്‍ തിരിച്ചെടുക്കാനും സാധിക്കും. വ്യവഹാരങ്ങളില്‍ വിജയം നേടും.

ഭരണി: മേലുദ്യോഗസ്‌ഥരില്‍ നിന്ന്‌ പ്രശംസ ലഭിക്കും. ഇരുചക്ര വാഹനമോടിക്കുന്നവര്‍ അധിക ശ്രദ്ധ പുലര്‍ത്തുക. സഹപ്രവര്‍ത്തകരുമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ പരിഹൃതമാകും. ഏതുതരത്തിലുള്ള തടസങ്ങളും തരണം ചെയ്യാന്‍ സാധിക്കും. പെരുമാറ്റത്തില്‍ക്കൂടി അന്യരുടെ വിരോധം സമ്പാദിക്കും.

കാര്‍ത്തിക: മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബന്ധുജനഗുണം വര്‍ധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക്‌ ജനസമ്മതി വര്‍ധിക്കും. ഇരുചക്ര വാഹനം വാങ്ങും. സ്വജനങ്ങളില്‍ ആര്‍ക്കെങ്കിലും ഉന്നത സ്‌ഥാനലബ്‌ധി. പ്രശ്‌നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും.

രോഹിണി: സ്‌നേഹിക്കുന്നവരില്‍ നിന്ന്‌ എതിര്‍പ്പ്‌ നേരിടും. വ്യാപാരം, മറ്റു ബിസിനസ്‌ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ സാമ്പത്തിക വിഷമമുണ്ടാകും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളില്‍ തിരിച്ചടികള്‍ നേരിടും. ഇഷ്‌ടജനങ്ങള്‍ക്ക്‌ തൊഴില്‍പരമായി മാറ്റം, അന്യദേശ വാസം എന്നിവയുണ്ടാകും.

മകയിരം: രോഗദുരിത ശമനം. ജീവിതപങ്കാളിയില്‍ നിന്ന്‌ ഉറച്ച പിന്തുണ. പ്രണയബന്ധിതര്‍ക്ക്‌ ഏതെങ്കിലും തരത്തിലുള്ള തടസങ്ങള്‍ ഉണ്ടാകാം. അനിയന്ത്രിത കോപം നിയന്ത്രിക്കണം. ബാങ്കുകളില്‍ നിന്ന്‌ ലോണ്‍ പാസായിക്കിട്ടും. മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്‌നങ്ങളില്‍ നിന്നു മോചനം.

തിരുവാതിര: കുടുംബസമേതം യാത്രകള്‍ നടത്തും. വിവാഹമാലോചിക്കുന്നവര്‍ക്ക്‌ അനുകൂല ഫലം. സ്വന്തമായി ബിസിനസ്‌ നടത്തുന്നവര്‍ക്ക്‌ മികച്ച ലാഭം. രോഗദുരിതങ്ങളില്‍ വിഷമിക്കുന്നവര്‍ക്ക്‌ ആശ്വാസം. ഭക്ഷണത്തില്‍ നിന്നുള്ള അലര്‍ജി പിടിപെടുവാനും വളര്‍ത്തുമൃഗങ്ങളാല്‍ പരിക്കേല്‍ക്കുവാനും സാദ്ധ്യത

പുണര്‍തം: നിരാശാ ബോധം അധികരിക്കും. സഹായ വാഗ്‌ദാനത്തില്‍ നിന്ന്‌ സുഹൃത്തുക്കള്‍പിന്‍വാങ്ങും. പൊതുമേഖലാ സ്‌ഥാപനങ്ങളില്‍ ജോലി ലഭിക്കും. ബന്ധുക്കള്‍ വഴി വരുന്ന വിവാഹാലോചനകളില്‍ തീരുമാനമാകും. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കുവാന്‍ കഠിനശ്രമം വേണ്ടിവരും.

പൂയം: മനസ്സില്‍ നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. പണമിടപാടുകളില്‍ കൃത്യത പാലിക്കും. മേലുദ്യോഗസ്‌ഥരുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. കുടുംബജീവിത സൗഖ്യം വര്‍ധിക്കും. വിവാദപരമായ പല കാര്യങ്ങളില്‍ നിന്നും മനസിന്‌ സുഖം ലഭിക്കും.

ആയില്യം: വാഹനം മാറ്റിവാങ്ങുവാന്‍ തീരുമാനമെടുക്കും. ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. കുടുംബസ്വത്തുക്കള്‍ അനുഭവത്തില്‍ വരും. കരുതിവച്ച പണം മറ്റാവശ്യങ്ങള്‍ക്കായി ചെലവഴിക്കും. മുതിര്‍ന്ന ബന്ധുക്കള്‍ക്ക്‌ അനാരോഗ്യം.

മകം: പ്രവര്‍ത്തനങ്ങളില്‍ മികച്ച വിജയം. വിദ്യാഭ്യാസപരമായി മികച്ച നേട്ടങ്ങള്‍ , ഉപരിപഠനത്തിന്‌ പവേശനം എന്നിവയുണ്ടാകും. പൊതുപ്രവര്‍ത്തനങ്ങളില്‍ വിജയം. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വര്‍ധിക്കും. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെട്ട്‌ അപമാനമുണ്ടാകും. കര്‍ണരോഗ ബാധ.

പൂരം: സ്വദേശം വിട്ട്‌ യാത്ര ചെയ്യേണ്ടിവരും. ബിസിനസില്‍ മികച്ച നേട്ടം. വാഹനയാത്രകള്‍ കൂടുതലായി വേണ്ടിവരും. ഔദ്യോഗിക രംഗത്ത്‌ ഉയര്‍ച്ച, സ്‌ഥലം മാറ്റം എന്നിവയ്‌ക്കു സാധ്യത. പുതിയ വസ്‌ത്രം ഉപഹാരമായി ലഭിക്കും. ഗൃഹോപകരണങ്ങള്‍ പുതുതായി വാങ്ങും.

ഉത്രം: കര്‍മ്മ രംഗം പുഷ്‌ടിപ്പെടും. പൊതുപ്രവര്‍ത്തന വിജയം നേടും. കുടുംബത്തില്‍ നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്‌ക്കുള്ള ശ്രമം വിജയിക്കും. അവിചാരിത ധനലാഭം. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. കുടുംബത്തില്‍ ശാന്തതയുണ്ടാകും.

അത്തം: രോഗദുരിതങ്ങളില്‍നിന്ന്‌ മോചനം. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും. സ്വപ്രയത്നം കൊണ്ട്‌ തടസങ്ങള്‍ തരണം ചെയ്യും. ഭക്ഷണത്തില്‍ താല്‌പര്യമേറും. കഴിവുകള്‍ക്ക്‌ അംഗീകാരം ലഭിക്കും. വാസഗൃഹമാറ്റം ഉണ്ടാകാനിടയുണ്ട്‌. ധനപരമായ നേട്ടം കൈവരിക്കും.

ചിത്തിര: വാഹനം മാറ്റി വാങ്ങുവാന്‍ യോഗം. ഭക്ഷണകാര്യത്തില്‍ ശ്രദ്ധ കുറയും. ബന്ധുക്കള്‍ സഹായിച്ച്‌ കാര്യസാദ്ധ്യം . പ്രണയബന്ധങ്ങള്‍ക്ക്‌ അംഗീകാരം. തൊഴില്‍പരമായി മികച്ച നേട്ടം. കടം നല്‌കിയിരുന്നു പണം തിരികെ കിട്ടും.
ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി.

ചോതി: പലതരത്തിലുള്ള സാമ്പത്തിക വിഷമതകള്‍ അനുഭവിക്കും. ധനസമ്പാദനത്തിനുള്ള ശ്രമങ്ങള്‍ പരാജയപ്പെടും. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക്‌ ബുദ്ധിമുട്ടുകള്‍ നേരിടും. ജീവിത പങ്കാളിക്ക്‌ ഏതെങ്കിലും രോഗദുരിതമുണ്ടാകും. സാഹിത്യരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി ലഭിക്കും.

വിശാഖം: ബുദ്ധിപരമായ തീരുമാനങ്ങളെടുക്കും. ശത്രുക്കള്‍ക്കുമേല്‍ വിജയം കൈവരിക്കും. മനസിനു സുഖം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കും. അനാവശ്യ വിവാദങ്ങളില്‍ ഏര്‍പ്പെടാതെ ശ്രദ്ധിക്കുക. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവിടും. ഔഷധ സേവയെത്തുടര്‍ന്ന്‌ രോഗശമനം. പുതിയ വീടു വാങ്ങാനുള്ള ശ്രമത്തില്‍ വിജയം.

അനിഴം: സാമ്പത്തിക നേട്ടം കൈവരിക്കും. തിരികെ കിട്ടാനുണ്ടായിരുന്ന പണം ലഭിക്കും. വീട്ടിലെ ആവശ്യങ്ങള്‍ക്കുള്ള ഇലക്‌ട്രിക്‌ ഉപകരണങ്ങള്‍ വാങ്ങും. ബന്ധുക്കള്‍ നിമിത്തം നേട്ടം. പൊതുപ്രവര്‍ത്തകര്‍ക്ക്‌ നേട്ടം. ജീവിത സുഖം വര്‍ദ്ധിക്കും. തൊഴില്‍പരമായ സ്‌ഥാനക്കയറ്റം ഇഷ്‌ടസ്‌ഥലത്തേക്കു മാറ്റം എന്നിവയുണ്ടാകും.

തൃക്കേട്ട: ധനകാര്യ സ്‌ഥാപനങ്ങളില്‍ നിന്ന്‌ ആനുകൂല്യങ്ങള്‍ ലഭിക്കാം. സാമ്പത്തിക ബാധ്യതകള്‍ ഒരു പരിധിവരെ കുറയ്‌ക്കാന്‍ സാധിക്കും. ഇരുചക്രവാഹന ലാഭം. ജോലി സമ്പാദനത്തിനുള്ള പരിശ്രമങ്ങള്‍ വിജയിക്കും. പൈതൃകസ്വത്തു ലഭിക്കും. അസ്വസ്‌ഥതകള്‍ ശമിക്കും. ഉദരവ്യാധികളില്‍ നിന്നു മോചനം.

മൂലം: മെച്ചപ്പെട്ട വാരമായിരിക്കും. പലതരത്തില്‍ നിലനിന്നിരുന്ന വൈഷമ്യങ്ങള്‍ക്ക്‌ അയവുണ്ടാകും. വിവാഹാദി തീരുമാനങ്ങള്‍ കൈക്കൊള്ളും. ബന്ധുജനസന്ദര്‍ശനം. ഭൂമി വില്‍പ്പന വഴി നേട്ടം. മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. മാതാവില്‍ നിന്നോ, മാതൃബന്ധുക്കളില്‍ നിന്നോ ആനുകൂല്യലാഭം. പ്രധാന കാര്യങ്ങള്‍ക്കുള്ള തീരുമാനം കൈക്കൊള്ളും.

പൂരാടം: ഉദ്യോഗസ്‌ഥര്‍ക്ക്‌ സ്‌ഥലം മാറ്റം, ഇഷ്‌ടസ്‌ഥാന ലബ്‌ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടും. പൊതുപ്രവര്‍ത്തന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ജനസമ്മിതി. ആരോഗ്യസ്‌ഥിതി മെച്ചപ്പെടും. ജീവിതപങ്കാളിക്ക്‌ ഏതെങ്കിലും തരത്തിലുള്ള ഉന്നതി.

ഉത്രാടം: മറ്റുള്ളവരുമായി കലഹങ്ങള്‍ക്കു സാധ്യത. ഇഷ്‌ടപ്പെടാത്ത കാര്യങ്ങളില്‍ ഇടപെടേണ്ടിവരും. പണമിടപാടുകളില്‍ ചതിവു പറ്റാന്‍ സാധ്യത. വിദേശസഞ്ചാരം സാധ്യമാകും. തൊഴില്‍രംഗം മെച്ചപ്പെടും. ഗുണാനുഭവങ്ങള്‍ ലഭിക്കുവാന്‍ അല്‌പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം.

തിരുവോണം: അപ്രതീക്ഷിത ധനനഷ്‌ടം നേരിടും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം അല്‍പം കൂടി നീട്ടിവയ്‌ക്കുന്നതുത്തമം. ലഹരിവസ്‌തുക്കളില്‍ താല്‌പര്യം വര്‍ധിക്കും. വിലപ്പെട്ട രേഖകള്‍ കൈമോശം വരാനിടയുണ്ട്‌. കഴിയുന്നതും ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അവിചാരിത നഷ്‌ടം.

അവിട്ടം: ബന്ധുജന സഹായം ലഭിക്കും. തൊഴില്‍ രംഗത്ത്‌ നിലനിന്നിരുന്ന അനുകൂല സ്‌ഥിതി വര്‍ധിച്ച തോതില്‍ ലഭിക്കും. ഇന്റര്‍വ്യൂവില്‍ നേട്ടം കൈവരിക്കും. സര്‍ക്കാര്‍ ജോലി പ്രതീക്ഷിക്കുന്നവര്‍ക്ക്‌ അനുകൂല ഫലം ലഭിക്കുവാന്‍ സാധ്യത. പ്രേമബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ അംഗീകാരം ലഭിക്കും.

ചതയം: ഉറ്റ സുഹൃത്തിന്റെ ഇടപെടല്‍ മൂലം അപകടങ്ങളില്‍ നിന്നു രക്ഷ നേടും. നഷ്‌ടപ്പെട്ടെന്നു കരുതിയിരുന്ന വസ്‌തുക്കള്‍ തിരികെ ലഭിക്കും. വാസസ്‌ഥാനത്തിനു മാറ്റം സംഭവിക്കാം. കൂടുതല്‍ പണച്ചെലവുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടും. പൊതുപ്രവര്‍ത്തന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ജനസമ്മതി.

പൂരൂരുട്ടാതി : ആരോഗ്യസ്‌ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. സ്‌ത്രീകളുമായി ഇടപെട്ട്‌ മാനഹാനിക്കു സാധ്യത. വിദേശയാത്രയ്‌ക്കുള്ള ശ്രമങ്ങള്‍ വിജയം കൈവരിക്കും. ഇന്‍ഷുറന്‍സ്‌, ചിട്ടി എന്നിവയില്‍ നിന്നു ധനലാഭത്തിനു സാധ്യത. സൗന്ദര്യവര്‍ധക വസ്‌തുക്കള്‍ക്കു പണം മുടക്കും.

ഉത്രട്ടാതി: മനഃസുഖം കുറയും, രാഷ്ര്‌ടീയരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ എതിര്‍പ്പുകള്‍ നേരിടേണ്ടി വരും. സുഹൃത്തുക്കളുടെ നിര്‍ബന്ധങ്ങള്‍ക്ക്‌ വഴങ്ങേണ്ടി വരും. കേസ്‌, വ്യവഹാരങ്ങള്‌ എന്നിവ നേരിട്ടേക്കാം. കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന്‌ രോഗാരിഷ്‌ടതയുണ്ടാകാനും സാധ്യത കാണുന്നു.

രേവതി: അനുകൂല ഫലങ്ങള്‍ ലഭിക്കുവാന്‍ സാധ്യതയുള്ള വാരമാണ്‌. ധനലാഭമുണ്ടാകും. ഭക്ഷണസുഖം വര്‍ധിക്കും. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും. അനവസരത്തില്‍ അന്യര്‍ ഇടപെടുന്നതു മൂലം കുടുംബത്തില്‍ ചില്ലറ പ്രശ്‌നങ്ങളുണ്ടാകാം. സന്താനങ്ങള്‍ക്ക്‌ ഉന്നമനമുണ്ടാകും. നേത്രരോഗ സാധ്യത.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

Ads by Google
Sunday 22 Jul 2018 02.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW