Thursday, September 13, 2018 Last Updated 25 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 22 Jul 2018 02.05 AM

ശ്രേഷ്‌ഠ കാതോലിക്കാ ബാവായുടെ നവതിയാഘോഷം ഇന്ന്‌ പുത്തന്‍കുരിശില്‍

uploads/news/2018/07/235259/re3.jpg

കോലഞ്ചേരി: മലങ്കര യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവന്‍ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയുടെ നവതിയാഘോഷം ഇന്നു സഭാ ആസ്‌ഥാനമായ പുത്തന്‍കുരിശ്‌ പാത്രിയാര്‍ക്കാ സെന്ററില്‍ നടക്കും. രാവിലെ 7.45-ന്‌ പുത്തന്‍കുരിശ്‌ സെന്റ്‌ അത്തനേഷ്യസ്‌ കത്തീഡ്രലില്‍ ബാവ കുര്‍ബാന അര്‍പ്പിക്കും.
ഉച്ചകഴിഞ്ഞ്‌ 3.30-ന്‌ നടക്കുന്ന അനുമോദന സമ്മേളനത്തില്‍ മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത മുഖ്യാതിഥിയായിരിക്കും. സഭ പ്രസിദ്ധീകരിക്കുന്ന സ്‌മരണികയുടെ പ്രകാശനവും അദ്ദേഹം നിര്‍വ്വഹിക്കും. രാഷ്‌ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും. ബാവായുടെ നവതിയോടനുബന്ധിച്ച്‌ മംഗളം പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പ്‌ "ശ്രേഷ്‌ഠനായ ശില്‍പി"യുടെ പ്രകാശനവും ചടങ്ങില്‍ നടക്കും.പുത്തന്‍കുരിശ്‌ വടയമ്പാടിയില്‍ ചെറുവിള്ളില്‍ മത്തായിയുടേയും കുഞ്ഞമ്മയുടേയും മകനായി 1929 ജൂലൈ 22-നായിരുന്നു ബാവയുടെ ജനനം. 1957-ല്‍ പൗലോസ്‌ മോര്‍ പീലക്‌സിനോസ്‌ മെത്രാപ്പോലീത്ത ശെമ്മാശപട്ടവും, ഇതേവര്‍ഷം തന്നെ മഞ്ഞനിക്കര ദയറായില്‍ വച്ച്‌ ഏലിയാസ്‌ മോര്‍ യൂലിയോസ്‌ ബാവ കശീശ സ്‌ഥാനവും നല്‍കി.
1974 ഫെബ്രുവരി 24-ന്‌ ദമാസ്‌കസില്‍ വച്ചായിരുന്നു പരിശുദ്ധ ഇഗ്‌നാത്തിയോസ്‌ യാക്കോബ്‌ തൃതീയന്‍ പാത്രിയാര്‍ക്കീസ്‌ ബാവ മെത്രാപ്പോലീത്താ സ്‌ഥാനത്തേക്ക്‌ ഉയര്‍ത്തിയത്‌. 2002 ജൂലൈ 26-ന്‌ ദമാസ്‌കസില്‍ വച്ച്‌ പരിശുദ്ധ ഇഗ്‌നാത്തിയോസ്‌ സഖാ പ്രഥമന്‍ ബാവ കാതോലിക്കയായി വാഴിച്ചു. പരിശുദ്ധ ഇഗ്‌നാത്തിയോസ്‌ അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ്‌ ബാവയുടെ സ്‌ഥാനാരോഹണത്തിന്‌ ശ്രേഷ്‌ഠ കാതോലിക്കാ ബാവയാണ്‌ മുഖ്യ കാര്‍മ്മികത്വം വഹിച്ചത്‌.

Ads by Google
Sunday 22 Jul 2018 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW