Tuesday, July 16, 2019 Last Updated 55 Min 36 Sec ago English Edition
Todays E paper
Ads by Google
Sunday 22 Jul 2018 02.05 AM

മാര്‍തോമ ചെറിയ പള്ളിയില്‍ പ്രാര്‍ഥന യജ്‌ഞം നടത്തി

കോതമംഗലം: വിശുദ്ധ മാര്‍തോമ ചെറിയ പള്ളിയില്‍ ഇന്നലെ പ്രാര്‍ഥനാ യജ്‌ഞം നടന്നു. അഞ്ചു വൈദികരെയും രണ്ടു ട്രസ്‌റ്റികളെയും കോടതി വിലക്കിയതായി കേട്ട്‌ ഒത്തുചേര്‍ന്ന ഇടവകക്കാരാണു പ്രാര്‍ഥനാ യജ്‌ഞത്തില്‍ പങ്കെടുത്തത്‌.
തന്നെ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയുടെ വികാരിയായി ഓര്‍ത്തഡോക്‌സ്‌ സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവ നിയമിച്ചിട്ടുണ്ടെന്നു കാണിച്ച്‌ തോമസ്‌ പോള്‍ റമ്പാനും മറ്റ്‌ രണ്ടുപേരും മൂവാറ്റുപുഴ മുന്‍സിഫ്‌ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇവരെ വിലക്കി ഉത്തരവ്‌ വന്നിരുന്നു.
ഉത്തരവിന്മേല്‍ അപ്പീല്‍ പോകുന്നതിനുള്ള സ്‌റ്റേ നേടിയതായി മാര്‍ തോമ ചെറിയ പള്ളിഅധികൃതര്‍ അറിയിച്ചു. എങ്കിലും വിവരമറിഞ്ഞ്‌ പള്ളിയില്‍ തടിച്ചുകൂടിയ ഇടവകക്കാര്‍ പ്രാര്‍ഥനാ യജ്‌ഞം ആരംഭിക്കുകയും ചെയ്‌തു.

Ads by Google
Sunday 22 Jul 2018 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW