Friday, November 16, 2018 Last Updated 21 Min 0 Sec ago English Edition
Todays E paper
Ads by Google
Sunday 22 Jul 2018 02.05 AM

കാര്‍ഷിക സംസ്‌കാരത്തിലും വിശുദ്ധിയിലും മുന്നേറണം: മാര്‍ കല്ലറങ്ങാട്ട്‌

uploads/news/2018/07/235257/re7.jpg

പാലാ: മൂല്യങ്ങളിലും കാര്‍ഷികസംസ്‌കാരത്തിലും അധിഷ്‌ഠിതമായ പ്രവര്‍ത്തനങ്ങളിലൂടെ രൂപത മുന്നേറണമെന്നു പാലാ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌. രൂപതാ പാസ്‌റ്ററല്‍ കൗണ്‍സില്‍ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഷംഷാബാദ്‌ രൂപതയിലെ ഗുജറാത്ത്‌ മിഷനുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സാദ്ധ്യതകള്‍ കണ്ടെത്തണമെന്നും ബിഷപ്‌ നിര്‍ദേശിച്ചു. പാസ്‌റ്ററല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. സിറിയക്‌ തോമസ്‌ അധ്യക്ഷത വഹിച്ചു. ആധുനിക കാലഘട്ടത്തിന്റെ പ്രതിസന്ധികളെയും വെല്ലുവിളികളെയും തിരിച്ചറിഞ്ഞ്‌ മുന്‍പോട്ട്‌ പോകണമെന്ന്‌് സഹായമെത്രാന്‍ മാര്‍ ജേക്കബ്‌ മുരിക്കന്‍ സന്ദേശത്തില്‍ പറഞ്ഞു.
ഷംഷാബാദ്‌ രൂപതയുടെ ഭാഗമായി പാലാ രൂപത ഏറ്റെടുക്കുവാന്‍ പോകുന്ന ഗുജറാത്ത്‌ മിഷന്റെ വിശദാംശങ്ങള്‍ രൂപത സിഞ്ചെല്ലൂസ്‌ ഫാ. ഡോ. ജോസഫ്‌ കുഴിഞ്ഞാലില്‍ വിശദീകരിച്ചു. ഫ്രാന്‍സീസ്‌ മാര്‍പാപ്പായുടെ അപ്പസ്‌തോല പ്രബോധനത്തെക്കുറിച്ച്‌ ഫാ. ഡോ. തോമസ്‌ വടക്കേല്‍ ക്ലാസ്‌ നയിച്ചു. പാസ്‌റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജു സെബാസ്‌റ്റ്യന്‍ പ്രസംഗിച്ചു.

Ads by Google
Sunday 22 Jul 2018 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW