Thursday, September 13, 2018 Last Updated 22 Min 39 Sec ago English Edition
Todays E paper
Ads by Google
Sunday 22 Jul 2018 02.05 AM

ഉറുമ്പിന്റെ കഥ

uploads/news/2018/07/235256/re5.jpg

ഉറുമ്പും പച്ചക്കുതിരയും മിത്രങ്ങള്‍ ആയിരുന്നു. വേനല്‍ക്കാലം ആരംഭിച്ചപ്പോള്‍ അവര്‍ വളരെയധികം സന്തോഷിച്ചു. കാരണം ഭക്ഷണത്തിന്‌ യാതൊരു ബുദ്ധിമുട്ടും ഇല്ല. ഒരു ദിവസം വൈകിട്ട്‌ പച്ചക്കുതിര ഉറുമ്പിനോട്‌ പറഞ്ഞു, നമുക്കു പുറത്തേക്കു പോകാം. പാട്ടു പാടിയും നൃത്തം ചെയ്‌തും വേനല്‍ക്കാല സായാഹ്നഹ്നം ആസ്വദിക്കാം.
ഉറുമ്പു പറഞ്ഞു: ഞാന്‍ വരുന്നില്ല. ഇപ്പോള്‍ ധാന്യം ശേഖരിച്ചില്ലെങ്കില്‍ ശിശിര കാലത്ത്‌ പട്ടിണി കിടക്കേണ്ടി വരും.
'ഉറുമ്പ്‌ ഒരു മൂഢനാണ്‌' സ്വയം പറഞ്ഞു കൊണ്ട്‌ പച്ചക്കുതിര സായാഹ്നഹ്നം ആസ്വദിക്കാന്‍ പോയി. പച്ചക്കുതിരയുടെ സവാരി സമയത്ത്‌ ഉറുമ്പ്‌ ധാന്യം ശേഖരിക്കുക പതിവായിരുന്നു.
ഏതാനും മാസങ്ങള്‍ക്കു ശേഷം ശീതകാലം ആരംഭിച്ചു. ശൈത്യം കാരണം പച്ചക്കുതിരയ്‌ക്കു പുറത്തിറങ്ങാന്‍ നിവൃത്തിയില്ലാതെയായി. ഭക്ഷണം കിട്ടാതെയും വലഞ്ഞു. ഒരു ദിവസം പച്ചക്കുതിര ഉറുമ്പിനെ സമീപിച്ച്‌ പറഞ്ഞു എനിക്ക്‌ ഭക്ഷിക്കാന്‍ എന്തെങ്കിലും തരൂ. അല്ലെങ്കില്‍ ഞാന്‍ വിശന്ന്‌ മരിച്ചുപോകും. ഉറുമ്പ്‌ ചോദിച്ചു വേനല്‍ക്കാലത്ത്‌ നീ എന്തു ചെയ്യുകയായിരുന്നു?
പച്ചക്കുതിര പറഞ്ഞു, വേനല്‍ക്കാലം ആസ്വദിക്കുന്നതിലായിരുന്നു എനിക്ക്‌ അന്ന്‌ താല്‍പര്യം.
ഉറുമ്പ്‌ പറഞ്ഞു, നീ നൃത്തം ചെയ്‌ത് വേനല്‍ക്കാലം ആസ്വദിച്ചപ്പോള്‍ ഞാന്‍ കഠിനാധ്വാനം ചെയ്‌താണ്‌ ആവശ്യമുള്ള ധാന്യം ശേഖരിച്ചത്‌. അലസനായ നീയെന്തിന്‌ ഇപ്പോള്‍ എന്നെ കാണാന്‍ വന്നു? അത്രയും പറഞ്ഞശേഷം ഉറുമ്പ്‌ വാതില്‍ അടച്ചു.
ഭാവിയെക്കുറിച്ച്‌ ചിന്തിക്കേണ്ടിയിരുന്നു എന്ന്‌ പച്ചക്കുതിരയ്‌ക്ക് അപ്പോള്‍ തോന്നി.
പുരോഗതി ആര്‍ജിച്ചപ്പോള്‍ എന്തെങ്കിലും കരുതിയാല്‍, ആപത്തുകാലം വരുമ്പോള്‍ അത്‌ ഉപകരിക്കും എന്ന പാഠം പച്ചക്കുതിര അങ്ങനെ പഠിച്ചു.
ആഗ്രഹങ്ങള്‍ ഒരിക്കലും നമ്മെ ദൈവഭാഗത്ത്‌ എത്തിക്കുകയോ, നമ്മുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം ഉണ്ടാക്കിത്തരികയോ ചെയ്യുകയില്ല. ആഗ്രഹം ആവശ്യമാണ്‌. എന്നാല്‍ അതു മാത്രം പോരാ, അധ്വാനവും കരുതലും വേണം.
ഒരുത്തന്‍ പട്ടിണി കിടക്കുകയാണ്‌. ഇവന്റെ താമസം ധാരാളം മീനുള്ള ആറിന്റെ വക്കത്താണ്‌. ഒരു ചൂണ്ടയില്‍ അല്‌പം ഇര കോര്‍ത്തിട്ടാല്‍ മീന്‍ കിട്ടും. പട്ടിണി കിടക്കേണ്ട കാര്യമില്ല. പക്ഷേ, ഈ മണ്ടന്‍ ഇതു ചെയ്യുന്നില്ലെങ്കിലോ?
പെയിന്റു ചെയ്യാന്‍ വേണ്ടി ബ്രഷ്‌ പിടിക്കുന്നവിധം ഏതെങ്കിലും പുസ്‌തകത്തില്‍ നോക്കി പഠിച്ചതു കൊണ്ട്‌ പ്രയോജനമില്ല. നിങ്ങള്‍ പോയി പെയിന്റു ചെയ്‌തെങ്കില്‍ മാത്രമേ പ്രയോജനമുള്ളൂ.
ആഹാരം പാകം ചെയ്‌തു മേശപ്പുറത്ത്‌ വെച്ചിരിക്കുന്നു. നീ അത്‌ എടുത്തു കഴിച്ചില്ലെങ്കില്‍ യാതൊരു പ്രയോജനവും ഇല്ല. പൈപ്പ്‌ വീട്ടിലുണ്ട്‌. അതില്‍ വെള്ളം ഉണ്ട്‌; പക്ഷേ, നിങ്ങള്‍ വെള്ളം കുടിക്കാതെ തൊണ്ട വരളുകയാണ്‌. കാരണം, ടാപ്പു തുറക്കാത്ത കാലത്തോളം നിങ്ങള്‍ക്ക്‌ വെള്ളം കിട്ടുന്നതെങ്ങനെ...?
ഇതുപോലെ ദൈവത്തെ അറിയുന്നു എന്നു പറയുന്ന വ്യക്‌തി അവന്റെ കല്‌പനകള്‍ പ്രമാണിക്കേണ്ടതാകുന്നു. നീ എന്നെ സ്‌നേഹിക്കുന്നുവെങ്കില്‍ നൂറു ശതമാനം എന്റെ കല്‌പനകള്‍ അനുസരിക്കണം എന്നാണ്‌ യേശുക്രിസ്‌തു പറയുന്നത്‌. എങ്കില്‍ മാത്രമേ അതുകൊണ്ട്‌ പ്രയോജനമുള്ളു.
ദൈവത്തിന്റെ വചനം പറയുന്നു: ദൈവത്തെ സ്‌നേഹിക്കുന്നു എന്നു പറയുന്നവന്‍ യേശുക്രിസ്‌തു നടന്നതുപോലെ നടക്കേണ്ടതാകുന്നു. യേശുവിനെ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്നവരുടെ ജീവിതത്തില്‍ ഈ ഉറച്ച തീരുമാനം ഉണ്ടായിരിക്കണം. നിങ്ങള്‍ യേശുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ തീരുമാനം പ്രവൃത്തിയില്‍ കൂടി കാണിക്കുക.
ജീവിതത്തില്‍ വിജയിക്കുവാന്‍ വ്യക്‌തമായ വീക്ഷണവും പ്രായോഗികതയും ആവശ്യമാണ്‌. അദ്ധ്വാനശീലവും അക്ഷീണ പരിശ്രമവും ഉണ്ടെങ്കില്‍ ആധ്യാത്മിക രംഗത്തും പൊതു ജീവിതത്തിലും നന്മ ഉണ്ടാകും.

Ads by Google
Sunday 22 Jul 2018 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW