Thursday, September 13, 2018 Last Updated 10 Min 44 Sec ago English Edition
Todays E paper
Ads by Google
ശ്രവണം പുണ്യം രാമകഥാമൃതം / പ്രവീണ്‍ ശര്‍മ
Sunday 22 Jul 2018 02.05 AM

രാമരാജ്യം ഈ ലോകമൊരു കുടുംബമെന്ന മഹത്തായ സന്ദേശം

uploads/news/2018/07/235255/re4.jpg

മാനവനേയും ദാനവനേയും വാനരനേയും എല്ലാം ഒന്നായികണ്ട്‌ ഈശ്വരനാകുന്ന ഏകത്വത്തിലേയ്‌ക്ക്‌ നമ്മെ നയിച്ച രാമായണം വസുധൈവ കുടുംബം (ഈ ലോകം ഒരു തറവാട്‌) എന്ന മഹനീയമായ തത്ത്വമാണ്‌ ലോകജനതയ്‌ക്കു സമ്മാനിക്കുന്നത്‌.

പ്രപഞ്ചാനുഭവങ്ങളേയും ലോകവ്യവഹാരത്തേയുമാണിവിടെ കാട്ടിലേയ്‌ക്കുളള പോക്കും വനവാസവുമായി ഉപന്യസിച്ചിരിക്കുന്നത്‌. ജീവന്‍ ജ്‌ഞാന സമ്പന്നനായാലും പ്രാരബ്‌ധം വിടുന്നില്ല. അനുഭവിച്ച്‌ തീരേണ്ടിയിരിക്കുന്നു. ഓരോ ജീവനിലും ഉളള പ്രാരബ്‌ധത്തേ അകക്കണ്ണുകൊണ്ട്‌ ദര്‍ശിച്ച്‌ അതില്‍ നിന്നും മോചിപ്പിക്കാന്‍ ഗുരുക്കന്മാര്‍ക്കു മാത്രമേ സാധിക്കൂ.

അതുകൊണ്ട്‌ സനാതന ധര്‍മ്മം ഗുരു സാക്ഷാത്‌പരബ്രഹ്‌മം എന്നു കല്‍പ്പിച്ചിരിക്കുന്നു. പ്രാരബ്‌ധത്തേയാണ്‌ രാമായണത്തില്‍ കൈകേയിയായി ചിത്രീകരിച്ചിരിക്കുന്നത്‌. ജന്മാന്തരമായി ഒരു ജീവന്‍ സ്വീകരിച്ചിരിയ്‌ക്കുന്ന വാസനകളാണ്‌ മന്ഥര. മന്ഥരയില്‍കൂടിയാണ്‌ കൈകേയി വികസിയ്‌ക്കുന്നത്‌.

കൈകേയിയുടെ അഭിപ്രായങ്ങള്‍ക്ക്‌ രൂപം കൊടുത്തതും അവയെ പ്രബലങ്ങളാക്കിയതും മന്ഥരയാണ്‌. അതിലൂടെ ഉദ്ദേശിയ്‌ക്കുന്ന തത്ത്വം വാസനയാണ്‌ പ്രാരബ്‌ധ കര്‍മ്മങ്ങളെ രൂപം കൊടുത്തു അവ്യക്‌തതയില്‍ നിന്നും വ്യക്‌തതയിലേക്കു കൊണ്ടു വന്നു പ്രബലമാക്കിതീര്‍ക്കുന്നത്‌.

ബ്രഹ്‌മവിദ്യയായ സീതാ ദേവിയെ വരിച്ചിട്ടും കാട്ടിലേയ്‌ക്കു പോവേണ്ടി വന്നതു ജ്‌ഞാനമുണ്ടായാലും പ്രാരബ്‌ധം അനുഭവിച്ചുതന്നെ തീരണമെന്നതിന്റെ സൂചനയാണ്‌. ജ്‌ഞാനമുണ്ടായാല്‍ സഞ്ചിത-ആഗന്തുകങ്ങളായ കര്‍മ്മ-പാപങ്ങളുടെ രണ്ടു ഘടകങ്ങളെ ജയിക്കാം. കേവലം ശരീര ധര്‍മ്മങ്ങളെയും ശരീരാഭിമാനത്തേയും വെടിഞ്ഞ്‌ ഈശ്വര ബോധത്തിലേയ്‌ക്കുള്ള ഒരു ജീവന്റെ ലയനത്തേയാണ്‌ ജ്‌ഞാനോദയം (ബ്രഹ്‌മസാക്ഷാത്‌കാരം) എന്നു വിശേഷിപ്പിക്കുന്നത്‌.

അദൈ്വതം എന്ന വാക്കിന്റെ അര്‍ത്ഥം രണ്ട്‌ അല്ലാത്തത്‌ എന്നാണ്‌. രാവണന്‍ വിദേ്വഷ ഭക്‌തിയുടെ പ്രതീകമാണ്‌. ശത്രുവായി പെരുമാറുന്ന സമയത്തും രാവണന്റെ ഉള്ളില്‍ രാമനെപ്പറ്റിയുളള ചിന്തമാത്രമേ ഉണ്ടായുളളു. രാവണന്‍ ഒടുവില്‍ രാമതത്ത്വമായ ഈശ്വരതത്ത്വത്തിലേക്കാണ്‌ വിലയം പ്രാപിച്ചത്‌.

രാജാവ്‌ ദൈവമെന്ന സങ്കല്‌പം ഭാരതത്തിന്റെ മാതൃകയാണ്‌. (പ്രജാപതി ദൈവതം രാജാ) സകലമാനവ രാശികളുടേയും ക്ഷേമത്തിനും ധര്‍മ്മത്തിനും വേണ്ടി മാത്രം നിലകൊളളുന്നവനാണ്‌ രാജാവ്‌. പരിപൂര്‍ണ്ണ ധര്‍മ്മത്തേ, ഈശ്വരികതയേ നിലനിറുത്തി പ്രവര്‍ത്തിച്ചവരാണ്‌ ശ്രീരാമചന്ദ്രന്‍ തൊട്ട്‌ ഭാരതത്തിലെ ധര്‍മ്മിഷ്‌ഠരായ ചക്രവര്‍ത്തിമാര്‍. ഇന്നത്തേ സമാജികര്‍ തൊട്ടു രാജ്യപാലകര്‍ വരെ മാതൃകയാക്കേണ്ടത്‌ നിഷ്‌പക്ഷമതിയായ ധര്‍മ്മം പുലര്‍ത്തിയ രാമനേയും, ലോകത്തേ ഒരു കുടുംബമായിക്കണ്ട രാമരാജ്യത്തിന്റെ മഹനീയ സങ്കല്‍പ്പവുമാണ്‌.

**** (ഹരിപ്പാട്‌ സനാതന വേദപാഠശാല ചെയര്‍മാനാണു ലേഖകന്‍ )

Ads by Google
Ads by Google
Loading...
TRENDING NOW