Friday, November 16, 2018 Last Updated 27 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 22 Jul 2018 01.41 AM

ഹമാസ്‌ വെടിനിര്‍ത്തി; ഗാസയില്‍ യുദ്ധഭീതി ഒഴിഞ്ഞു

uploads/news/2018/07/235190/in2.jpg

ഗാസ: ഒടുവില്‍ ഗാസയില്‍ വെടിനിര്‍ത്തലിന്‌ ഹമാസ്‌ വഴങ്ങി. ഇതോടെ ഇസ്രയേലുമായി പൂര്‍ണതോതില്‍ പൊട്ടിപ്പുറപ്പെട്ടേക്കാമായിരുന്ന യുദ്ധം ഏറെക്കുറെ ഒഴിവായി.
തങ്ങളുടെ സൈനികന്‍ പലസ്‌തീന്‍ സ്‌നൈപ്പറുടെ വെടിയേറ്റു മരിച്ചതിനെത്തുടര്‍ന്നുള്ള ഇസ്രയേലിന്റെ രൂക്ഷമായ ആക്രമണത്തിനൊടുവിലാണ്‌ ഹമാസ്‌ വെടിനിര്‍ത്തലിനൊരുങ്ങിയത്‌. ഈജിപ്‌തിന്റെയും മറ്റുരാജ്യാന്തര കക്ഷികളുടെയും ശക്‌തമായ സമ്മര്‍ദവും വെടിനിര്‍ത്തലിലേക്കു നയിച്ചു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ ഹമാസും ഇസ്രയേലും ഇത്തരത്തില്‍ മൂന്നുയുദ്ധങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്‌.
കഴിഞ്ഞാഴ്‌ചത്തെ വെടിനിര്‍ത്തല്‍ ഇരുപക്ഷവും തമ്മിലുള്ള രൂക്ഷമായ ഏറ്റുമുട്ടലിലാണ്‌ കലാശിച്ചത്‌. റോക്കറ്റ്‌ ആക്രമണങ്ങള്‍ക്കു മറുപടിയായി 2014ന്‌ ശേഷം ഇസ്രയേല്‍ ആദ്യമായി വ്യോമാക്രമണം നടത്തുകയും ഗാസയില്‍നിന്ന്‌ തീപ്പട്ടങ്ങളും തീബലൂണുകളും ഇസ്രയേല്‍ കൃഷിപ്പാടങ്ങളിലേക്കു പ്രവഹിക്കുകയും ചെയ്‌തിരുന്നു. ഇതേത്തുടര്‍ന്നാണ്‌ താരതമ്യേന ലഘുവായ ആക്രമണരീതിയില്‍നിന്ന്‌ ഇസ്രയേല്‍ ആഞ്ഞടിച്ചത്‌. ഹമാസുമായി മറ്റൊരു യുദ്ധത്തിനു താല്‍പര്യമില്ലെന്ന്‌ വ്യക്‌തമാക്കിയെങ്കിലും തീപ്പട്ടങ്ങള്‍ പോലുള്ളവ ഇസ്രയേലിലേക്കു പറത്തിവിടുന്നത്‌ ഇനി സഹിക്കില്ലെന്നു ഇസ്രയേല്‍ ചൂണ്ടിക്കാട്ടി.
വെള്ളിയാഴ്‌ചയാണ്‌ ഗാസ അതിര്‍ത്തിയില്‍ ഇസ്രയേലി സൈനികനെ പലസ്‌തീന്‍ സ്‌നൈപ്പര്‍ വെടിവച്ചുവീഴ്‌ത്തിയത്‌. ഇസ്രയേലിന്‌ നാലുവര്‍ഷത്തിനിടെ ആദ്യമായാണ്‌ ഇത്തരത്തിലൊരു തിരിച്ചടി. തുടര്‍ന്നുനടത്തിയ പ്രത്യാക്രമണമണത്തില്‍ 60 ഹമാസ്‌ കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ ആവകാശപ്പെട്ടു. തിരിച്ചടിയില്‍ നാല്‌ പലസ്‌തീന്‍കാര്‍ കൊല്ലപ്പെട്ടു. ഇതില്‍ മൂന്നുപേര്‍ ഹമാസ്‌ പോരാളികളാണ്‌.

Ads by Google
Sunday 22 Jul 2018 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW