Friday, November 16, 2018 Last Updated 32 Min 50 Sec ago English Edition
Todays E paper
Ads by Google
Sunday 22 Jul 2018 01.41 AM

ജയില്‍ മാറാന്‍ മറിയം വിസമ്മതിച്ചു

uploads/news/2018/07/235189/in1.jpg

ഇസ്ലാമാബാദ്‌: അഴിമതിക്കുറ്റത്തിന്‌ ജയിലിലായ പാകിസ്‌താന്‍ മുന്‍ പ്രധാനമന്ത്രി നവാസ്‌ ഷെരീഫിന്റെ മകള്‍ മറിയം സിഹാല റെസ്‌റ്റ്‌ ഹൗസിലേക്കു മാറാന്‍ വിസമ്മതിച്ചു. ഭര്‍ത്താവിനും പിതാവ്‌ നവാസ്‌ ഷെരീഫിനുമൊപ്പം അതിസുരക്ഷയുള്ള റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കഴിയാനാണു താല്‍പര്യമെന്നാണ്‌ മറിയത്തിന്റെ നിലപാട്‌. കഴിഞ്ഞ 13നാണ്‌ പിതാവ്‌ നവാസ്‌ ഷെരീഫിനും ഭര്‍ത്താവ്‌ സഫ്‌ദാറിനുമൊപ്പം മറിയം അറസ്‌റ്റിലാകുന്നത്‌.
പനാമ പേപ്പറുകളിലെ വെളിപ്പെടുത്തലിനെത്തുടര്‍ന്നുള്ള അഴിമതിക്കേസില്‍ ഷെരീഫിന്‌ പത്തും മറിയത്തിന്‌ ഏഴും വര്‍ഷത്തെ തടവാണ്‌ പാക്‌ കോടതി വിധിച്ചത്‌. സഫ്‌ദറിന്‌ ഒരുവര്‍ഷവും. വനിതാതടവുകാര്‍ക്കുള്ള സൗകര്യങ്ങളില്ലാത്തതിനാല്‍ ഇസ്ലമാബാദിലെ സിഹാല റെസ്‌റ്റ്‌ ഹൗസ്‌ സബ്‌ ജയിലാക്കി മാറ്റിയതായി ഇസ്ലമാബാദ്‌ ചീഫ്‌ കമ്മിഷണര്‍ അറിയിച്ചിരുന്നു.

Ads by Google
Sunday 22 Jul 2018 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW