Thursday, November 15, 2018 Last Updated 2 Min 27 Sec ago English Edition
Todays E paper
Ads by Google
Sunday 22 Jul 2018 01.40 AM

കോടികളുടെ കോള്‍സെന്റര്‍ തട്ടിപ്പുകേസ്‌: യു.എസില്‍ 21 ഇന്ത്യന്‍ വംശജര്‍ക്കു തടവ്‌

ന്യുയോര്‍ക്ക്‌: ഇന്ത്യയിലെ കോള്‍സെന്ററുകള്‍ മുഖേന അമേരിക്കന്‍ പൗരന്മാരില്‍നിന്നു കോടിക്കണക്കിനു രൂപ തട്ടിയെടുത്ത കേസില്‍ 21 ഇന്ത്യന്‍ വംശജരെ നാലുവര്‍ഷം മുതല്‍ 20 വര്‍ഷം വരെ തടവിന്‌ അമേരിക്കന്‍ കോടതി ശിക്ഷിച്ചു.
അഹമ്മദ്‌ബാദ്‌ കേന്ദ്രീകരിച്ചുള്ള കോള്‍സെന്ററുകളുടെ മറവില്‍ ആയിരക്കണക്കിനാളുകളെയാണ്‌ തട്ടിപ്പിനിരയാക്കിയത്‌. ശിക്ഷാകാലാവധി കഴിയുന്നതോടെ ഇവരില്‍ പലരെയും നാട്ടിലേക്ക്‌ തിരിച്ചയയ്‌ക്കും. ഇതാദ്യമായാണ്‌ ഇന്ത്യന്‍കോള്‍ സെന്റര്‍ വ്യവസായത്തിലെ തട്ടിപ്പിന്‌ ഇത്രയും പേരെ ശിക്ഷിക്കുന്നതെന്ന്‌ അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ ജെഫ്‌ സെഷന്‍സ്‌ പറഞ്ഞു.
വയോധികരും കുടിയേറ്റക്കാരും ഉള്‍പ്പെടെയുള്ളവരെയാണു പലവിധത്തില്‍ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്‌. 2012 മുതല്‍ 2016 വരെയായിരുന്നു വന്‍ തട്ടിപ്പു നടത്തിയത്‌. ഡേറ്റാ ബ്രോക്കര്‍മാരില്‍ (വ്യക്‌തിപരമായ വിവരം കൈമാറുന്ന ഇടനിലക്കാര്‍) നിന്നും മറ്റും ലഭ്യമാക്കിയ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ സര്‍ക്കാരിന്‌ പണംകൊടുക്കാനുള്ളവരെ കണ്ടുപിടിച്ച്‌ അറസ്‌റ്റ്‌ ചെയ്യുമെന്നും നാടുകടത്തുമെന്നും പിഴയീടാക്കുമെന്നും തടവിലാക്കുമെന്നും പറഞ്ഞു വിരട്ടിയായിരുന്നു തട്ടിപ്പ്‌. യു.എസ്‌. സിറ്റിസണ്‍സ്‌ഷിപ്‌ ആന്‍ഡ്‌ ഇമിഗ്രേഷന്‍ സര്‍വീസസില്‍നിന്നും ഇന്റേണല്‍ റവന്യു സര്‍വീസില്‍നിന്നുമാണെന്ന്‌ പറഞ്ഞായിരുന്നു ആളുകളെ കോള്‍സെന്ററുകളില്‍നിന്നു വിളിച്ചത്‌. നിയമനടപടികളില്‍നിന്ന്‌ ഒഴിവാക്കാന്‍ ഇവര്‍ പറയുന്ന ബാങ്ക്‌ അക്കൗണ്ടുകളിലേക്ക്‌ ഓണ്‍ലൈനിലോ റീച്ചാര്‍ജ്‌ ചെയ്യാവുന്ന ക്രെഡിറ്റ്‌ കാര്‍ഡിലൂടെയോ ഇരകള്‍ പണമടയ്‌ക്കുകയാണുണ്ടായത്‌. കേസില്‍ മൂന്നു പേരെ നേത്തേ ശിക്ഷിച്ചിരുന്നു. കുറ്റകൃത്യത്തില്‍ പങ്കാളികളായ ഇന്ത്യയിലെ 32 പേര്‍ക്കെതിരേയും അഞ്ചുകോള്‍ സെന്ററുകള്‍ക്കെതിരേയും കുറ്റപത്രം തയാറാക്കി.

Ads by Google
Sunday 22 Jul 2018 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW