Tuesday, December 18, 2018 Last Updated 1 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 21 Jul 2018 04.47 PM

ട്രാക്കില്‍ കുത്തിയൊലിച്ചെത്തിയ വെള്ളത്തിനു മുന്നില്‍ നിശ്ചലമായി ട്രെയിന്‍: കാഴ്ച കാണാന്‍ ജനക്കൂട്ടം, വീഡിയോ വൈറലാകുന്നു

Train Gets Stuck, Waterlogged Rail Track,  Odisha

ഭുവനേശ്വര്‍: ട്രാക്കില്‍ കുത്തിയൊലിച്ചെത്തിയ വെള്ളത്തിനു മുന്നില്‍ നിശ്ചലമായി ട്രെയിന്‍. ഭുവനേശ്വര്‍- ജഗ്ദാല്‍പൂര്‍ ഹിരാഖണ്ഡ് എക്‌സ്പ്രസാണ് വെള്ളപ്പൊക്കത്തിനു മുന്നില്‍ പെട്ട് ഗതാഗതം നിലച്ചത്. ഒഡീഷയില്‍ റയഗാഡ ജില്ലയിലാണ് കനത്ത മഴ ട്രെയിന്‍ ഗതാഗതത്തെ സാരമായി ബാധിച്ചത്.

വെള്ളപ്പൊക്കത്തിനു മുന്നില്‍ നിശ്ചലമായ ട്രെയിനിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് പുറത്തുവിട്ടത്. ദൃശ്യങ്ങളില്‍ നിരവധി പേര്‍ ട്രെയിനിന്റെ ദയനീയ അവസ്ഥ കാണാന്‍ തടിച്ചുകൂടിയിരിക്കുന്നതും കാണാം. റെയില്‍വേ ട്രാക്കില്‍ നദിക്കു സമാനമായാണ് വെള്ളം നിറഞ്ഞൊഴുകുന്നത്. ഇതോടെ ഹിരാഖണ്ഡ് എക്‌സ്പ്രസിന്റെ ജഗ്ദല്‍ പൂരില്‍ നിന്നും ഭുവനേശ്വറിലേക്കുള്ള യാത്ര റദ്ദാക്കി.

ഒഡീഷയിലെ റയഗാഡ ജില്ലയില്‍ തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് കല്യാണി നദി കരകവിഞ്ഞൊഴുകുകയാണ്. അടുത്ത രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതിനാല്‍ വെള്ളപ്പൊക്കത്തിനുള്ള ജാഗ്രത നിര്‍ദേശം നല്‍കാന്‍ ഒഡീഷ സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മല്‍ക്കാന്‍ഗരി, കന്ദമാള്‍, ഗജപതി ജില്ലകളിലുള്‍പ്പെടെ സംസ്ഥാനത്തിന്റെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.

Ads by Google
Ads by Google
Loading...
TRENDING NOW