Saturday, August 11, 2018 Last Updated 2 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 21 Jul 2018 03.52 PM

നിങ്ങള്‍ക്കു ചേര്‍ന്ന മുഹൂര്‍ത്തങ്ങള്‍ ; 1193 കര്‍ക്കടകം

2018 ജൂലൈ 17 മുതല്‍ ഓഗസ്റ്റ് 16 വരെ
uploads/news/2018/07/235084/joythi210718a.jpg

കര്‍ക്കടകമാസം പൊതുവേ ശുഭകാര്യങ്ങള്‍ക്ക് പരിഗണിച്ചു കാണുന്നില്ല. പ്രത്യേകിച്ച് വിവാഹം, ഗൃഹാരംഭപ്രവേശം, പ്രതിഷ്ഠാദി കര്‍മ്മങ്ങള്‍ എന്നിവയ്ക്ക് സ്വീകരിക്കാറില്ല. എന്നാല്‍ കര്‍ക്കടക മാസത്തില്‍ വാസ്തുപുരുഷന്‍ നിദ്രവിട്ട് ഉണരുന്ന ദിനം ഉണ്ടുതാനും. കര്‍ക്കടകം 11 (ജൂലൈ 27) വാസ്തുപുരുഷന്‍ നിദ്രവിട്ടുണരുന്ന ദിനമാണ്. അന്നുകാലത്ത് 07:59 മുതല്‍ 08:35 വരെ മറ്റ് ദോഷഘടകങ്ങള്‍ പരിഗണിക്കാതെ ഗൃഹാരംഭത്തിന് ഉത്തമമായി സ്വീകരിക്കാം. നവഗ്രഹങ്ങളുടെ പ്രത്യേക വിന്യാസം മൂലം ശുഭബന്ധമുള്ള മുഹൂര്‍ത്തങ്ങള്‍ ഈ കര്‍ക്കിടകത്തില്‍ കുറവാണ്. അതിന്‍ പ്രകാരം ഗണിച്ച ഓരോ നക്ഷത്ര ജാതര്‍ക്കും ചേര്‍ന്ന മുഹൂര്‍ത്തങ്ങളാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.

ജൂലൈ 17 (കര്‍ക്കിടകം 1, ചൊവ്വ): കാലത്ത് 09:27 വരെ പൂരം. തുടര്‍ന്ന് ഉത്രം. ശുക്ലപക്ഷ പഞ്ചമി പകല്‍ 04:19 വരെ. ദിവസത്തിന് ശുഭബന്ധം കുറവാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം അനുകൂലമല്ല. കാലത്ത് 09:27 വരെ പിണ്ഡനൂല്‍ദോഷം ഉള്ളതിനാല്‍ അതുവരെ സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. ഗൃഹനിര്‍മ്മാണവുമായി ബന്ധപ്പെട്ട ഇലക്ട്രിക്ക് ജോലികള്‍, അടുപ്പുനിര്‍മ്മാണം എന്നിവ ആരംഭിക്കുന്നതിന് ദിനം അനുകൂലമാണ്. പൂരൂരുട്ടാതി, ഉത്രട്ടാതിക്കാര്‍ക്ക് ദിനം പ്രതികൂലം.

ജൂലൈ 18 (കര്‍ക്കടകം 2, ബുധന്‍): കാലത്ത് 08:19 വരെ ഉത്രം. തുടര്‍ന്ന് അത്തം. ശുക്ലപക്ഷ ഷഷ്ഠി പകല്‍ 02:36 വരെ. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനുണ്ട്. വിദ്യകള്‍ പഠിച്ചു തുടങ്ങുക, മരുന്ന് നിര്‍മ്മാണം, ആദ്യമായുള്ള വൈദ്യസന്ദര്‍ശനം, ചികിത്സാരംഭം, പ്രമുഖ വ്യക്തികളുമായി ആശയവിനിമയം, അലങ്കാര വസ്തുക്കള്‍ വാങ്ങല്‍, ഭവനം മോടിപിടിപ്പിക്കുന്ന ജോലികള്‍ ആരംഭിക്കല്‍ എന്നിവയ്ക്ക് ദിനം ചേര്‍ന്നതാണ്. പൂരൂരുട്ടാതി, ചതയം, മകം, പൂയം, തിരുവാതിരക്കാര്‍ക്ക് ദിനം പ്രതികൂലം.

ജൂലൈ 19 (കര്‍ക്കടകം 3, വ്യാഴം): കാലത്ത് 07:52 വരെ അത്തം. തുടര്‍ന്ന് ചിത്തിര. ശുക്ലപക്ഷ സപ്തമി പകല്‍ 01:35 വരെ. ദിവസത്തിന് ശുഭബന്ധമുണ്ട്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം അനുകൂലമാണ്. യാത്രകള്‍ നടത്തുക, പ്രമുഖ വ്യക്തികളെ കാണുക, കലാ വിദ്യകള്‍ അഭ്യസിച്ചു തുടങ്ങുക, ആദ്യമായുള്ള വൈദ്യസന്ദര്‍ശനം, ചികിത്സാരംഭം, പണമിടപാടുകള്‍, നിക്ഷേപങ്ങള്‍ നടത്തല്‍, വസ്ത്രാഭരണങ്ങള്‍ വാങ്ങല്‍ എന്നിവയാകാം. സല്‍സന്താനയോഗമുള്ള ദിവസമാണ്. ചതയം, പൂരംകാര്‍ക്ക് ദിനം പ്രതികൂലം.

ജൂലൈ 20 (കര്‍ക്കടകം 4, വെളളി): കാലത്ത് 08:08 വരെ ചിത്തിര. തുടര്‍ന്ന് ചോതി. ശുക്ലപക്ഷ അഷ്ടമി പകല്‍ 01:18 വരെ. ദിവസത്തിന് ശുഭബന്ധമില്ല. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം അനുകൂലമല്ല. പണമിടപാടുകള്‍, പുതിയ ആഭരണങ്ങള്‍ വാങ്ങല്‍, പണയ ഉരുപ്പടികളില്‍ പണം കടം വാങ്ങല്‍ എന്നിവ പാടില്ല. സര്‍ക്കാരിലേക്കുള്ള അപേക്ഷകള്‍ തയ്യാറാക്കി നല്‍കുന്നതിന് ദിനം ചേര്‍ന്നതല്ല. കാലത്ത് 08:08 മുതല്‍ പിണ്ഡനൂല്‍ദോഷം ഉണ്ട്.

ജൂലൈ 21 (കര്‍ക്കടകം 5, ശനി): കാലത്ത് 09:07 വരെ ചോതി. തുടര്‍ന്ന് വിശാഖം. ശുക്ലപക്ഷ നവമി പകല്‍ 01:44 വരെ. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. മുമ്പ് തുടങ്ങിവച്ച് മുടങ്ങിപ്പോയ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാം. യാത്രകള്‍ നടത്താം. പുതുതായി വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഭൂമിയില്‍ പ്രവേശിക്കുന്നതിനും, സന്ദര്‍ശിക്കുന്നതിനും നന്ന്. കാലത്ത് 09:07 വരെ പിണ്ഡനൂല്‍ ദോഷമുള്ളതിനാല്‍ അതുവരെ സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

ജൂലൈ 22 (കാര്‍ക്കടകം 6, ഞായര്‍): പകല്‍ 10:43 വരെ വിശാഖം. തുടര്‍ന്ന് അനിഴം. പകല്‍ 02:47 വരെ ശുക്ലപക്ഷദശമി. ദിവസത്തിന് ശുഭബന്ധമുണ്ട്. വസ്തു വാങ്ങുന്നതിനുള്ള എഗ്രിമെന്റ് തയ്യാറാക്കല്‍, ഗൃഹാലങ്കാര പ്രവര്‍ത്തനങ്ങള്‍, വാഹനയിടപാടുകള്‍, ഔഷധ സേവാരംഭം, യാത്രകള്‍, കൃഷിപ്പണികള്‍, ആരംഭിക്കുക, അതിനുള്ള മണ്ണ് ഒരുക്കല്‍, ബന്ധുജനങ്ങളെ സന്ദര്‍ശിക്കല്‍. ദിവസത്തിന് ശുഭബന്ധമുണ്ട്. വസ്തു, ഫ്‌ളാറ്റ് എന്നിവ വാങ്ങുക, ആഭരണങ്ങള്‍ നിര്‍മ്മിക്കുക, ഔഷധസേവ ആരംഭിക്കുക. വ്യവഹാരങ്ങള്‍ തയ്യാറാക്കുന്നതിനും ഉത്തമം.

ജൂലൈ 23 (കര്‍ക്കിടകം 7, തിങ്കള്‍): പകല്‍ 12:52 വരെ അനിഴം. തുടര്‍ന്ന് തൃക്കേട്ട. പകല്‍ 04:23 വരെ ശുക്ലപക്ഷ ഏകാദശി. മാസത്തിലെ തൃക്കേട്ടശ്രാദ്ധം, അനിഴം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. വിവാഹനിശ്ചയം, യാത്രകള്‍ ആരംഭിക്കുക, പുതിയ വാഹനം വാങ്ങുക, ആദ്യമായുള്ള വൈദ്യസന്ദര്‍ശനം, ചികിത്സാരംഭം എന്നിവയാവാം. പകല്‍ 12:52 നു ശേഷം പിണ്ഡനൂല്‍ ദോഷം ഉള്ളതിനാല്‍ അതിനുശേഷം സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

ജൂലൈ 24 (കര്‍ക്കടകം 8, ചൊവ്വ): പകല്‍ (3:27 വരെ തൃക്കേട്ട. തുടര്‍ന്ന് മൂലം. വൈകിട്ട് 06:25 വരെ ശുക്ലപക്ഷ ദ്വാദശി. മാസത്തിലെ മൂലം, ശുക്ലപക്ഷ ദ്വാദശിശ്രാദ്ധം, തൃക്കേട്ട പിറന്നാള്‍ ആചരിക്കേണ്ടത് ഇന്നാണ്. പകല്‍ 03:27 വരെ പിണ്ഡനൂല്‍ ദോഷമുണ്ട്. പകല്‍ 01:27 മുതല്‍ 05:27 വരെ ഗണ്ഡാന്തസന്ധിദോഷവും ഉണ്ട്. ദിനം ശുഭകാര്യങ്ങള്‍ക്ക് ചേര്‍ന്നതല്ല. ദിവസഗുണ വര്‍ദ്ധനയ്ക്ക് സുബ്രഹ്മണ്യ ഭജനം നടത്തുക.

ജൂലൈ 25 (കര്‍ക്കടകം 9, ബുധന്‍): വൈകിട്ട് 6:20 വരെ മൂലം, തുടര്‍ന്ന് പൂരാടം. രാത്രി 03:45 വരെ ശുക്ലപക്ഷ ത്രയോദശി. മാസത്തിലെ ശുക്ലപക്ഷ ത്രയോദശി ശ്രാദ്ധം, മൂലം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം അനുകൂലമല്ല. വൈകിട്ട് 06:20 മുതല്‍ പിണ്ഡനൂല്‍ദോഷമുള്ളതിനാല്‍ അപ്പോള്‍ മുതല്‍ സംഭവിക്കുന്ന മരണങ്ങള്‍ക്ക് പരിഹാരം വേണ്ടിവരും.

ജൂലൈ 26 (കര്‍ക്കടകം 10, വ്യാഴം): രാത്രി 09:24 വരെ പൂരാടം. തുടര്‍ന്ന് ഉത്രാടം. രാത്രി 11:16 വരെ ശുക്ലപക്ഷ ചതുര്‍ദ്ദശി. മാസത്തിലെ പൂരാടം, ശുക്ലപക്ഷ ചതുര്‍ദ്ദശി ശ്രാദ്ധം, പൂരാടം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. ദിവസഗുണവര്‍ദ്ധനയ്ക്ക് മഹാവിഷ്ണു ഭജനം നടത്തുക.

ജൂലൈ 27 (കര്‍ക്കടകം 11, വെള്ളി): രാത്രി 12:32 വരെ ഉത്രാടം. തുടര്‍ന്ന് തിരുവോണം. രാത്രി 01:50 വരെ പൗര്‍ണ്ണമി. മാസത്തിലെ ഉത്രാടം പൗര്‍ണ്ണമി ശ്രാദ്ധം, ഉത്രാടം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമാണ്. വെള്ളിയാഴ്ചയും പൗര്‍ണ്ണമിയും ചേര്‍ന്നുവരുന്നതിനാല്‍ ദേവീപൂജയ്ക്ക് ഉത്തമം. ക്ഷേത്രത്തില്‍ ഭഗവതി സേവ നടത്തിച്ചു തൊഴുന്നത് ശ്രേയസ്‌ക്കരണമാണ്.

ജൂലൈ 28 (കര്‍ക്കടകം 12, ശനി): രാത്രി 03:36 വരെ തിരുവോണം. രാത്രി 04:20 വരെ കൃഷ്ണപക്ഷ പ്രഥമ. മാസത്തിലെ തിരുവോണം, കൃഷ്ണപക്ഷ പ്രഥമ, ശ്രാദ്ധം തിരുവോണം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. ദീര്‍ഘയാത്രകള്‍ ആരംഭിക്കുന്നതിന് ഉത്തമം. പണമിടപാടുകള്‍ നടത്തുന്നതിന് ദിനം കൊളളാം. സല്‍സന്താനയോഗമുള്ള ദിവസമാണ്.

ജൂലൈ 29 (കര്‍ക്കടകം 13, ഞായര്‍): ദിനം മുഴുവന്‍ അവിട്ടം. ദിനം മുഴുവന്‍ കൃഷ്ണപക്ഷ ദ്വിതീയ. മാസത്തിലെ അവിട്ടം, കൃഷ്ണപക്ഷ ദ്വിതീയശ്രാദ്ധം, അവിട്ടം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. സല്‍സന്താനയോഗമുള്ള ദിനമല്ല.

ജൂലൈ 30 (കര്‍ക്കടകം 14, തിങ്കള്‍): കാലത്ത് 06:31 വരെ അവിട്ടം. തുടര്‍ന്ന് ചതയം. കാലത്ത് 06:40 വരെ ദ്വിതീയ. തുടര്‍ന്ന് തൃതീയ. മാസത്തിലെ ചതയം, കൃഷ്ണപക്ഷ തൃതീയ ശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. ദീര്‍ഘദൂരയാത്രകള്‍, പണമിടപാടുകള്‍ എന്നിവയ്ക്ക് ദിനം ചേര്‍ന്നതല്ല.

ജൂലൈ 31 (കര്‍ക്കടകം 15, ചൊവ്വ): കാലത്ത് 09:09 വരെ ചതയം. കാലത്ത് 08:43 വരെ കൃഷ്ണപക്ഷ തൃതീയ. തുടര്‍ന്ന് ചതുര്‍ത്ഥി. മാസത്തിലെ പൂരൂരുട്ടാതി, കൃഷ്ണപക്ഷ ചതുര്‍ത്ഥിശ്രാദ്ധം, ചതയം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. ദീര്‍ഘകാല ഫലം പ്രതീക്ഷിക്കുന്ന നിക്ഷേപങ്ങള്‍ നടത്തുക, പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക എന്നിവയ്ക്ക് ദിനം അനുകൂലമല്ല. ദിവസഗുണ വര്‍ദ്ധനയ്ക്ക് സുബ്രഹ്മണ്യ ഭജനം നടത്തുക.

ഓഗസ്റ്റ് 1 (കര്‍ക്കടകം 16, ബുധന്‍): പകല്‍ 11:25 വരെ പൂരൂരുട്ടാതി. തുടര്‍ന്ന് ഉത്രട്ടാതി. കാലത്ത് 10:22 വരെ കൃഷ്ണപക്ഷ ചതുര്‍ത്ഥി. തുടര്‍ന്ന് പഞ്ചമി. മാസത്തിലെ ഉത്രട്ടാതി, കൃഷ്ണപക്ഷ പഞ്ചമിശ്രാദ്ധം, പൂരൂരുട്ടാതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. പകല്‍ 11:25 വരെ പിണ്ഡനൂല്‍ദോഷം ഉള്ളതിനാല്‍ അതുവരെ സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. ദിവസഗുണവര്‍ദ്ധനയ്ക്ക് ശ്രീകൃഷ്ണഭജനം നടത്തുക.

ഓഗസ്റ്റ് 2 (കര്‍ക്കടകം 17, വ്യാഴം): പകല്‍ 01:11 വരെ. ഉത്രട്ടാതി. തുടര്‍ന്ന് രേവതി. പകല്‍ 11:32 വരെ കൃഷ്ണപക്ഷ പഞ്ചമി. തുടര്‍ന്ന് ഷഷ്ഠി. മാസത്തിലെ രേവതി, കൃഷ്ണപക്ഷ ഷഷ്ഠി ശ്രാദ്ധം, ഉത്രട്ടാതി പിറന്നാള്‍ എന്നിവ ആചിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനുണ്ട്. യാത്രകള്‍, നാമകരണം, കച്ചവടം ആരംഭിക്കുക, വിദ്യകള്‍ അഭ്യസിച്ചു തുടങ്ങുക, പണമിടപാടുകള്‍ നടത്തുക എന്നിവയ്ക്ക് ദിനം ഉത്തമം.

ഓഗസ്റ്റ് 3 (കര്‍ക്കടകം 18, വെള്ളി): പകല്‍ 02:24 വരെ രേവതി. തുടര്‍ന്ന് അശ്വതി. പകല്‍ 12:08 വരെ കൃഷ്ണപക്ഷ ഷഷ്ഠി. തുടര്‍ന്ന് സപ്തമി. മാസത്തിലെ അശ്വതി, കൃഷ്ണപക്ഷ സപ്തമി ശ്രാദ്ധം, രേവതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുണ്ട്. പുതിയ വസ്ത്രാഭരണങ്ങള്‍ വാങ്ങല്‍, വാഹനം, ഭൂമി ഇവ വാങ്ങുക എന്നിവയ്ക്ക് ദിനം അനുകൂലമാണ്.

ഓഗസ്റ്റ് 4 (കര്‍ക്കടകം 19, ശനി): പകല്‍ 02:59 വരെ അശ്വതി. തുടര്‍ന്ന് ഭരണി. പകല്‍ 12:04 വരെ കൃഷ്ണപക്ഷ സപ്തമി. തുടര്‍ന്ന് അഷ്ടമി. മാസത്തിലെ ഭരണി, കൃഷ്ണപക്ഷ അഷ്ടമിശ്രാദ്ധം, അശ്വതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുളള ശുഭബന്ധം ദിവസത്തിനില്ല. പകല്‍ 02:59 മുതല്‍ പിണ്ഡനൂല്‍ദോഷം ഉള്ളതിനാല്‍ അപ്പോള്‍ മുതല്‍ സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

ഓഗസ്റ്റ് 5 (കര്‍ക്കടകം 20, ഞായര്‍): പകല്‍ 02:53 വരെ ഭരണി. തുടര്‍ന്ന് കാര്‍ത്തിക. പകല്‍ 11.20 വരെ കൃഷ്ണപക്ഷ അഷ്ടമി. തുടര്‍ന്ന് നവമി. മാസത്തിലെ കാര്‍ത്തിക, കൃഷ്ണപക്ഷ നവമിശ്രാദ്ധം, ഭരണി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പകല്‍ 02:53 വരെ പിണ്ഡനൂല്‍ദോഷം. തുടര്‍ന്ന് അഗ്നിനക്ഷത്രബന്ധം ഇവയുണ്ട്. ദിനം ശുഭകാര്യങ്ങള്‍ക്ക് ചേര്‍ന്നതല്ല. ദിവസഗുണ വര്‍ദ്ധനയ്ക്ക് ശിവഭജനം നടത്തുക.

ഓഗസ്റ്റ് 6 (കര്‍ക്കടകം 21, തിങ്കള്‍): പകല്‍ 02:07 വരെ കാര്‍ത്തിക. തുടര്‍ന്ന് രോഹിണി. പകല്‍ 09:55 വരെ കൃഷ്ണപക്ഷ നവമി. തുടര്‍ന്ന് ദശമി. മാസത്തിലെ രോഹിണി, കൃഷ്ണപക്ഷ ദശമി ശ്രാദ്ധം, കാര്‍ത്തിക പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം ചേര്‍ന്നതല്ല.

ഓഗസ്റ്റ് 7 (കര്‍ക്കടകം 22, ചൊവ്വ): പകല്‍ 12:43 വരെ രോഹിണി. തുടര്‍ന്ന് മകയിരം. കാലത്ത് 07:52 വരെ കൃഷ്ണപക്ഷ ദശമി. തുടര്‍ന്ന് ഏകാദശി. മാസത്തിലെ മകയിരം, കൃഷ്ണപക്ഷ ഏകാദശിശ്രാദ്ധം, രോഹിണി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല.

ഓഗസ്റ്റ് 8 (കാര്‍ക്കടകം 23, ബുധന്‍): പകല്‍ 10:47 വരെ മകയിരം. തുടര്‍ന്ന് തിരുവാതിര. രാത്രി 2:10 വരെ കൃഷ്ണപക്ഷ ദ്വാദശി. മാസത്തിലെ തിരുവാതിര, കൃഷ്ണപക്ഷ ദ്വാദശി ശ്രാദ്ധം, മകയിരം, തിരുവാതിര പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പകല്‍ 10:47 വരെ ദിവസം ശുഭാകര്യങ്ങള്‍ അനുഷ്ഠിക്കുന്നതിന് ഉത്തമം. പകല്‍ 10:47 മുതല്‍ പിണ്ഡനൂല്‍ദോഷമുള്ളതിനാല്‍ മരണം സംഭവിച്ചാല്‍ പരിഹാരം വേണ്ടിവരും.

ഓഗസ്റ്റ് 9 (കര്‍ക്കടകം 24, വ്യാഴം): കാലത്ത് 08:24 വരെ തിരുവാതിര. തുടര്‍ന്ന് പുണര്‍തം. രാത്രി 10:45 വരെ കൃഷ്ണപക്ഷ ത്രയോദശി. മാസത്തിലെ പുണര്‍തം, കൃഷ്ണപക്ഷ ത്രയോദശി ശ്രാദ്ധം, പുണര്‍തം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. കാലത്ത് 08:24 വരെ പിണ്ഡനൂല്‍ദോഷമുള്ളതിനാല്‍ അതുവരെ സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. കാലത്ത് 8:24 ന് ശേഷം ദിനം ശുഭകാര്യങ്ങള്‍ക്ക് ഉത്തമം. യാത്രകള്‍, വസ്ത്രാഭരണങ്ങള്‍ വാങ്ങല്‍ എന്നിവയാവാം.

ഓഗസ്റ്റ് 10 (കര്‍ക്കടകം 25, വെള്ളി): രാത്രി 02:53 വരെ പൂയം. വൈകിട്ട് 07:07 വരെ കൃഷ്ണപക്ഷ ചതുര്‍ദ്ദശി. മാസത്തിലെ പൂയം, കൃഷ്ണപക്ഷ ചതുര്‍ദ്ദശി ശ്രാദ്ധം, പൂയം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം അനുകൂലമല്ല. വ്യവഹാരങ്ങള്‍ തയ്യാറാക്കി നല്‍കല്‍, പണമിടപാടുകള്‍ എന്നിവയാവാം. പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള യാത്രകള്‍ നടത്തുന്നതിന് ദിനം ചേര്‍ന്നതല്ല.

ഓഗസ്റ്റ് 11 (കര്‍ക്കടകം 26, ശനി): രാത്രി 12:04 വരെ ആയില്യം. വൈകിട്ട് 03:27 വരെ അമാവാസി. മാസത്തിലെ ആയില്യം, അമാവാസി, ശുക്ലപക്ഷ പ്രഥമശ്രാദ്ധം, ആയില്യം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. പിതൃപ്രീതികരമായ കാര്യങ്ങള്‍, സാധുജനങ്ങള്‍ക്ക് വസ്ത്രം, അന്നം ഇവ നല്‍കല്‍ എന്നിവ ചെയ്യുക. സല്‍സന്താനയോഗമുള്ള ദിനമല്ല. സാധിച്ചാല്‍ സിസേറിയന്‍ പ്രസവം ഒഴിവാക്കുക.

ഓഗസ്റ്റ് 12 (കര്‍ക്കടകം 27, ഞായര്‍): രാത്രി 09:27 വരെ മകം. പകല്‍ 11:54 വരെ ശുക്ലപക്ഷ പ്രഥമ. മാസത്തിലെ മകം, ശുക്ലപക്ഷ ദ്വിതീയ ശ്രാദ്ധം, മകം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറഞ്ഞിരിക്കുന്നു. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. പണമിടപാടുകള്‍ നടത്തുക, പ്രത്യേക കാര്യങ്ങള്‍ സാധിക്കുന്നതിന് അധികാരികള്‍, ഓഫീസുകള്‍ ഇവ സന്ദര്‍ശിക്കുക എന്നിവയ്ക്ക് ദിനം ചേര്‍ന്നതല്ല.

ഓഗസ്റ്റ് 13 (കര്‍ക്കടകം 28, തിങ്കള്‍): വൈകിട്ട് 07:09 വരെ പൂരം. കാലത്ത് 08:36 വരെ ശുക്ലപക്ഷ ദ്വിതീയ. തുടര്‍ന്ന് തൃതീയ. മാസത്തിലെ പൂരം, ശുക്ലപക്ഷ തൃതീയ ശ്രാദ്ധം, പൂരം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. വൈകിട്ട് 07:09 വരെ പിണ്ഡനൂല്‍ദോഷമുണ്ട്. അതുവരെ സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. സല്‍സന്താനയോഗമുള്ള ദിനമല്ല.

ഓഗസ്റ്റ് 14 (കര്‍ക്കടകം 29, ചൊവ്വ): പകല്‍ 05:21 വരെ ഉത്രം. രാത്രി 03:27 വരെ ശുക്ലപക്ഷ ചതുര്‍ത്ഥി. മാസത്തിലെ ശുക്ലപക്ഷ ചതുര്‍ത്ഥിശ്രാദ്ധം, ഉത്രം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങള്‍ നടത്തുന്നതിന് ഉത്തമം. സല്‍സന്താനയോഗമുളള ദിനമല്ല. പണമിടപാടുകള്‍ക്ക് ഉത്തമം.

ഓഗസ്റ്റ് 15 (കര്‍ക്കടകം 30, ബുധന്‍): പകല്‍ 04:12 വരെ അത്തം. രാത്രി 01:51 വരെ ശുക്ലപക്ഷ പഞ്ചമി. മാസത്തിലെ ശുക്ലപക്ഷ പഞ്ചമി ശ്രാദ്ധം, അത്തം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. വിവാഹനിശ്ചയം, യാത്രകള്‍, വിദ്യാരംഭം, വസ്ത്രാഭരണങ്ങള്‍ വാങ്ങല്‍, പൂജകള്‍ പഠിച്ചു തുടങ്ങല്‍ എന്നിവയ്ക്കുത്തമം. സല്‍സന്താനയോഗമുള്ള ദിനമാണ്.

ഓഗസ്റ്റ് 16 (കര്‍ക്കടകം 31, വ്യാഴം): പകല്‍ 03:48 വരെ അത്തം. രാത്രി 01:02 വരെ ശുക്ലപക്ഷ ഷഷ്ഠി. മാസത്തിലെ ശുക്ലപക്ഷ ഷഷ്ഠിശ്രാദ്ധം, ചിത്തിര പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനുണ്ട്. സല്‍സന്താനയോഗമുള്ള ദിനമാണ്.

** ** **
അശ്വതി : ജൂലൈ 18- ന് പകല്‍ 10.50 മുതല്‍ 12.00 വരെയും 19- ന് പകല്‍ 10.50 മുതല്‍ 01.20 വരെയും 22- ന് പകല്‍ 10.50 മുതല്‍ 12.30 വരെയും 23- ന് പകല്‍ 10.50 മുതല്‍ 11.40 വരെയും 27- ന് പകല്‍ 10.10 മുതല്‍ 11.40 വരെയും ഓഗസ്റ്റ് 3-ന് പകല്‍ 09.30 മുതല്‍ 10.50 വരെയും 8- ന് പകല്‍ 09.30 മുതല്‍ 10.50 വരെയും 9-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും 15-ന് പകല്‍ 10.50 മുതല്‍ 12.20 വരെയും ശുഭ കാര്യങ്ങള്‍ക്കുപയോഗിക്കാം.

ഭരണി : ജൂലൈ 18-ന് പകല്‍ 10.50 മുതല്‍ 12.00 വരെയും 19-ന് പകല്‍ 10.50 മുതല്‍ 01.20 വരെയും 27-ന് പകല്‍ 10.10 മുതല്‍ 11.40 വരെയും ഓഗസ്റ്റ് 2-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും 8-ന് പകല്‍ 09.30 മുതല്‍ 10.50 വരെയും 9-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും 15-ന് പകല്‍ 10.50 മുതല്‍ 12.20 വരെയും ശുഭ കാര്യങ്ങള്‍ക്കുപയോഗിക്കാം.

കാര്‍ത്തിക : ജൂലൈ 19- ന് പകല്‍ 10.50 മുതല്‍ 01.20 വരെയും 22-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും 23- ന് പകല്‍ 10.50 മുതല്‍ 11.40 വരെയും ഓഗസ്റ്റ് 2-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും 3-ന് പകല്‍ 09.30 മുതല്‍ 10.50 വരെയും 8-ന് പകല്‍ 09.30 മുതല്‍ 10.50 വരെയും 15-ന് പകല്‍ 10.50 മുതല്‍ 12.20 വരെയും ശുഭ കാര്യങ്ങള്‍ക്കുപയോഗിക്കാം.

രോഹിണി : ജൂലൈ 18-ന് പകല്‍ 10.50 മുതല്‍ 12.00 വരെയും 19- ന് പകല്‍ 10.50 മുതല്‍ 01.20 വരെയും 23-ന് പകല്‍ 10.50 മുതല്‍ 11.40 വരെയും 27-ന് പകല്‍ 10.10 മുതല്‍ 11.40 വരെയും ഓഗസ്റ്റ് 2-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും 3-ന് പകല്‍ 09.30 മുതല്‍ 10.50 വരെയും 9-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും ശുഭ കാര്യങ്ങള്‍ക്കുപയോഗിക്കാം.

മകയിരം : ജൂലൈ 18-ന് പകല്‍ 10.50 മുതല്‍ 12.00 വരെയും 22-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും 23-ന് പകല്‍ 10.50 മുതല്‍ 11.40 വരെയും 27-ന് പകല്‍ 10.10 മുതല്‍ 11.40 വരെയും ഓഗസ്റ്റ് 3-ന് പകല്‍ 09.30 മുതല്‍ 10.50 വരെയും 9-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും 15-ന് പകല്‍ 10.50 മുതല്‍ 12.20 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

തിരുവാതിര : ജൂലൈ 18-ന് പകല്‍ 10.50 മുതല്‍ 12.00 വരെയും 19-ന് പകല്‍ 10.50 മുതല്‍ 01.20 വരെയും 22-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും 23- ന് പകല്‍ 10.50 മുതല്‍ 11.40 വരെയും ഓഗസ്റ്റ് 2-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും 8-ന് പകല്‍ 09.30 മുതല്‍ 10.50 വരെയും 15 ന് പകല്‍ 10.50 മുതല്‍ 12.20 വരെയും ശുഭ കാര്യങ്ങള്‍ക്കുപയോഗിക്കാം.

പുണര്‍തം : ജൂലൈ 18 ന് പകല്‍ 10.50 മുതല്‍ 12.00 വരെയും 19-ന് പകല്‍ 10.50 മുതല്‍ 01.20 വരെയും 23- ന് പകല്‍ 10.50 മുതല്‍ 11.40 വരെയും ഓഗസ്റ്റ് 2-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും 3-ന് പകല്‍ 09.30 മുതല്‍ 10.50 വരെയും 15-ന് പകല്‍ 10.50 മുതല്‍ 12.20 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

പൂയം : ജൂലൈ 19-ന് പകല്‍ 10.50 മുതല്‍ 01.20 വരെയും 22- ന് പകല്‍ 10.50 മുതല്‍ 12.30 വരെയും 27-ന് പകല്‍ 10.10 മുതല്‍ 11.40 വരെയും ഓഗസ്റ്റ് 3-ന് പകല്‍ 09.30 മുതല്‍ 10.50 വരെയും 8-ന് പകല്‍ 09.30 മുതല്‍ 10.50 വരെയും 9-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും 15-ന് പകല്‍ 10.50 മുതല്‍ 12.20 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

ആയില്യം : ജൂലൈ 18 ന് പകല്‍ 10.50 മുതല്‍ 12.00 വരെയും 19-ന് പകല്‍ 10.50 മുതല്‍ 01.20 വരെയും 22-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും 23-ന് പകല്‍ 10.50 മുതല്‍ 11.40 വരെയും ഓഗസ്റ്റ് 2-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

മകം : ജൂലൈ 18-ന് പകല്‍ 10.50 മുതല്‍ 12.00 വരെയും 22 ന് പകല്‍ 10.50 മുതല്‍ 12.30 വരെയും 23-ന് പകല്‍ 10.50 മുതല്‍ 11.40 വരെയും 27-ന് പകല്‍ 10.10 മുതല്‍ 11.40 വരെയും ഓഗസ്റ്റ് 8 ന് പകല്‍ 09.30 മുതല്‍ 10.50 വരെയും 9-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും 15-ന് പകല്‍ 10.50 മുതല്‍ 12.20 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

പൂരം : ജൂലൈ 19-ന് പകല്‍ 10.50 മുതല്‍ 01.20 വരെയും 22- ന് പകല്‍ 10.50 മുതല്‍ 12.30 വരെയും 23-ന് പകല്‍ 10.50 മുതല്‍ 11.40 വരെയും 27- ന് പകല്‍ 10.10 മുതല്‍ 11.40 വരെയും ഓഗസ്റ്റ് 15-ന് പകല്‍ 10.50 മുതല്‍ 12.20 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

ഉത്രം : ജൂലൈ 19-ന് പകല്‍ 10.50 മുതല്‍ 01.20 വരെയും 23-ന് പകല്‍ 10.50 മുതല്‍ 11.40 വരെയും 27-ന് പകല്‍ 10.10 മുതല്‍ 11.40 വരെയും ഓഗസ്റ്റ് 3-ന് പകല്‍ 09.30 മുതല്‍ 10.50 വരെയും 8-ന് പകല്‍ 09.30 മുതല്‍ 10.50 വരെയും 9-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

അത്തം : ജൂലൈ 18-ന് പകല്‍ 10.50 മുതല്‍ 12.00 വരെയും 22-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും 27-ന് പകല്‍ 10.10 മുതല്‍ 11.40 വരെയും ഓഗസ്റ്റ് 2-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും 8-ന് പകല്‍ 09.30 മുതല്‍ 10.50 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

ചിത്തിര: ജൂലൈ 22-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും 23-ന് പകല്‍ 10.50 മുതല്‍ 11.40 വരെയും 27-ന് പകല്‍ 10.10 മുതല്‍ 11.40 വരെയും ഓഗസ്റ്റ് 2-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും 3-ന് പകല്‍ 09.30 മുതല്‍ 10.50 വരെയും 9-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും 15-ന് പകല്‍ 10.50 മുതല്‍ 12.20 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

ചോതി : ജൂലൈ 18-ന് പകല്‍ 10.50 മുതല്‍ 12.00 വരെയും 19-ന് പകല്‍ 10.50 മുതല്‍ 01.20 വരെയും 23-ന് പകല്‍ 10.50 മുതല്‍ 11.40 വരെയും 27-ന് പകല്‍ 10.10 മുതല്‍ 11.40 വരെയും ഓഗസ്റ്റ് 2-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും 3-ന് പകല്‍ 09.30 മുതല്‍ 10.50 വരെയും 9-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

വിശാഖം : ജൂലൈ 27-ന് പകല്‍ 10.10 മുതല്‍ 11.40 വരെയും ഓഗസ്റ്റ് 2-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും 3-ന് പകല്‍ 09.30 മുതല്‍ 10.50 വരെയും 8-ന് പകല്‍ 09.30 മുതല്‍ 10.50 വരെയും 9-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

അനിഴം : ജൂലൈ 18-ന് പകല്‍ 10.50 മുതല്‍ 12.00 വരെയും 19-ന് പകല്‍ 10.50 മുതല്‍ 01.20 വരെയും 22-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും ഓഗസ്റ്റ് 3-ന് പകല്‍ 09.30 മുതല്‍ 10.50 വരെയും 8-ന് പകല്‍ 09.30 മുതല്‍ 10.50 വരെയും 9-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

തൃക്കേട്ട: ജൂലൈ 23-ന് പകല്‍ 10.50 മുതല്‍ 11.40 വരെയും 27-ന് പകല്‍ 10.10 മുതല്‍ 11.40 വരെയും ഓഗസ്റ്റ് 2-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും 9-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും 15-ന് പകല്‍ 10.50 മുതല്‍ 12.20 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

മൂലം : ജൂലൈ 18-ന് പകല്‍ 10.50 മുതല്‍ 12.00 വരെയും 19-ന് പകല്‍ 10.50 മുതല്‍ 01.20 വരെയും 22-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും ഓഗസ്റ്റ് 3-ന് പകല്‍ 09.30 മുതല്‍ 10.50 വരെയും 8-ന് പകല്‍ 09.30 മുതല്‍ 10.50 വരെയും 9-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

പൂരാടം : ജൂലൈ 18-ന് പകല്‍ 10.50 മുതല്‍ 12.00 വരെയും 23-ന് പകല്‍ 10.50 മുതല്‍ 11.40 വരെയും ഓഗസ്റ്റ് 2-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും 3-ന് പകല്‍ 09.30 മുതല്‍ 10.50 വരെയും 8-ന് പകല്‍ 09.30 മുതല്‍ 10.50 വരെയും 15-ന് പകല്‍ 10.50 മുതല്‍ 12.20 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

ഉത്രാടം : ജൂലൈ 19-ന് പകല്‍ 10.50 മുതല്‍ 01.20 വരെയും 22-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും ഓഗസ്റ്റ് 2-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും 3-ന് പകല്‍ 09.30 മുതല്‍ 10.50 വരെയും 8-ന് പകല്‍ 09.30 മുതല്‍ 10.50 വരെയും 9-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും 15-ന് പകല്‍ 10.50 മുതല്‍ 12.20 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

തിരുവോണം : ജൂലൈ 18-ന് പകല്‍ 10.50 മുതല്‍ 12.00 വരെയും 19-ന് പകല്‍ 10.50 മുതല്‍ 01.20 വരെയും 23-ന് പകല്‍ 10.50 മുതല്‍ 11.40 വരെയും 27-ന് പകല്‍ 10.10 മുതല്‍ 11.40 വരെയും ഓഗസ്റ്റ് 3- ന് പകല്‍ 09.30 മുതല്‍ 10.50 വരെയും 8-ന് പകല്‍ 09.30 മുതല്‍ 10.50 വരെയും 9-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

അവിട്ടം : ജൂലൈ 18-ന് പകല്‍ 10.50 മുതല്‍ 12.00 വരെയും 22-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും ഓഗസ്റ്റ് 2-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും 9-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും 15-ന് പകല്‍ 10.50 മുതല്‍ 12.20 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

ചതയം: ജൂലൈ 22-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും 23-ന് പകല്‍ 10.50 മുതല്‍ 11.40 വരെയും 27-ന് പകല്‍ 10.10 മുതല്‍ 11.40 വരെയും ഓഗസ്റ്റ് 2-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും 3-ന് പകല്‍ 09.30 മുതല്‍ 10.50 വരെയും 8-ന് പകല്‍ 09.30 മുതല്‍ 10.50 വരെയും 9-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

പൂരൂരുട്ടാതി : ജൂലൈ 19-ന് പകല്‍ 10.50 മുതല്‍ 01.20 വരെയും 23-ന് പകല്‍ 10.50 മുതല്‍ 11.40 വരെയും ഓഗസ്റ്റ് 2-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും 3-ന് പകല്‍ 09.30 മുതല്‍ 10.50 വരെയും 8-ന് പകല്‍ 09.30 മുതല്‍ 10.50 വരെയും 15-ന് പകല്‍ 10.50 മുതല്‍ 12.20 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

ഉതൃട്ടാതി : ജൂലൈ 18-ന് പകല്‍ 10.50 മുതല്‍ 12.00 വരെയും 19-ന് പകല്‍ 10.50 മുതല്‍ 01.20 വരെയും 22-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും 23-ന് പകല്‍ 10.50 മുതല്‍ 11.40 വരെയും 27-ന് പകല്‍ 10.10 മുതല്‍ 11.40 വരെയും ഓഗസ്റ്റ് 8-ന് പകല്‍ 09.30 മുതല്‍ 10.50 വരെയും 9-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

രേവതി : ജൂലൈ 18-ന് പകല്‍ 10.50 മുതല്‍ 12.00 വരെയും 22-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും 23-ന് പകല്‍ 10.50 മുതല്‍ 11.40 വരെയും ഓഗസ്റ്റ് 2- ന് പകല്‍ 10.50 മുതല്‍ 12.30 വരെയും 8-ന് പകല്‍ 09.30 മുതല്‍ 10.50 വരെയും 9-ന് പകല്‍ 10.50 മുതല്‍ 12.30 വരെയും 15-ന് പകല്‍ 10.50 മുതല്‍ 12.20 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

വി. സജീവ് ശാസ്താരം
ഫോണ്‍: 9656377700

Ads by Google
Ads by Google
Loading...
TRENDING NOW