Thursday, November 08, 2018 Last Updated 0 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 21 Jul 2018 02.47 PM

അവിശ്വാസവോട്ടില്‍ മോഡി സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ വിപ്പ് നല്‍കിയത് പിഴവായിരുന്നുവെന്ന് ശിവസേന; പാര്‍ട്ടി ചീഫ് വിപ്പിനെ മാറ്റി

വിപ്പ് നല്‍കാന്‍ പാര്‍ട്ടി തീരുമാനിക്കാതെ അത്തരമൊരു നിര്‍ദേശം ചീഫ് വിപ്പ് നല്‍കാന്‍ പാടില്ലായിരുന്നുവെന്ന് സേന നേതൃത്വം പി.ടി.ഐയ്ക്ക് നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
Shiv Sena

മുംബൈ: നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ വോട്ടെടുപ്പില്‍ സര്‍ക്കാരിനെ അനുകൂലിച്ച് വോട്ട് ചെയ്യാന്‍ ശിവസേന അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയ നടപടി പിഴവായിരുന്നുവെന്ന് പാര്‍ട്ടി. വിപ്പ് നല്‍കാന്‍ പാര്‍ട്ടി തീരുമാനിക്കാതെ അത്തരമൊരു നിര്‍ദേശം ചീഫ് വിപ്പ് നല്‍കാന്‍ പാടില്ലായിരുന്നുവെന്ന് സേന നേതൃത്വം പി.ടി.ഐയ്ക്ക് നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. വിപ്പ് നല്‍കിയതിന്റെ പേരില്‍ ചന്ദ്രകാന്ത് ഖൈരെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റുകയും ചെയ്തു.

കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ബി.ജെ.പി സര്‍ക്കാരില്‍ സഖ്യകക്ഷിയാണ് ശിവസേന. വിശ്വാസവോട്ടില്‍ നിന്നു വിട്ടുനിന്ന ശിവസേന ഇന്നലെ പാര്‍ലമെന്റ് നടപടികളിലും പങ്കെടുത്തിരുന്നില്ല. പാര്‍ട്ടിയുടെ ലോക്‌സഭയിലെ അംഗം ചന്ദ്രകാന്ത് ഖൈരെ ആയിരുന്നു ചീഫ് വിപ്പ്. അംഗങ്ങള്‍ക്ക് നല്‍കിയ മൂന്നു വരിയുള്ള വിപ്പില്‍ എന്‍.ഡി.എ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

വിപ്പ് നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ ശിവസേന അത് പിന്‍വലിക്കുകയും പാര്‍ട്ടി അംഗങ്ങള്‍ ഡല്‍ഹിയില്‍ തന്നെ തുടരണമെന്നും പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് തയാക്കറെ നിര്‍ദേശം നല്‍കിയിരുന്നു. അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പാണ് വിട്ടുനില്‍ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW