Thursday, November 15, 2018 Last Updated 2 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 21 Jul 2018 01.51 PM

മകളുടെ വിവാഹത്തിന് ആളെണ്ണവും ചിലവും കുറക്കാന്‍ പിതാവിന്റെ തന്ത്രം; പൊളിച്ചടുക്കി പോലീസ്

uploads/news/2018/07/235066/marriage-3.jpg

ഉത്തര്‍പ്രദേശില്‍ വിവാഹചെലവ് ചുരുക്കുന്നതിന് ബന്ധുക്കള്‍ മൂന്നുവയസുകാരനെ തട്ടിക്കൊണ്ടുപോയി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ഒടുവില്‍ കുട്ടിയെ കണ്ടെത്തിയത്. മഥുരയിലെ പുഷ്പ് വിഹാര്‍ കോളനിയിലായിരുന്നു സംഭവം. മകളുടെ വിവാഹത്തിന് ആളെണ്ണവും ചിലവും കുറക്കാന്‍ വധുവിന്റെ പിതാവും കുടുംബവും ഉപയോഗിച്ച ഈ തന്ത്രം ഒടുവില്‍ പൊലീസ് പൊളിക്കുകയായിരുന്നു. നാണം കെട്ട് ഒടുവില്‍ സംഭവം വധുവിന്റെ കുടുംബം സമ്മതിക്കുകയായിരുന്നു.

വിവാഹചെലവ് ചുരുക്കുന്നതിന് കുടുംബത്തില്‍ പെട്ട മൂന്നുവയസുകാരനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു വധുവിന്റെ കുടുംബം. വിവാഹത്തില്‍ പങ്കെടുക്കാനായി ലുധിയാനയില്‍ നിന്നും എത്തിയതായിരുന്നു കുട്ടിയുടെ കുടുംബം. എന്നാല്‍ വിവാഹത്തിന് കരുതിയതിലും കൂടുതല്‍ ചിലവ് ഉണ്ടാകുമെന്ന് മനസിലായതോടെ വീട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. അന്വേഷണത്തിന് ഒടുവില്‍ സംഭവം നടന്ന് 38 മണിക്കൂറിനുളളില്‍ കുട്ടിയെ തിരിച്ചുകിട്ടി.

Ads by Google
Ads by Google
Loading...
TRENDING NOW