Saturday, February 16, 2019 Last Updated 21 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 21 Jul 2018 01.12 PM

മൂട്ടശല്യം; എയര്‍ഇന്ത്യ വിമാനം സര്‍വീസ് നിര്‍ത്തിവെച്ച് ശുചീകരണത്തിനായി മാറ്റി

uploads/news/2018/07/235063/air-india.jpg

മുംബൈ : മൂട്ടശല്യത്തെ തുടര്‍ന്ന് എയര്‍ഇന്ത്യ വിമാനം സര്‍വീസ് താത്കാലികമായി നിര്‍ത്തിവച്ചു. യാത്രക്കാരുടെ പരാതി വര്‍ധിച്ചതോടെയാണ് സര്‍വീസ് നിര്‍ത്തിവച്ച് വിമാനങ്ങള്‍ ശുചീകരണത്തിനായി മാറ്റിയത്. മുംബൈയില്‍ നിന്ന് അമേരിക്കയിലെ ന്യൂയോര്‍ക്കിലേയ്ക്ക് പോകേണ്ട ബി 777 വിമാനമാണ് താത്കാലികമായി സര്‍വീസ് നിര്‍ത്തിവച്ചത്.

ന്യയോര്‍ക്കില്‍ നിന്നും മുംബൈയിലേയ്ക്കുള്ള യാത്രയ്ക്കിടെ ബിസ്സിനസ് ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു പെണ്‍കുട്ടിയുടെ കയ്യില്‍ എന്തോ കടിച്ച പാട് ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ സീറ്റ് പരിശോധിച്ചപ്പോള്‍ മൂട്ടയെ കണ്ടെത്തുകയായിരുന്നു. ഇവര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ജീവനക്കാര്‍ എന്തോ മരുന്ന് തളിച്ചു. എന്നാല്‍, അല്‍പ്പ സമയത്തിനു ശേഷം മൂട്ടകള്‍ കൂട്ടത്തോടെ പുറത്തേയ്ക്ക് വരികയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് കമ്പനിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

കഴിഞ്ഞയാഴ്ച ന്യൂയോര്‍ക്ക്-മുംബൈ റൂട്ടില്‍ സര്‍വീസ് നടത്തിയ മറ്റൊരു വിമാനത്തിലും മൂട്ടശല്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു പിഞ്ചു കുഞ്ഞിനെ മൂട്ട കടിച്ചെന്ന പരാതി കമ്പനിയ്ക്ക് ലഭിച്ചിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW