Sunday, June 30, 2019 Last Updated 47 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 21 Jul 2018 12.44 PM

പുതിയ ES 300h സെഡാനുമായി ലെക്‌സസ് ഇന്ത്യൻ വിപണിയില്‍

Lexus ES 300h

പുതിയ ES 300h സെഡാനുമായി ലെക്‌സസ് ഇന്ത്യൻ വിപണിയില്‍. പുതിയ സെഡാന്റെ ബുക്കിംഗ് ലെക്‌സസ് ഇന്ത്യ ആരംഭിച്ചെന്നാണ് റിപ്പോർട്ട്. 59.13 ലക്ഷം രൂപയാണ് ES 300h -ന്റെ വില. വാഹനത്തിലെ 2.5 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് വൈദ്യുത മോട്ടോറിന്റെ പിന്തുണയുണ്ട്. ബിഎംഡബ്ല്യു 5 സീരീസ്, മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസ് മോഡലുകളാണ് പുതിയ ലെക്‌സസ് ES 300h -ന്റെ എതിരാളികൾ.

214 bhp കരുത്ത് കാറിന് ലഭിക്കുന്നു. 22.37 കിലോമീറ്റര്‍ മൈലേജ് ഉണ്ടെന്നാണ് സൂചന. യൂറോ VI നിര്‍ദ്ദേശിച്ച് പാലിച്ചൊരുങ്ങുന്ന നാലാം തലമുറ ഹൈബ്രിഡ് ഡ്രൈവ് സംവിധാനമാണ് കാറിലുള്ളത്. 18 ഇഞ്ച് അലോയ് വീലുകള്‍ ES 300h സെഡാനിൽ ഒരുങ്ങുന്നു. ഒമ്പത് നിറങ്ങളിലാണ് പുതിയ ലെക്‌സസ് ES 300h സെഡാന്‍ വിപണിയില്‍ എത്തുന്നത്.

Lexus ES 300h

ചൂടു പകരുന്ന മുന്‍നിര സീറ്റുകള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന പിന്‍നിര സീറ്റുകള്‍, ടച്ച്പാഡ് മുഖേന പ്രവര്‍ത്തിക്കുന്ന 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, 7.0 ഇഞ്ച് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, പൂര്‍ണമായും ക്രമീകരിക്കാവുന്ന ഹെഡ്‌സ് അപ് ഡിസ്‌പ്ലേ, എന്നിങ്ങനെയാണ് പ്രധാന ഫീച്ചറുകൾ. ഉപഭോക്താക്കള്‍ക്ക് ബ്ലാക്, ചാറ്റ്, ടൊപസ് ബ്രൗണ്‍, റിച്ച് ക്രീം നിറങ്ങള്‍ അകത്തളത്തില്‍ തിരഞ്ഞെടുക്കാം. ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ആന്റി - തെഫ്റ്റ് സംവിധാനം, സ്റ്റബിലിറ്റി കണ്‍ട്രോള്‍, പത്തു എയര്‍ബാഗുകള്‍ എന്നിവയെല്ലാം യാത്രക്കാരുടെ സുരക്ഷക്കായി ഒരുങ്ങുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW