Saturday, June 22, 2019 Last Updated 17 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 21 Jul 2018 12.27 PM

ഫോട്ടോ ഭ്രമം തലയ്ക്കു പിടിച്ച് ലംബോര്‍ഗിനി കാറിന് മുകളില്‍ കയറി പോസ് ചെയ്ത യുവാവിന് സംഭവിച്ചത്...

uploads/news/2018/07/235044/photo.jpg

ഫ്‌ളോറിഡ : ഫോട്ടോ ഭ്രമം തലയ്ക്കു പിടിച്ച യുവാവ് ഒരു ഫോട്ടോയെടുക്കാനായി കാട്ടിക്കൂട്ടിയ വിക്രിയകള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം. കാമുകിയോട് ഫോട്ടോയെടുക്കാന്‍ പറഞ്ഞ് ഏല്‍പ്പിച്ച ശേഷം രണ്ടു ലക്ഷം ഡോളര്‍ വിലവരുന്ന ലംബോര്‍ഗിനി കാറിന് മുകളില്‍ കയറി നിന്നുകൊണ്ടായിരുന്നു യുവാവിന്റെ അഭ്യാസ പ്രകടനം.

എടുത്ത ഫോട്ടോകളിലൊന്നും തൃപതിയാകാതെ വന്നതോടെ യുവാവ് കാറിന്റെ മുകളില്‍ നിന്നും ചില്ലിന് മുകളിലേയ്ക്ക് നീങ്ങുകയും ചില്ലിന് വിള്ളല്‍ വീഴുകയുമായിരുന്നു. ഇതോടെ നിലത്തേയ്ക്ക് ഇറങ്ങാന്‍ കാമുകി ആവശ്യപ്പെട്ടുവെങ്കിലും 'ഫോട്ടോ എടുക്ക്' എന്ന് കാമുകിയോട് ആജ്ഞാപിക്കുകയായിരുന്നു യുവാവ്.

വെസ്റ്റ് ഫോറിഡയില്‍ നടന്ന ഓട്ടോപ്രൈഡ് എന്ന പരിപാടിയ്ക്കിടെ ആയിരുന്നു യുവാവിന്റെ അഭ്യാസ പ്രകടനം. സംഭവം കണ്ടു നിന്നവര്‍ ഉടന്‍ തന്നെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. യുവാവിന്റെ വിക്രിയകള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW