Sunday, August 12, 2018 Last Updated 25 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 21 Jul 2018 10.48 AM

സമാന്‍-ഇമാം കൂട്ടുകെട്ട്, പുറത്താകാതെ അടിച്ചുകൂട്ടിയത് 304 റണ്‍സ് ; പാകിസ്താന്‍ ഓപ്പണര്‍മാര്‍ക്ക് ലോകറെക്കോഡു്

uploads/news/2018/07/235028/pak-openers.jpg

ന്യൂഡല്‍ഹി: പാകിസ്താന്‍ ഓപ്പണര്‍മാരായ ഫഖര്‍ സമാനും ഇമാം ഉള്‍ ഹക്കും ചേര്‍ന്ന് ക്രിക്കറ്റില്‍ പുതിയ ലോകറെക്കോഡ് കുറിച്ചു. സിംബാബ്‌വേയ്ക്ക് എതിരേയുള്ള ഏഷദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ഇരുവരും ചേര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ട് അടിച്ചത് 304 റണ്‍സ്. ബുലവായോയില്‍ വെള്ളിയാഴ്ച ഇരുവരും തിരുത്തിയത് ശ്രീലങ്കയുടെ ഉപുല്‍തരംഗയും സനത് ജയസൂര്യയും ചേര്‍ന്ന് 2006 ല്‍ കുറിച്ച 286 റണ്‍സിന്റെ റെക്കോഡായിരുന്നു. ഏകദിനത്തിലെ ഏതൊരു മികച്ച നാലാമത്തെ കൂട്ടുകെട്ടു കൂടിയായിരുന്നു ഇവര്‍ കണ്ടെത്തിയത്.

കളിയിലെ 42 ഓവറുകള്‍ ഇരുവരും ബാറ്റ് ചെയ്തപ്പോള്‍ ഇമാം 122 പന്തുകളില്‍ 113 റണ്‍സും 156 പന്തുകള്‍ നേരിട്ട സമാന്‍ 210 റണ്‍സും എടുത്തു. ഇരട്ടശതകം നേടിയ സമാന്റെ ബാറ്റില്‍ നിന്നും 24 ബൗണ്ടറികളും അഞ്ച് സിക്‌സുകളുമാണ് പറന്നത്. എട്ടു ബൗണ്ടറികള്‍ ഇമാം നേടി. ഏകദിനത്തില്‍ ഇരട്ടശതകം തികയ്ക്കുന്ന ആറാമനാണ് സമാന്‍. ഇന്ത്യന്‍ താരങ്ങളായ സച്ചിന്‍, സെവാഗ്, രോഹിത് ശര്‍മ്മ, വെസ്റ്റിന്‍ഡീസ് താരം ക്രിസ്‌ഗെയ്ല്‍, ന്യുസിലന്റിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ എന്നിവരാണ് മറ്റുള്ളവര്‍. ഏകദിനത്തിലെ അഞ്ചാമത്തെ ഏറ്റവും മികച്ച സ്‌കോറുമായി ഇത് മാറി.

264 റണ്‍സ് നേടിയ ഇന്ത്യയുടെ രോഹിത് ശര്‍മ്മയാണ് ഒരു ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. 237 റണ്‍സ് എടുത്ത ഗുപ്റ്റിലാണ് രണ്ടാം സ്ഥാനത്ത്. 219 റണ്‍സ് നേടിയ സേവാഗ്, 215 റണ്‍സ് എടുത്ത ഗെയ്ല്‍ എന്നിവരാണ് മൂന്നും നാലും സ്ഥാനത്ത്. പാകിസ്താന് വേണ്ടി ഇരട്ടശതകം തികയ്ക്കുന്ന ആദ്യ ആളും ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന ഏകദിന താരമായും ഇതോടെ ഇമാം മാറി. സയീദ് അന്‍വര്‍ 1997 ല്‍ ഇന്ത്യയ്ക്ക്് എതിരേ നേടിയ 194 ആണ് ഇതുവരെയുള്ള ഒരു പാക് ബാറ്റ്‌സ്മാന്റെ ഏറ്റവും ഉയര്‍ന്ന ഏകദിന വ്യക്തിഗത സ്‌കോര്‍.

അതേസമയം ഏതൊരു വിക്കറ്റിലെയും നാലാമത്തെ മികച്ച കൂട്ടുകെട്ട് കൂടിയായിരുന്നു ഇത്. 2015 ല്‍ സിംബാബ്വേയ്ക്ക് എതിരേ തന്നെ വിന്‍ഡീസ് താരങ്ങളായ ​ക്രിസ് ഗെയില്‍- സാമുവല്‍സ് നേടിയ 372 റണ്‍സാണ് ഏറ്റവും വലിയ ഏകദിന കൂട്ടുകെട്ട്. 1999 ല്‍ ന്യൂസിലന്‍ഡിനെതിരേ സച്ചിനും ദ്രാവിഡും ചേര്‍ന്ന് നേടിയ 331 റണ്‍സ്, അതേ വര്‍ഷം തന്നെ ഗാംഗുലിയും ദ്രാവിഡും ചേര്‍ന്ന 318 മാണ് ഇതിന് മുകളിലുള്ളത്. 42 ഓവറുകളില്‍ 304 റണ്‍സില്‍ എത്തിയ ഓപ്പണിംഗ് കൂട്ടുകെട്ട് വെല്ലിംഗ്ഡണ്‍ മസകാഡ്‌സ ഇമാമിനെ പുറത്താക്കുന്നത് വരെ തുടര്‍ന്നു.

അതിന് ശേഷവും സമാന്‍ തകര്‍പ്പനടികളുമായി മുമ്പോട്ട് പോയപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സാണ് പാകിസ്താന്‍ എടുത്തത്. നേരത്തേ ടോസ് നേടിയ പാക് നായകന്‍ സര്‍ഫറാസ് അഹമ്മദ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സിംബാബ് വേയെ 67 റണ്‍സിന് വീഴ്ത്തി ബുധനാഴ്ച തന്നെ പാകിസ്താന്‍ പരമ്പരയില്‍ 3-0 ന് മുന്നിലെത്തിയിരുന്നു.

Ads by Google
Saturday 21 Jul 2018 10.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW