Wednesday, June 12, 2019 Last Updated 24 Min 9 Sec ago English Edition
Todays E paper
Ads by Google
Saturday 21 Jul 2018 10.28 AM

നമ്മുടെ മോന് കാന്‍സറാണ്, അവസാനമായി അവന് അച്ഛനെ കാണണമെന്ന്, ഒന്നു വരുമോ: ഉപേക്ഷിച്ചു പോയ ഭര്‍ത്താവിന് യുവതിയുടെ ഹൃദയം തകര്‍ന്ന കുറിപ്പ്

uploads/news/2018/07/235025/cancer.jpg

കാന്‍സര്‍ ബാധിച്ച മകന്റെ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലാതെ ഫെയ്‌സ്ബുക്കിന്റെ സഹായം തേടി ഒരമ്മ. കാന്‍സര്‍ ഞണ്ടുകള്‍ പിടിമുറുക്കിയ കുഞ്ഞിന്റെ ആഗ്രഹം സ്വന്തം അച്ഛനെ ഒന്നു കാണണമെന്നാണ് പക്ഷേ അതിനീ അമ്മയ്ക്ക് സാധിക്കുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തങ്ങളെ ഉപേക്ഷിച്ചു പോയ അനീഷ് എന്ന ആ അച്ഛന്റെ ഫോണ്‍ നമ്പര്‍ പോലും തിരുവനന്തപുരം സ്വദേശിയായ മോനിഷയുടെ കയ്യിലില്ല. നേരിട്ടു പോയി അന്വേഷിച്ചു പുതിയ പങ്കാളിയുമൊത്തുള്ള ജീവിതം കാണാനുള്ള ശക്തിയും മോനിഷയ്ക്കില്ല. അതോടെയാണ് കുഞ്ഞിനെ കാണാന്‍ വരണമെന്ന് അപേക്ഷിച്ച് ഫെയ്‌സ്ബുക്കില്‍ മോനിഷ കുറിപ്പിട്ടത്.

ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ചു നിന്റെ കൂടെ ജീവിക്കാൻ ഇറങ്ങി തിരിച്ചവൾ ആണ് ഞാൻ, ആ എന്നെ ആണ് നീ മറ്റൊരുത്തിയ്ക്ക് വേണ്ടി തെരുവിൽ ഉപേക്ഷിച്ചത് പോയത്. ! എന്നെ നീ വേണ്ടാ എന്ന് വച്ചോളു പക്ഷേ നിന്റെ ചോരയിൽ ജനിച്ച നിന്റെ കുഞ്ഞ് എന്ത് തെറ്റ് ചെയ്തു.? ഒത്തിരി നാളുകൾക്ക് ശേഷം അവൻ ഒരു ആഗ്രഹം പറഞ്ഞു, നിന്നെ ഒന്ന് അവസാനമായി കാണണം എന്ന്,. എന്തിനാണ് എന്ന് അറിയാമോ? ആഗസ്റ് മാസം അവന്റെയും എന്റെയും ഓപ്പറേഷൻ ആണ് ആരെങ്കിലും ഒരാൾ ജീവിച്ചു ജീവിക്കും അത് അവനു അറിയാം അതുകൊണ്ട് അവന്റെ, നിന്റെ മകന്റെ അവസാനത്തെ ആഗ്രഹം ആയി കണ്ടു അവനെ ഒന്ന് കാണാൻ മനസ്സ് കാണിക്കു. എന്നോട് ഒത്തിരി ആളുകൾ ചോദിച്ചു എന്തിനാണ് ഫേസ്ബുക്കിൽ നിന്നെ കുറിച്ച് ഇങ്ങനെ എഴുതി ഇടുന്നത് എന്ന് അവർക്ക് അറിയില്ലാലോ നിന്റെ ഫോൺ നമ്പർ പോലും എന്റെ കൈയിൽ ഇല്ലാ എന്ന്. ഈ ഫേസ്ബുക് പോസ്റ്റ്‌ നീ വായിക്കാൻ ഇടയായാൽ ഓപ്പറേഷൻ ഡേറ്ററിനു മുൻപ് അവനെ ഒന്ന് കാണണം plzzzzz. പിന്നെ കുഞ്ഞിന്റെ കാര്യത്തിൽ ഡോക്ടർമാർ
വരെ കൈവിട്ടു ഇനി ഞങ്ങൾക്ക് ദൈവം മാത്രമേ ഉള്ളു. തിരുവനന്തപുരത്ത് വന്നു നിന്നെ കാണണം എന്ന് ഉണ്ട് പക്ഷേ എന്നെയും കുഞ്ഞിനേയും ഉപേക്ഷിച്ചു നീ നിന്റെ കാമുകിയുടെ ഒപ്പം ജീവിക്കുന്ന കാഴ്ച കാണാൻ ധൈര്യം ഇല്ലാത്തതു കൊണ്ടാണ് നേരിട്ട് വരാത്തത്. പിന്നെ പുതിയ വിശേഷം അറിയണ്ടേ? മകൻ ഇപ്പോൾ അമൃത ഹോസ്പിറ്റലിൽ ആണ് തല ചുറ്റി വീണു അവന്റെ വൃക്ക മുഴുവനായും ക്യാൻസർ പടർന്നു പിടിച്ചു 21-മത്തെ കിമോ കഴിഞ്ഞു. കൂടെ 5റേഡിയേഷൻ -നും.

Ads by Google
Saturday 21 Jul 2018 10.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW