Friday, November 16, 2018 Last Updated 0 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 21 Jul 2018 08.55 AM

രാഹുല്‍ യഥാര്‍ത്ഥ രാഷ്ട്രീയ സ്‌കൂളില്‍ നിന്നും ബിരുദമെടുത്തയാള്‍; കോണ്‍ഗ്രസ് അധ്യക്ഷനെ കൈയ്യടിച്ച് ശിവസേന

Shiv Sena, Rahul Gandhi

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ തങ്ങളുടെ അഭാവത്തിലും ബിജെപിയെ വിമര്‍ശിച്ച് ലോക്‌സഭയില്‍ പ്രസംഗിച്ച രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ശിവസേന രംഗത്ത്. സഭയിലെ രാഹുല്‍ ഉണ്ടാക്കിയ നാടകീയമായ സംഭവങ്ങളെ സ്പീക്കറും ബിജെപി നേതാക്കളും വിമര്‍ശിച്ച് മണിക്കൂറുകള്‍ക്കകമാണ് പിന്തുണയുമായി ശിവസേന രംഗത്ത് എത്തിയത്.

രാഹുല്‍ ഗാന്ധി യഥാര്‍ത്ഥ രാഷ്ട്രീയ സ്‌കൂളില്‍ നിന്നും തന്നെയാണ് ബിരുദം എടുത്തുവെന്ന് ഇപ്പോള്‍ തെളിഞ്ഞതായി ശിവസേന നേതാവ് സഞ്ചയ് റവത്ത് പറഞ്ഞു.

പപ്പു എന്ന് വിമര്‍ശകര്‍ പരിഹസിക്കുന്ന് 48കാരനായ രാഹുല്‍ ഗാന്ധി തന്റെ സല്‍പ്പേര് തിരിച്ചുപിടിക്കുമെന്ന് പറഞ്ഞ യുപിയെക്ക് പുറത്തുനിന്നുമുള്ള ഏക രാഷ്ട്രീയ കക്ഷിയാണ് ശിവസേന.

പ്രസംഗത്തിന്റെ അവസാനത്തോടെ രാഹുല്‍ പ്രധാനമന്ത്രിയെ ആലിംഗനം ചെയ്ത നടപടി നരേന്ദ്ര മോദിയെ ഞെട്ടിച്ചുവെന്നും റാവത്ത് പറഞ്ഞു. ജനങ്ങള്‍ ഇതെല്ലാം നാടകമാണെന്ന് പറയും എന്നാല്‍ രാഷ്ട്രീയത്തില്‍ ഇത്തരം നാടകങ്ങളുണ്ടെന്നും ശിവസേന പറഞ്ഞു.

ബിജെപിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തില്‍നിന്നും ശിവസേന വിട്ട് നിന്നിരുന്നു. ബിജെപിയെ പിന്തുണയ്ക്കുമെന്ന് ആദ്യം പറഞ്ഞസേന പിന്നീട് വിട്ടുനില്‍ക്കുകയായിരുന്നു ചെയ്തത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW