Wednesday, November 21, 2018 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 21 Jul 2018 08.19 AM

അപമാനിക്കാം, പക്ഷേ തോല്‍പ്പിക്കാനാവില്ല... ഫ്രാങ്കോ മുളയ്ക്കല്‍ ധാര്‍മ്മികതയുടെ അവതാരം! ജലന്ധര്‍ ബിഷപ്പിനെ ന്യായീകരിച്ച് സോഷ്യല്‍ മീഡിയ പ്രചരണം; ഫ്രാങ്കോയ്ക്കു വേണ്ടി കരിസ്മാറ്റിക് ചാനലിലും

Bishop Franko

കോട്ടയം: കത്തോലിക്കാ സഭയെ പിടിച്ചുലച്ച കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച് സോഷ്യല്‍ മീഡിയ പ്രചരണം. 'ധാര്‍മ്മികതയുടെ കരുത്തായി' ആണ് ബിഷപ്പ് ഫ്രാങ്കോയെ അവതരിപ്പിച്ചിരിക്കുന്നത്. വിശ്വാസി സമൂഹത്തിന്റെ പേരിലാണ് വാട്‌സ്ആപ് അടക്കമുള്ള മാധ്യമങ്ങളില്‍ പ്രചരണം കൊഴുക്കുന്നത്.

''കപട ആരോപണങ്ങളിലൂടെ അപമാനിക്കാം.. കളളം പറഞ്ഞ് ആക്രോശിക്കാം.. പക്ഷേ, തോല്‍പ്പിക്കാനാവില്ല. ധാര്‍മ്മികതയുടെ കരുത്തിന് , സത്യത്തിന്റെ നായകന്, വിശ്വാസി സമൂഹത്തിന്റെ പ്രാര്‍ത്ഥനാശംസകള്‍...'' എന്നാണ് പ്രചരണം.

Bishop Franko

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ കര്‍ദ്ദിനാളിന് പരാതി നല്‍കിയിരുന്നുവെന്നും ഇക്കാര്യം വ്യക്തമാക്കുന്ന കന്യാസ്ത്രീയുടെ ഓഡിയോ റെക്കോര്‍ഡ് പുറത്തുവന്നതിനും പിന്നാലെയാണ് ഈ പ്രചരണം ഊര്‍ജിതമായത്. പരാതിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നും അന്വേഷണ സംഘം വൈകാതെ ഡല്‍ഹിയിലും ജലന്ധറിലും എത്തുമെന്ന സൂചനയും ഉണ്ടായിരിക്കേയാണ് വിശ്വാസ സമൂഹത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയ പ്രചരണം കൊഴുക്കുന്നത്.

ജലന്ധര്‍ രൂപതയുടെ കീഴിലുള്ള വിശ്വാസികള്‍ക്കിടയിലാണ് പ്രധാനമായും പ്രചരണം നടക്കുന്നത്. സാമ്പത്തിക തട്ടിപ്പുകളിലും ലൈംഗിക ആരോപണങ്ങളിലും പേരുദോഷം കേട്ടവരും ബിഷപ്പിനെ പിന്തുണയ്ക്കുന്നവരുമായ ചില വൈദികരും ഇതിനു പിന്നിലുണ്ടെന്ന് അവിടെനിന്നുള്ള വൈദികര്‍ വെളിപ്പെടുത്തുന്നു. അടുത്ത കാലത്തായി കത്തോലിക്കാ സഭയ്‌ക്കെതിരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങളെ നേരിടാന്‍ എല്ലാം ഇത്തരം സോഷ്യല്‍ മീഡിയ പ്രചരണം സജീവമാണ്. മധ്യകേരളത്തിലെ ചില കേന്ദ്രങ്ങളില്‍ നിന്നാണ് ഇവയുടെ ഉത്ഭവമെന്നാണ് സഭാ വിമര്‍ശകര്‍ പറയുന്നത്.

അതിനിടെ, ബിഷപ്പ് ഫ്രാങ്കോയെ ന്യായീകരിച്ചും പരാതിക്കാരിയായ കന്യാസ്ത്രീയെ തള്ളിപ്പറഞ്ഞും ജലന്ധര്‍ രൂപതയുടെ കരിസ്മാറ്റിക് ചാനല്‍ 'പ്രാര്‍ത്ഥനാ ഭവന്‍' രംഗത്തെത്തി. ബിഷപ്പിനു വേണ്ടി ഏതാനും വിശ്വാസികളെ തെരുവിലിറക്കി സിന്ദാബാദ് വിളിപ്പിച്ചും ചാനലിലൂടെ ബിഷപ്പിന്റെ മഹത്വങ്ങള്‍ അനുസ്മരിച്ചുമാണ് പിന്തുണ പ്രഖ്യാപിക്കുന്നത്.

ബിഷപ്പ് മുൻപ് അഞ്ചു വർഷതിലേറെ വികാരിയായി സേവനം ചെയ്ത khanuwan ഇടവകയിലാണ് ഈ പ്രതിഷേധം. ബിഷപ്പിനെ ഞങ്ങൾക്കറിയാം. കഴിഞ്ഞ രണ്ട് വർഷമായി എവിടെയായിരുന്നു ഈ കന്യാസ്ത്രീയും ബന്ധുവായ വൈദികനും. ബിഷപ്പ് ഞങ്ങൾക്ക് ഒപ്പമുണ്ട്. കേരള സർക്കാർ ഇവർക്കെതിരെയാണ് നടപടി എടുക്കേണ്ടത്. ഞങ്ങൾ ബിഷിപ്പിനൊപ്പമാണ്. എന്നാണ് വിഡിയോയിൽ പറയുന്നത്.

വിഡിയോ കാണാം

Ads by Google
Saturday 21 Jul 2018 08.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW