Tuesday, November 13, 2018 Last Updated 15 Min 14 Sec ago English Edition
Todays E paper
Ads by Google
ശ്രവണം പുണ്യം രാമകഥാമൃതം / പ്രവീണ്‍ ശര്‍മ
Saturday 21 Jul 2018 02.35 AM

ശ്രീരാമഭക്‌ത ഹനുമാന്‍ അദ്വൈത ഭാഷയുടെ ചക്രവര്‍ത്തി

uploads/news/2018/07/235008/re4.jpg

വനവാസകാലത്ത്‌ രാവണന്‍ അപഹരിച്ച സീതയെ മോചിപ്പിക്കുന്നതിനുവേണ്ടി ശ്രമം ചെയ്യുന്ന രാമനെ കാണാന്‍ വേണ്ടി സുഗ്രീവന്റെ നിര്‍ദ്ദേശപ്രകാരം സന്ധിയുണ്ടാക്കാന്‍ ശ്രീരാമസന്നിധിയിലേക്ക്‌ എത്തുന്ന ഹനുമാനെ കുറിച്ച്‌ വിവരിക്കുന്ന ഭാഗം ഹൃദയ സ്‌പര്‍ശിയാണ്‌. ഹനുമാന്‍-ശ്രീരാമസംഗമം രാമായണത്തിലെ ഓരോ കഥാപാത്രങ്ങളുടെയും പേരുകളില്‍ പോലും വളരെ ആന്തരികാര്‍ത്ഥങ്ങള്‍ ഉണ്ട്‌.

ഗ്രീവം എന്ന വാക്കിന്റെ അര്‍ത്ഥം കടിഞ്ഞാണ്‍ എന്നാണ്‌. സുഗ്രീവം എന്നാല്‍ മനസ്സിനെ ശരിയായ ചിന്തകളിലേക്കു നിയന്ത്രിക്കുക എന്നാണ്‌. സുഗ്രീവന്‍ -മനസ്സിനെ ശരിയായ ദിശയിലേക്ക്‌ നിയന്ത്രിക്കുന്നവന്‍ എന്നാണ്‌ അര്‍ത്ഥം.

രാവണ നിഗ്രഹത്തിന്‌ ഒരുമ്പെടുന്ന ഭഗാവന്‍ ശ്രീരാമചന്ദ്രനെ സഹായിക്കുന്നതിനു വേണ്ടി ബാലിയെ വധം ചെയ്‌ത്‌ രാജ്യം തിരികെപ്പിടിക്കുന്നതിനു വേണ്ടിയും ഉളള സന്ധി ചെയ്യുന്നതിന്‌ സുഗ്രീവന്‍ നിയോഗിച്ച വാനര ശ്രേഷ്‌ഠനാണ്‌ പിന്നീട്‌ ശ്രീരാമചന്ദ്രന്റെ പരമ ഭക്‌തനായി, ദാസനായി മാറിയ സാക്ഷാല്‍ ഹനുമാന്‍.

ഹനുമാന്‍ രാമനെ ദര്‍ശിക്കുവാന്‍ വരുമ്പോള്‍ വനത്തിലെ ചലനങ്ങള്‍ ശ്രദ്ധിച്ചത്‌ ജ്യേഷ്‌ഠന്റെ അംഗരക്ഷകനും കൂടിയായ ലക്ഷ്‌മണനാണ്‌. ശ്രീരാമന്റെ അനുമതിയോടെ ആദ്യമായി ഹനുമാനുമായി കണ്ടുമുട്ടി സംസാരിക്കുന്നത്‌ ലക്ഷ്‌മണ കുമാരനാണ്‌.

അതിനുശേഷം രാമനോട്‌ വന്നു ലക്ഷ്‌മണന്‍ ഹനുമാനെ കുറിച്ച്‌ പറയുന്ന ഒരു വരിയുണ്ട്‌. വാനരനെങ്കിലും നല്ലൊരു വൈയ്യാകരണനിവന്‍- വാനരനായി ജനിച്ചവനെങ്കിലും ഇവന്‍ ഏറ്റവും ജ്‌ഞാനവും ഭാഷാശുദ്ധിയുമുള്ളവനാണ്‌ എന്നാണ്‌ ലക്ഷ്‌മണന്‍ രാമനോട്‌ ഹനുമാനെക്കുറിച്ച്‌ പറഞ്ഞത്‌. ഭാഷയുടെ ശുദ്ധി, ശുദ്ധ അന്തക്കരണ സംസ്‌കാരമുളളവനില്‍ നിന്നേ വരൂ. പരമമായ ജ്‌ഞാനത്തിന്റെ പൂര്‍ണ്ണതയില്‍ നിന്നു മാത്രമേ സംസ്‌ക്കാരവും ഭാഷയും ശുദ്ധമായിതീരുകയുള്ളൂ. വിറകിന്‌ ദഹനശേഷി ഉണ്ടാവുന്നത്‌ അഗ്നിയുടെ സമ്പര്‍ക്കം ഉണ്ടാവുമ്പോളാണ്‌.

ഇതുപോലെ ഒരു മനുഷ്യന്‌ ജ്‌ഞാനം ഉദിക്കാന്‍ ഈശ്വരന്റെയും ഗുരുവിന്റെയും സമ്പര്‍ക്കം അനിവാര്യമാണ്‌. വാസനകളെ നിയന്ത്രിയ്‌ക്കാന്‍ മനസ്സിനെ നിയന്ത്രിക്കണം. മനസ്സിനെ നിയന്ത്രിക്കാനുളള ആദ്യവഴി ആഹാരത്തേ നിയന്ത്രിക്കലാണ്‌. അതുകൊണ്ട്‌ വിശ്വമിത്രങ്ങന്‍ രാക്ഷസ നിഗ്രഹണത്തിനുകൊണ്ടുപോയ രാമ-ലക്ഷ്‌മണന്‍മാര്‍ക്ക്‌ മനോനിയന്ത്രണത്തിനായി മന്ത്രം ഉപദേശിച്ചത്‌. മനസ്സ്‌ എന്നാല്‍ ചിന്തകളാണ്‌. അനേകം ചിന്തകള്‍ കൂടിച്ചേരുമ്പോള്‍ മനസ്സ്‌ ഉണ്ടാകുന്നു.

കാട്‌ എന്നുപറയുന്നത്‌ വൃക്ഷങ്ങളാണ്‌ വൃക്ഷങ്ങള്‍ വെട്ടിമാറ്റിയാല്‍ പിന്നെ അവിടെ കാട്‌ ഉണ്ടാവില്ല. ഇതുപോലെ ചിന്തകള്‍ വെട്ടിമാറ്റുമ്പോള്‍ മനസ്സ്‌ നിശ്‌ചല-നിര്‍വ്വികാരമാവുന്നു.

യഥാര്‍ത്ഥ ശ്രീരാമതത്ത്വബോധത്തില്‍ ലയിക്കുന്നു. വാനരനായി ജനിച്ചെങ്കിലും ഹനുമാന്റെ ഭാഷയുടെ അന്ത:സത്ത ലോകോത്തരമായ ജ്‌ഞാനതലത്തേ ഉയര്‍ത്തിക്കാട്ടുന്നു. ഇതിലൂടെ നാം മനസ്സിലാക്കേണ്ടത്‌ വിഷയവാസനകള്‍ ക്ഷയിച്ച്‌ അന്ത:കരണശുദ്ധി വന്നവനു മാത്രമേ ശുദ്ധമായ ബോധത്തിന്റെ, ഭാഷയുടെ, സംസ്‌കാരത്തിന്റെ പ്രതീകമായി മാറാന്‍ കഴിയൂ എന്ന്‌ രാമായണത്തിലെ ഈ ഭാഗം നമ്മെ പഠിപ്പിയ്‌ക്കുന്നു.

*** (ഹരിപ്പാട്‌ സനാതന വേദപാഠശാല ചെയര്‍മാനാണു ലേഖകന്‍ )

Ads by Google
Ads by Google
Loading...
TRENDING NOW