Friday, September 14, 2018 Last Updated 10 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 21 Jul 2018 02.04 AM

സിംഗപ്പുരില്‍ സൈബര്‍ ആക്രമണം; പ്രധാനമന്ത്രിയുടേത്‌ ഉള്‍പ്പെടെ ആരോഗ്യവിവരങ്ങള്‍ ചോര്‍ത്തി

uploads/news/2018/07/234933/in2.jpg

സിംഗപ്പുര്‍ സിറ്റി: പ്രധാനമന്ത്രി ലീ സെയിന്‍ ലൂങ്ങിന്റേതുള്‍പ്പെടെ ഒന്നര ദശലക്ഷം സിംഗപ്പുര്‍ പൗരന്‍മാരുടെ ആരോഗ്യവിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി. സിംഗപ്പുരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബര്‍ ആക്രമണമാണിതെന്നാണു വിലയിരുത്തല്‍. കൃത്യമായി ആസൂത്രണം ചെയ്‌ത സൈബര്‍ ആക്രമണമാണ്‌ സര്‍ക്കാര്‍ ഡേറ്റാ ശേഖരത്തിനുനേരേയുണ്ടായതെന്നു സിംഗപ്പുര്‍ ആരോഗ്യ-വാര്‍ത്താവിനിമയ മന്ത്രാലയം പ്രതികരിച്ചു.
പ്രത്യേകിച്ച്‌ പ്രധാനമന്ത്രി ലീ സെയിന്‍ ലൂങ്ങിന്റെ ആരോഗ്യവിവരങ്ങള്‍ ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടതായി ആരോഗ്യമന്ത്രി ജാന്‍ ജിം യോങ്‌ പത്രസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, ഹാക്കര്‍മാരുടേതുള്‍പ്പെടെ സൈബര്‍ ആക്രമണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹം തയാറായില്ല. 2017-ല്‍ സിംഗപ്പുര്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഡേറ്റാബേസിനുനേരേ സൈബര്‍ ആക്രമണമുണ്ടായിരുന്നു.

Ads by Google
Saturday 21 Jul 2018 02.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW