Friday, September 14, 2018 Last Updated 7 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 21 Jul 2018 02.04 AM

പുടിനെ അമേരിക്കയിലേക്ക്‌ ക്ഷണിച്ച്‌ ട്രംപ്‌

uploads/news/2018/07/234932/in1.jpg

വാഷിങ്‌ടണ്‍: റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാഡിമിര്‍ പുടിനെ അമേരിക്കയിലേക്ക്‌ ക്ഷണിച്ച്‌ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌. ഹെല്‍സിങ്കിയില്‍ പുടിനുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കിടെ യു.എസ്‌. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച ട്രംപിന്റെ പ്രസ്‌താവനകള്‍ വിവാദമായതിനു പിന്നാലെയാണ്‌ പുതിയ നീക്കം.
വ്‌ളാഡിമിര്‍ പുടിനെ പ്രസിഡന്റ്‌ ട്രംപ്‌ അമേരിക്കയിലേക്കു ക്ഷണിച്ചതായും ഈവര്‍ഷം തന്നെ സന്ദര്‍ശനമുണ്ടാകുമെന്നാണു കരുതുന്നതെന്നും വൈറ്റ്‌ ഹൗസ്‌ പ്രസ്‌ സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ്‌ പറഞ്ഞു. ഹെല്‍സിങ്കിയില്‍ നടത്തിയ കൂടിക്കാഴ്‌ചയില്‍ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ പുടിനും ട്രംപും തീരുമാനിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ്‌ പുടിനെ അമേരിക്കയിലേക്കു ക്ഷണിച്ചതെന്നും സാന്‍ഡേഴ്‌സ്‌ പറഞ്ഞു.
യു.എസ്‌. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന നിലപാട്‌ വിമര്‍ശനങ്ങളുയര്‍ന്നതോടെ യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ തിരുത്തിയിരുന്നു. കഴിഞ്ഞ ദിവസം ഹെല്‍സിങ്കിയില്‍ നടന്ന കൂടിക്കാഴ്‌ചയ്‌ക്കുശേഷം പുടിനൊപ്പം നടത്തിയ സംയുക്‌ത പത്രസമ്മേളനത്തില്‍, യു.എസ്‌. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നായിരുന്നു ട്രംപ്‌ വ്യക്‌തമാക്കിയത്‌.
ഇതിനെതിരേ അമേരിക്കയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതോടെയാണ്‌ ട്രംപ്‌ മലക്കംമറിഞ്ഞത്‌. 2016ലെ യു.എസ്‌. പ്രസിഡന്റ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിന്‌ പ്രസിഡന്റ്‌ വ്‌ളാഡിമിര്‍ പുടിന്‌ വ്യക്‌തിപരമായി ഉത്തരവാദിത്വമുണ്ടെന്നായിരുന്നു ട്രംപിന്റെ നിലപാടു മാറ്റം.

Ads by Google
Saturday 21 Jul 2018 02.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW