Saturday, September 22, 2018 Last Updated 50 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 20 Jul 2018 08.26 PM

നടക്കാന്‍ പോലും ശേഷിയില്ലാത്ത ദമ്പതികളുടെ നീതിയ്ക്കുായുള്ള കൈനീട്ടല്‍; എസ്.പി.ഓഫീസിലേയ്ക്ക് പരാതിയുമായി നിരങ്ങിയെത്തുന്ന കണ്ണ് നനയിക്കുന്ന കാഴ്ച

uploads/news/2018/07/234845/disable-couple.jpg

നടക്കാന്‍ പോലും ശേഷിയില്ലാത്ത ദമ്പതികളുടെ നീതിയ്ക്കു വേണ്ടിയുള്ള കൈനീട്ടലാണ് ഇപ്പോള്‍ ആരുടെയും കണ്ണിനെ ഈറനണിയിക്കുന്നത്. അരയ്ക്ക് കീഴ്പ്പോട്ട് തളര്‍ന്നുപോയ ദമ്പതികളുടെ ആകെയുള്ള സമ്പാദ്യം, മോഷണം പോയവിവരം പലകുറി പരാതിപ്പെട്ടിട്ടും യാതൊരു നടപടിയുമെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങുകയാണ് ഈ ദമ്പതികള്‍. കണ്ടുനില്‍ക്കുന്നവരുടെ ഉള്ളുനീറ്റുന്ന ചിത്രമാണ് ഈ ദമ്പതികളുടേത്.

uploads/news/2018/07/234845/disable-couple2.jpg

ഉത്തര്‍പ്രദേശിലെ മീററ്റില്‍ സഞ്ജീവ് കുമാര്‍, സാവിത്രി ദമ്പതികള്‍ക്കാണ് ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. പരാതിപ്പെട്ടെങ്കിലും ലോക്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. തുടര്‍ന്നാണ് ദമ്പതികള്‍ എസ്പി ഓഫീസില്‍ പരാതി നല്‍കിയത്. ഇവിടെ നിന്നും നീതി ലഭിച്ചില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കുകയെന്നല്ലാതെ വേറെ വഴിയില്ലെന്നും ഇവര്‍ പറയുന്നു. പരാതിയുമായി എസ്പി ഓഫീസിലേക്ക് ഇരുവരും നിരങ്ങി നീങ്ങുന്ന കാഴ്ച ഏവരുടെയും കണ്ണ് നിറയ്ക്കുന്നതാണ്. ജൂലായ് നാലിന് ബന്ധുക്കളുടെ വീട്ടിലേക്ക് പോയ സമയത്താണ് ദമ്പതികളുടെ 80,000 രൂപ മൂല്യമുളള വിലപിടിപ്പുളള വസ്തുക്കള്‍ മോഷണം പോയത്.

Ads by Google
Friday 20 Jul 2018 08.26 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW