Wednesday, June 26, 2019 Last Updated 14 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 20 Jul 2018 01.29 PM

റൊണാൾഡോ കൊടുത്ത ടിപ്പ് കണ്ട് ഹോട്ടല്‍ ജീവനക്കാരുടെ കണ്ണുതളളി, ആരാധകരുടേയും; ഇരുപത്തിയൊന്നരലക്ഷം രൂപ

uploads/news/2018/07/234794/rolando-tip.jpg

ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു ഹോട്ടലില്‍ കൊടുത്ത ടിപ്പ് എത്രയെന്ന് അറിഞ്ഞാല്‍ ആരുടെയും കണ്ണ് തള്ളും. ഗ്രീസിലെ പലപ്പനീസ് പ്രവിശ്യയിലുളള ആഢംബര ഹോട്ടലിലാണ് സംഭവം. ലോകകപ്പില്‍ പോര്‍ച്ചുഗല്‍ തോറ്റു പുറത്തായതിന് പിന്നാലെയാണ് റൊണാള്‍ഡോ കുടുംബസമേതം ഗ്രീസിലെത്തിയത്. പുതിയ ഫുട്ബാള്‍ സീസണ്‍ തുടങ്ങുന്നതിന് മുമ്പ് അവധി ആഘോഷിക്കുകയായിരുന്നു കുടുംബം. ഇവിടെ വച്ച് ജീവനക്കാര്‍ക്ക് ടിപ്പായി നല്‍കിയത് ഇരുപത്തിയൊന്നര ലക്ഷം രൂപയായിരുന്നു.

ഈ ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് റൊണാള്‍ഡോയുെട ട്രാന്‍ഫര്‍ ചര്‍ച്ചകള്‍ നടന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത സീസണില്‍ യുവാന്റസിന് വേണ്ടിയാണ് റൊണാള്‍ഡോ പന്ത് തട്ടുക. റയല്‍മാഡ്രിലില്‍നിന്ന് എണ്ണൂറ് കോടി രൂപയ്ക് യുവാന്റസ് റൊണാള്‍ഡോയെ സ്വന്തമാക്കുകയായിരുന്നു. ഫുട്‌ബോളിന് പുറമെ കാരുണ്യ പ്രവര്‍ത്തികളിലൂടെ ആരാധകരെ ഞെട്ടിക്കാറുളള റൊണാള്‍ഡോ ഒരിക്കല്‍ കൂടി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഏകദേശം 31, 500 ഡോളര്‍ ടിപ്പായി നല്‍കിയ റൊണാള്‍ഡോ തുക ഹോട്ടലിലെ ജീവനക്കാര്‍ക്ക് തുല്യമായി വീതിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടു. കുടുംബവുമൊന്നിച്ച് ഹോട്ടലില്‍ ഭക്ഷണത്തിനിരിക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ റൊണാള്‍ഡോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW