Saturday, December 15, 2018 Last Updated 0 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 20 Jul 2018 12.40 PM

ജലന്ധര്‍ ബിഷപ്പിനെതിരെ വനിതാ സംഘടനകള്‍ വത്തിക്കാന്‍ സ്ഥാനപതിയെ സമീപിക്കും; അന്വേഷണ സംഘവും ഡല്‍ഹിയിലേക്ക്

ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ജാംബത്തിസ്ത ദിക്വത്രോയെ നേരില്‍ കണ്ട് വിഷയം ചര്‍ച്ച ചെയ്യാനാണ് വനിതാ സംഘടനകളുടെ തീരുമാനം.
Jalandhar Bishop

ന്യുഡല്‍ഹി: കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സഭയുടെ ഭാഗത്തുനിന്നും നടപടി ആവശ്യപ്പെട്ട് വനിതാ സംഘടനകള്‍ രംഗത്ത്. ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ജാംബത്തിസ്ത ദിക്വത്രോയെ നേരില്‍ കണ്ട് വിഷയം ചര്‍ച്ച ചെയ്യാനാണ് വനിതാ സംഘടനകളുടെ തീരുമാനം. ഇതിനായി വത്തിക്കാന്‍ സ്ഥാനപതിയുടെ സമയവും തേടിയിട്ടുണ്ട്.

മോഹിനി ഗിരി (ദേശീയ വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ), ആനി രാജ(എന്‍.എഫ്.ഐ.ഡബ്ല്യൂ ജനറല്‍ സെക്രട്ടറി), ശബ്‌ന, ഹാഷ്മി (അന്‍ഹദ്), ജ്യോല്‍സന ചാറ്റര്‍ജി (ജോയിന്റ് വിമന്‍സ് പ്രോഗ്രാം) എന്നിവരാണ് വത്തിക്കാന്‍ സ്ഥാനപതിയെ കണ്ട് നിവേദനം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് വൈദികരും കന്യാസ്ത്രീകളും നല്‍കിയ പരാതികളില്‍ സഭയുടെ ഭാഗത്തുനിന്നും ഇതുവരെ ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് വനിതാ സംഘടനകള്‍ ഇടപെടുന്നത്.

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പരാതിക്കാരിയായ കന്യാസ്ത്രീയും മറ്റ് കന്യാസ്ത്രീകളും വൈദികരും വത്തിക്കാന്‍ സ്ഥാനപതിക്കും അഖിലേന്ത്യ മെത്രാന്‍സമിതിയായ സിബിസിഐ അധ്യക്ഷന്‍ ഓസ്വള്‍ഡ് ഗ്രേഷ്യസിനും പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ബിഷപ്പിനെ അജപാലന ചുമതലകളില്‍ നിന്നും നീക്കി നിര്‍ത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.

അതേസമയം, കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘം വൈകാതെ ഡല്‍ഹിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട് വത്തിക്കാന്‍ സ്ഥാനപതിക്ക് ഇമെയില്‍ വഴി പരാതി അയച്ചുവെന്ന കന്യാസ്ത്രീയുടെ മൊഴി പരിശോധിക്കുന്നതിനും സ്ഥാനപതിയില്‍ നിന്നും മൊഴിയെടുക്കുന്നതിനുമാണ് പോലീസ് എത്തുന്നത്. കന്യാസ്ത്രീക്കെതിരെ സഭയ്ക്ക് പരാതി നല്‍കിയ അവരുടെ ബന്ധുവും ഡല്‍ഹിയിലാണ് താമസം. ഇവരില്‍ നിന്നും പോലീസ് വിവരം തേടും.

അതിനുമുന്‍പ് അന്വേഷണ സംഘം ബംഗലൂരില്‍ എത്തും. പരാതിക്കാരിയായ കന്യാസ്ത്രീക്കൊപ്പം മഠത്തില്‍ ഉണ്ടായിരുന്ന ഒരു മുന്‍ കന്യാസ്ത്രീയെ കാണുന്നതിനാണ്. ഇവര്‍ സഭ വിട്ട് ഇറങ്ങിപ്പോയതാണ്. ബിഷപ്പ് ഫ്രാങ്കോയുടെ പീഡനം സഹിക്കാന്‍ കഴിയാതെ 18 കന്യാസ്ത്രീകള്‍ മഠം ഉപേക്ഷിച്ച് പോയെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

കേരളത്തിലെ അന്വേഷണവും മൊഴിയെടുപ്പും പൂര്‍ത്തിയായതോടെയാണ് വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്ന് ബംഗലൂരുവിലേക്ക് തിരിക്കുന്നത്. ഇവിടെനിന്നും ഡല്‍ഹിയിലേക്കും സംഘമെത്തും.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW