Saturday, April 20, 2019 Last Updated 5 Min 15 Sec ago English Edition
Todays E paper
Friday 20 Jul 2018 11.44 AM

വിവോ നെക്‌സ് ഇന്ത്യയിൽ; വില 44990 രൂപ

Vivo NEX

വിവോയുടെ പുതിയ ഫോണായ നെക്‌സ് ഇന്ത്യൻ വിപണിയിൽ എത്തി. പോപ് അപ് സെല്‍ഫി ക്യാമറയാണ് സ്മാർട്ട് ഫോണിന്റെ പ്രത്യേകത. ബേസല്‍ലെസ് ഫോണ്‍ 44990 രൂപയിലാണ് എത്തിയിരിക്കുന്നത്. 6.59 ഇഞ്ച് ഫുള്‍ എച്ച്‌ ഡി+ (1080x2136 പിക്‌സല്‍സ്) സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.

4000 എം.എ.എച്ച്‌ ആണ് ബാറ്ററി കപ്പാസിറ്റി. 8 ജിബി റാം, 256 ജിബി സംഭരണ ശേഷി, സ്‌നാപ്ഡ്രാഗണ്‍ 845 എസ്.ഓ.സി പ്രോസസര്‍, ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയാണ് ഫോണിന്റെ മറ്റ് പ്രത്യേകതകള്‍. ഫോണിന്റെ ബോഡി ടു സ്‌ക്രീന്‍ അനുപാതം 91.24 ശതമാനമാണ്. മുന്‍വശത്ത് എട്ട് മെഗാപിക്‌സലിന്റെ പോപ്പ് അപ്പ് സെല്‍ഫി ക്യാമറയാണ് നല്‍കിയിരിക്കുന്നത്. 12 മെഗാപിക്‌സല്‍ സോണി IMX363 പ്രാഥമിക സെന്‍സറും 5 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സറും അടങ്ങിയ ഡ്യുവല്‍ ക്യാമറയാണ് പുറകിലുള്ളത്.

ഫോണിന്റെ ഇന്ത്യയിലെ വില്‍പ്പന ആമസോണ്‍ വഴിയാണ് നടക്കുന്നത്. ജൂലൈ 19 മുതല്‍ ഫോണിന്റെ മുന്‍കൂര്‍ ബുക്കിങ് ആരംഭിക്കും. ആമസോണ്‍ പ്രൈം അംഗങ്ങള്‍ ഫോണ്‍ മുന്‍കൂര്‍ ബുക്ക് ചെയ്താല്‍ 1000 രൂപയുടെ വിലക്കിഴിവ് നല്‍കുമെന്ന് ആമസോണ്‍ പ്രഖ്യാപിച്ചിരുന്നു. എക്‌സ്‌ചേഞ്ച് ഓഫറായി 5000 രൂപയുടെ കിഴിവും ലഭിക്കുമെന്നാണ് സൂചന.

Loading...
TRENDING NOW