Thursday, December 13, 2018 Last Updated 8 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 20 Jul 2018 10.59 AM

അത്താഴം കഴിച്ച ബില്ലു കിട്ടിയപ്പോള്‍ ഏഴുലക്ഷം രൂപ, ഞെട്ടിത്തരിച്ച് മുന്‍ ക്രിക്കറ്റ്താരം.. ഇനിയാണ് ട്വിസ്റ്റ് !

തെളിവായി ബില്ലിന്റെ പകര്‍പ്പും ആകാശ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. ബട്ടൂരയ്ക്ക് സമാനമായ ഭക്ഷണത്തിന് തൊണ്ണൂറായിരം രൂപ, പനീര്‍ ബട്ടറിന് തൊണ്ണൂറ്റിയൊമ്പതിനായിരം, പനീര്‍ ടിക്കയ്ക്ക് തൊണ്ണൂറ്റി ആറായിരവും വെജ് കബാബിന് ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരവും.. ഇങ്ങനെ കഴുത്തറപ്പന്‍ തുകയാണ് ബില്ലിലുള്ളത്.
Akash chopra

രുചിയേറുന്ന ഭക്ഷണം മിതമായ നിരക്കില്‍ ലഭിക്കണമെന്ന ആഗ്രഹമുള്ളവരാണ് നമ്മള്‍. ചില ഹോട്ടലുകളില്‍ കയറി ഭക്ഷണം കഴിച്ച് ബില്ല് വരുമ്പോള്‍ നക്ഷത്രമെണ്ണാത്തവരുമായി ആരുമുണ്ടാകില്ല. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയ്ക്കാണ് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായത്. അത്താഴം കഴിച്ചു കഴിഞ്ഞ് കയ്യില്‍ കിട്ടിയ ബില്‍ നോക്കിയപ്പോഴാണ് അദ്ദേഹം ഞെട്ടിയത്. ഒന്നും രണ്ടുമല്ല ഏഴുലക്ഷം രൂപയായിരുന്നു ബില്‍.

തെളിവായി ബില്ലിന്റെ പകര്‍പ്പും ആകാശ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. ബട്ടൂരയ്ക്ക് സമാനമായ ഭക്ഷണത്തിന് തൊണ്ണൂറായിരം രൂപ, പനീര്‍ ബട്ടറിന് തൊണ്ണൂറ്റിയൊമ്പതിനായിരം, പനീര്‍ ടിക്കയ്ക്ക് തൊണ്ണൂറ്റി ആറായിരവും വെജ് കബാബിന് ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരവും.. ഇങ്ങനെ കഴുത്തറപ്പന്‍ തുകയാണ് ബില്ലിലുള്ളത്. അത്താഴത്തിനു കഴിച്ചവയെല്ലാം കൂട്ടിയപ്പോളോ ഏഴുലക്ഷത്തിനടുത്ത് രൂപയായി. എന്നാല്‍ ബില്ലില്‍ കാണിച്ചിരുന്നത് ഇന്ത്യന്‍ തുക അല്ലായിരുന്നു മറിച്ച് ഇന്തോനേഷ്യന്‍ മൂല്യമായിരുന്നു. അത് ഇന്ത്യന്‍ രൂപയിലേക്കു മാറ്റിയാലോ, മൂവായിരത്തി അഞ്ഞൂറു രൂപയ്ക്കടുത്തു വരും. ഒരു അത്താഴത്തിന് ഏഴുലക്ഷത്തിനടുത്ത് ചിലവാക്കി, ഇന്തോനേഷ്യയിലേക്കു സ്വാഗതം എന്നു പറഞ്ഞ് സ്മൈലികളോടെയാണ് ആകാശ് ബില്ലിന്റെ ചിത്രം പങ്കുവച്ചത്.

അതിനിടെ തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റ് ഇട്ടുവെന്നു പറഞ്ഞ് ആകാശിനെ വിമര്‍ശിക്കുന്നവരും കുറവല്ല. എല്ലാ കാര്യങ്ങളെക്കുറിച്ചും വ്യക്തമായ വിശകലനം നടത്തുന്ന ആകാശ് ഇതു പോസ്റ്റ് ചെയ്യും മുമ്പ് രൂപയുടെ വിനിമയമൂല്യത്തെക്കുറിച്ചും വിശകലനം ചെയ്യേണ്ടിയിരുന്നുവെന്നു പറയുന്നും ഉണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW