Wednesday, November 14, 2018 Last Updated 8 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 20 Jul 2018 11.05 AM

ബി.ജെ.പിക്ക് തിരിച്ചടി: അവിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ശിവസേന

അവിശ്വാസ പ്രമേയത്തില്‍ പാര്‍ട്ടി എന്തുനിലപാട് സ്വീകരിക്കണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ അവസാന നിമിഷമാണ് എടുത്തത്.
Motion of No Confidence , shiv Sena

ന്യുഡല്‍ഹി: നരേന്ദ്രമോഡി സര്‍ക്കാര്‍ ആദ്യ അവിശ്വാസ പ്രമേയം നേരിടാന്‍ ഇരിക്കവേ ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടി നല്‍കി സഖ്യകക്ഷിയായ ശിവസേന. അവിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശിവസേന തീരുമാനിച്ചു. അവിശ്വാസ പ്രമേയത്തില്‍ പാര്‍ട്ടി എന്തുനിലപാട് സ്വീകരിക്കണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ അവസാന നിമിഷമാണ് എടുത്തത്.

സര്‍ക്കാരിനെ പിന്തുണയ്ക്കാനാണ് ഇന്നലെ തീരുമാനിച്ചിരുന്നത്. എല്ലാ എം.പിമാരും ഡല്‍ഹിയില്‍ ഉണ്ടാവണമെന്ന് കാണിച്ച് വിപ്പും നല്‍കിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി വിപ്പ് പിന്‍വലിച്ച് ഈ തീരുമാനം മാറ്റുകയായിരുന്നു. സ്വാഭിമാനി ശേത്കരി സംഘടന എം.പി രാജു ഷെട്ടിയുമായി ബി.ജെ.പി ചര്‍ച്ച നടത്തിയതാണ് ശിവസേനയെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു.

എന്‍.ഡി.എ സഖ്യത്തില്‍ നിന്ന് നിര്‍ണായകമായ രണ്ടു കക്ഷികളാണ് പിന്മാറുന്നത്. നേരത്തെ തെലുങ്കുദേശം പാര്‍ട്ടി എന്‍.ഡി.എ ബന്ധം ഉപേക്ഷിച്ചിരുന്നു. ആന്ധ്രാപ്രദേശിന്റെ ആവശ്യങ്ങളോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു ഈ നീക്കം. ഇതോടെ 534 അംഗ ലോക്‌സഭയിലെ എന്‍.ഡി.എ അംഗബലം 312ല്‍ 290 ആയി കുറഞ്ഞുകഴിഞ്ഞു. 147 അംഗങ്ങളാണ് പ്രമേയത്തെ അനുകൂലിക്കുന്നത്. ശിവസേനയ്ക്ക് 18 അംഗങ്ങളാണുള്ളത്.

ഈ കുറവ് പരിഹരിക്കാന്‍ അണ്ണാഡിഎംകെയുടെ 37 അംഗങ്ങളുടെ വോട്ട് ഉറപ്പാക്കാനാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ നീക്കം. മറ്റു ചില കക്ഷികള്‍ കൂടി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സഭയിലെ അംഗസംഖ്യ കുറയുന്നതിനാല്‍ പകുതിയില്‍ അധികം ഭൂരിപക്ഷം നിലനിര്‍ത്താന്‍ മോഡി സര്‍ക്കാരിന് ബുദ്ധിമുട്ടില്ല. എന്നാല്‍ 76 അംഗങ്ങളുടെ കാര്യത്തില്‍ അവ്യക്തത തുടരുന്നതിനാല്‍ മുന്നില്‍ രണ്ട് ഭൂരിപക്ഷം നേടാന്‍ കഴിയുമോ എന്നാണ് അറിയേണ്ടിയിരിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW