Saturday, September 08, 2018 Last Updated 4 Min 18 Sec ago English Edition
Todays E paper
Ads by Google
ശ്രവണം പുണ്യം രാമകഥാമൃതം / പ്രവീണ്‍ ശര്‍മ
Friday 20 Jul 2018 01.01 AM

സഹോദരസ്‌നേഹത്തിന്റെ രാമായണ മാതൃക

uploads/news/2018/07/234725/200718ramaynam.jpg

പിതാവിന്റെ ആജ്‌ഞ ശിരസാവഹിച്ച്‌ അയോധ്യയുടെ സിംഹാസനം ഉപേക്ഷിച്ച്‌ കാട്ടിലേയ്‌ക്കു പുറപ്പെട്ട രാമനെ അനുഗമിച്ചതിലൂടെ ലക്ഷ്‌മണന്‍ വരച്ചിടുന്നതു സാഹോദര്യത്തിന്റെ മഹനീയ മാതൃകയാണ്‌.

രാജ്യവും കുടുംബവും ഉപേക്ഷിച്ച്‌ ജ്യേഷ്‌ഠനെ അനുഗമിക്കുന്നതിലൂടെ, മൂത്തസഹോദരനു പിതാവിനേക്കാള്‍, െദെവത്തേക്കാള്‍ മഹനീയ സ്‌ഥാനമാണ്‌ ലക്ഷ്‌മണന്‍ നല്‍കുന്നത്‌. ഈ സന്ദര്‍ഭത്തില്‍ ലക്ഷ്‌മണന്റെ മാതാവ്‌ മകനു കൊടുക്കുന്ന ഉപദേശം രാമയണത്തിലെ വളരെ പ്രസക്‌തമായ ഭാഗമാണ്‌.

രാമനെ ദശരഥനായിട്ടും കാടിനെ അയോധ്യയായിട്ടും ജ്യേഷ്‌ഠപത്‌നി സീതയെ മാതാവായിട്ടും കാണണമെന്നാണ്‌. ഇതിലൂടെ ഭാരതത്തിലെ സ്‌ത്രീത്വത്തിന്റെ, പാതിവ്രത്യത്തിന്റെ മഹോന്നതമായ ഭാവമാണ്‌ ദര്‍ശിക്കുന്നത്‌.

ഈ ആശയമാണ്‌ ആനുകാലിക സമൂഹം മാതൃകയാക്കേണ്ടത്‌. സ്‌ത്രീത്വത്തെ അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്ന ആധുനിക സമൂഹം തിരിച്ചറിയേണ്ടത്‌ ഭാരതചരിത്രത്തില്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പ്‌ സ്‌ത്രീയ്‌ക്ക്‌ കല്‍പ്പിച്ചുകൊടുത്ത മഹത്വത്തേയാണ്‌. രാമന്റെ വനവാസത്തിനു കാരണക്കാരിയായ സ്വന്തം മാതാവിന്റെ കുടില ബുദ്ധിയേയും സ്വാര്‍ത്ഥതയേയും തള്ളി, തിരികെ രാജധാനിയിലേക്കു വരാന്‍ അപേക്ഷിച്ച്‌ ജ്യേഷ്‌ഠന്റെ പാദങ്ങളില്‍ വീണ ഭരതന്റെയും മാതൃക മാതൃകയാണ്‌.

തിരിച്ചു വിളിച്ചിട്ടും പിതാവിന്റെ ആജ്‌ഞ പാലിക്കാന്‍ ഉറച്ചു നിന്ന രാമന്റെ പാദുകങ്ങള്‍ യാചിച്ചു വാങ്ങി കൊണ്ടുവന്ന്‌ അയോധ്യയുടെ സിംഹാസനത്തില്‍ പ്രതിഷ്‌ഠിച്ച്‌ ഇതു രാമന്റെ രാജ്യമാണ്‌ എന്നു ഉദ്‌ഘോഷിച്ച മനസിന്റെ വിശാലത ഇന്നത്തേ പൊതുസമൂഹം തിരിച്ചറിയണം.

സഹോദരന്റെ ധനം, ഭാര്യ, സ്വത്തുക്കള്‍ (അന്യന്റേയും) പിടിച്ചു അപഹരിച്ച്‌ പാപം ഏറ്റുവാങ്ങുന്നവര്‍ ഏറെയുളള കലിയുഗം ഇത്തരം കഥാസന്ദര്‍ഭങ്ങള്‍ വ്യാപകമായി ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്‌. ശ്രീരാമനെ മര്യാദ പുരുഷന്‍ എന്നു ഉല്‍ഘോഷിച്ചത്‌ എല്ലാ മാനുഷിക മൂല്യങ്ങളെയും നിലനിറുത്തിക്കൊണ്ടുളള ധര്‍മ്മത്തേ ആചരിച്ച്‌ കാണിച്ച ഏകെദെവമാണ്‌ രാമന്‍. മനസാണ്‌ ബന്ധത്തിന്റെയും മോക്ഷത്തിന്റെയും ഇരിപ്പടം.

യഥാര്‍ത്ഥ ഈശ്വര തലത്തില്‍ നിന്നും മനുഷ്യനെ ഭൗതികമായ വാസനകളിലേയ്‌ക്കും സുഖലോലുപതയിലേക്കും തളളിയിട്ട്‌ ദുരിതത്തില്‍പ്പെടുത്തുന്നു. രാജ്യമുപേക്ഷിച്ച്‌ വനത്തിലേയ്‌ക്കു പോകുന്ന രാമന്‍ എല്ലാ ബന്ധങ്ങളില്‍ നിന്നും മുക്‌തമാകുന്ന ആത്മാവിന്റെ പ്രതീകമാണ്‌.

യൗവനത്തില്‍ തന്നെ മാതാപിതാക്കളെയും രാജ്യത്തേയും സിംഹാസനത്തേയും സുഖസൗകര്യങ്ങളെയും ത്യജിച്ച്‌ സര്‍വ്വസംഗപരിത്യാഗിയായി ഇറങ്ങുന്ന രാമന്‍ യഥാര്‍ത്ഥ അെദെ്വതത്തെ, ജീവാത്മപരമാണു ബന്ധത്തേ നമുക്ക്‌ കാട്ടിതരുന്നു. മനുഷ്യശരീരത്തില്‍ കുടികൊളളുന്ന ജീവന്‌ ശരീരവുമായി പോലും ബന്ധമില്ല.

*** (ഹരിപ്പാട്‌ സനാതന വേദപാഠശാല ചെയര്‍മാനാണു ലേഖകന്‍ )

Ads by Google
Ads by Google
Loading...
TRENDING NOW