Friday, September 14, 2018 Last Updated 16 Min 20 Sec ago English Edition
Todays E paper
Ads by Google
Friday 20 Jul 2018 12.52 AM

മ്യാന്‍മറിലേക്കും സാമ്പത്തിക ഇടനാഴിയുമായി ചൈന

uploads/news/2018/07/234686/3.jpg

ബെയ്‌ജിങ്‌: വിവാദമായ ചൈനാ-പാകിസ്‌താന്‍ സാമ്പത്തിക ഇടനാഴിക്കു പിന്നാലെ മ്യാന്‍മറിലും സമാന പദ്ധതിയുമായി ചൈന. ചൈനാ-മ്യാന്‍മര്‍ സാമ്പത്തിക ഇടനാഴിയെന്നു പേരിട്ടിരിക്കുന്ന പദ്ധതി സംബന്ധിച്ച്‌ ധാരണാ പത്രം ഉടന്‍ ഒപ്പുവയ്‌ക്കുമെന്നു മ്യാന്‍മര്‍ നിക്ഷേപക വിഭാഗം മേധാവി അറിയിച്ചു. പദ്ധതി വഴി കണക്കില്ലാതെ ചൈനീസ്‌ പണം മ്യാന്‍മറിലേക്ക്‌ ഒഴുകുമെന്നാണു വിലയിരുത്തല്‍. ഇതു മ്യാന്‍മറിലെ ഇന്ത്യന്‍ സ്വാധീനം കൂടുതല്‍ ദുര്‍ബലമാക്കും.
അടിസ്‌ഥാന സൗകര്യ വികസനം, വാര്‍ത്താവിനിമയ സൗകര്യങ്ങള്‍, കൃഷി, ഗതാഗതം എന്നീ മേഖലകളുടെ സമഗ്രപുരോഗതിയാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്‌. ചൈനീസ്‌ പ്രവിശ്യയായ യുനാനെ മ്യാന്‍മറിലെ നഗരങ്ങളായ മന്‍ഡാലേ, യെങ്കോണ്‍ ന്യൂ സിറ്റി, ക്യാപുഖു പ്രത്യേക സാമ്പത്തിക മേഖല എന്നിവയെ തമ്മില്‍ ബന്ധിപ്പിക്കാന്‍ പദ്ധതി വഴി സാധിക്കും.
യെങ്കോണില്‍നിന്നു മ്യാന്‍മറിലെ പ്രശ്‌നബാധിത പ്രവിശ്യയായ റാഖൈനിലേക്കുള്ള ഗാതാഗത സംവിധാനങ്ങളും മെച്ചപ്പെടുത്താന്‍ പദ്ധതി ഗുണകരമാകുമെന്നാണു സൂചന.
എന്നാല്‍, മ്യാന്‍മറിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വംശീയ സംഘര്‍ഷങ്ങള്‍, ചൈനാ വിരുദ്ധ മനോഭാവം എന്നിവ പദ്ധതിക്കു ഭീഷണിയാണ്‌. സഹായം നല്‍കി കടക്കെണിയിലാക്കുന്ന ചൈനീസ്‌ മോഡലിനെതിരേ വിരല്‍ ചൂണ്ടുന്നവരും അനവധിയാണ്‌.

Ads by Google
Friday 20 Jul 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW