Wednesday, July 24, 2019 Last Updated 19 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 20 Jul 2018 12.52 AM

കൃത്യസമയത്ത്‌ ജോലിക്കെത്താന്‍ 32 കിലോമീറ്റര്‍ നടന്നു; ജീവനക്കാരന്‌ സമ്മാനമായി കാര്‍!

uploads/news/2018/07/234684/1.jpg

ന്യൂയോര്‍ക്ക്‌: ആദ്യമായി കിട്ടിയ ജോലിക്കു കൃത്യസമയത്ത്‌ എത്തണം. അതിനായി 32 കിലോമീറ്റര്‍ നടന്ന വാള്‍ട്ടര്‍ കാറിനു ലഭിച്ചത്‌ ഫോര്‍ഡ്‌ എസ്‌കേപ്‌ കാര്‍!.
അലബാമയിലെ കോളജ്‌ വിദ്യാര്‍ത്ഥിയായ വാള്‍ട്ടറിന്‌ പെല്‍ഹാമിലെ ബെല്‍ഹോപ്‌സ്‌ മൂവേഴ്‌സ്‌ എന്ന കമ്പനിയിലാണ്‌ ജോലി ലഭിച്ചത്‌. വാള്‍ട്ടറിന്റെ കഥ ജെന്നി ഹൈഡന്‍ ലാമേ എന്ന വനിതയാണു ഫെയ്‌സ്‌ബുക്കിലൂടെ ലോകത്തെ അറിയിച്ചത്‌.
ബുധനാഴ്‌ചയായിരുന്നു സംഭവം. പെല്‍ഹാമിലെ ഒരു വീട്ടിലായിരുന്നു വാള്‍ട്ടറിന്റെ ആദ്യജോലി. അവിടേക്ക്‌ 2003 മോഡല്‍ കാറിലാണു വാള്‍ട്ടര്‍ പുറപ്പെട്ടത്‌. യാത്രയ്‌ക്കിടെ കാര്‍ കേടായി. ലക്ഷ്യസ്‌ഥാനത്തെത്താന്‍ ഏഴു മണിക്കൂര്‍ നടന്നാല്‍ മതിയെന്ന്‌ ഇയാള്‍ കരുതി. ജി.പി.എസ്‌. സഹായത്തോടെയായിരുന്നു യാത്ര. കൃത്യസമയത്ത്‌ എത്തിയില്ലെങ്കില്‍ ജോലി നഷ്‌ടപ്പെടുമെന്നോര്‍ത്തപ്പോള്‍ വാള്‍ട്ടര്‍ യാത്രയുടെ വേഗം കൂട്ടി. മൊബൈല്‍ ഫോണും പണവും തെരുവുനായകളില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ഒരു കത്തിയും മാത്രമായിരുന്നു കൈയിലുണ്ടായിരുന്നത്‌.
32 കിലോമീറ്ററോളം നടന്നു തളര്‍ന്ന അദ്ദേഹത്തെ പോലീസ്‌ സംഘമാണു കണ്ടെത്തിയത്‌. അവര്‍ ഭക്ഷണം നല്‍കിയശേഷം വിശ്രമിക്കാന്‍ നിര്‍ദേശിച്ചെങ്കിലും യാത്ര തുടരാനായിരുന്നു വാള്‍ട്ടറിനു താല്‍പര്യം. പോലീസ്‌ തന്നെ അയാളെ ലക്ഷ്യസ്‌ഥാനത്തെത്തിച്ചു.
ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌ ശ്രദ്ധയില്‍പ്പെട്ട ബെല്‍ഹോപ്‌സ്‌ സി.ഇ.ഒ ലൂക്ക്‌ മാര്‍ക്ക്‌ല്‍ ഫോര്‍ഡ്‌ എസ്‌കേപ്‌ കാര്‍ സമ്മാനമായി നല്‍കി.

Ads by Google
Friday 20 Jul 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW