Monday, July 22, 2019 Last Updated 45 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 20 Jul 2018 12.51 AM

സുരക്ഷാഭീഷണി: നവാസിനെയും മകളെയും ജയില്‍ മാറ്റി

ലഹോര്‍: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പാക്‌ മുന്‍ പ്രധാനമന്ത്രി നവാസ്‌ ഷെരീഫിനെയും മകള്‍ മറിയത്തെയും സുരക്ഷാ ഭീഷണിയെത്തുടര്‍ന്നു അഡിയാലാ ജയിലില്‍നിന്നു മാറ്റി. ഇസ്ലാമാബാദിലെ സിഹാലാ ലോഡ്‌ജിലേക്കാണ്‌ ഇരുവരെയും മാറ്റിയിരിക്കുന്നത്‌.
ഷെരീഫിന്റെ സെല്ലിനു സമീപം ചില തടവുകാര്‍ പ്രകോപനപരാമായ മുദ്രാവാക്യം മുഴക്കിയ സാഹചര്യത്തിലാണ്‌ നടപടി. ഇസ്ലാമാബാദിലെ സിഹാലാ പോലീസ്‌ കോളജ്‌ വളപ്പില്‍ പ്രവര്‍ത്തിക്കുന്ന സിഹാലാ ലോഡ്‌ജിനെ സബ്‌ ജയിലായി പ്രഖ്യാപിച്ചിട്ടുണ്ട്‌.

Ads by Google
Friday 20 Jul 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW