Monday, August 13, 2018 Last Updated 0 Min 48 Sec ago English Edition
Todays E paper
Ads by Google
ബീനാ സെബാസ്റ്റ്യന്‍
Thursday 19 Jul 2018 07.24 PM

പിതാവേ... അങ്ങ് ഞങ്ങളെ നാണംകെടുത്തിയല്ലോ? ബിഷപ്പ് ഫ്രാങ്കോ മാറിനില്‍ക്കണമെന്ന് പഞ്ചാബി ക്രിസ്ത്യന്‍ പ്രസിദ്ധീകരണവും

ബിഷപ്പ് ഫ്രാങ്കോയുടെ നടപടി ക്രിസ്ത്യന്‍ സമൂഹത്തിന് വലിയ നാണക്കേടാണ് വരുത്തിവച്ചിരിക്കുന്നതെന്നും അദ്ദേഹം മാറിനിന്ന് അന്വേഷണം നേരിടണമെന്നും അതാണ് എല്ലാവര്‍ക്കും ഗുണമെന്നും വാരിക പറയുന്നു. ''പിതാവേ... അങ്ങ് ഞങ്ങളുടെ മൂക്ക്‌ചെത്തിയല്ലോ?'' എന്ന തലക്കെട്ടിലാണ് ലേഖനം.
Bishop Franco Mulakkal

കോട്ടയം: കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ പ്രതിക്കൂട്ടിലായ ജലന്ധര്‍ ബിഷപ്പ് ഫാങ്കോ മുളയ്ക്കല്‍ തത്സഥാനത്തുനിന്ന് മാറിനില്‍ക്കണമെന്ന ആവശ്യവുമായി പഞ്ചാബില്‍ നിന്നുള്ള ക്രിസ്ത്യന്‍ പ്രസിദ്ധീകരണവും. മസിഹി സന്‍സാര്‍ (ക്രിസ്ത്യന്‍ ന്യൂസ് ഇന്‍ പഞ്ചാബി) എന്ന ദൈ്വവാരികയാണ് ബിഷപ്പിന്റെ രാജി ആവശ്യപ്പെട്ടിരിക്കുന്നത്. ബിഷപ്പിനെതിരെ ഗുരുതരമായ ചില ആരോപണങ്ങളും വാരിക ഉന്നയിക്കുന്നു.

ബിഷപ്പ് ഫ്രാങ്കോയുടെ നടപടി ക്രിസ്ത്യന്‍ സമൂഹത്തിന് വലിയ നാണക്കേടാണ് വരുത്തിവച്ചിരിക്കുന്നതെന്നും അദ്ദേഹം മാറിനിന്ന് അന്വേഷണം നേരിടണമെന്നും അതാണ് എല്ലാവര്‍ക്കും ഗുണമെന്നും വാരിക പറയുന്നു. ''പിതാവേ... അങ്ങ് ഞങ്ങളുടെ മൂക്ക്‌ചെത്തിയല്ലോ?'' എന്ന തലക്കെട്ടിലാണ് ലേഖനം.

Bishop Franco Mulakkal

പരാതിക്കാരിയായ കന്യാസ്ത്രീക്ക് മാപ്പുകൊടുക്കുമെന്ന് പറയുന്ന പിതാവ് ഇവിടെയുള്ള ക്രിസ്ത്യാനികള്‍ക്ക് എതിരെ കൊടുത്തിരിക്കുന്ന കേസുകള്‍ എന്തുകൊണ്ട് പിന്‍വലിച്ച് മാപ്പുകൊടുക്കുന്നില്ല എന്ന പ്രസക്തമായ ചോദ്യവും വാരിക ഉന്നയിക്കുന്നു. മതപരമായ ആഘോഷങ്ങളുടെ പേരില്‍ ബിഷപ്പ് നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പ് അവസാനിപ്പിക്കണമെന്നാണ് വാരിക മുന്നോട്ടുവയ്ക്കുന്ന മറ്റൊരു ആവശ്യം. ക്രിസ്തുമസ് പോലെയുള്ള വിശേഷദിവസങ്ങളില്‍ ആഘോഷപരിപാടികളിലേക്ക് രാഷ്ട്രീയ നേതാക്കളെ ക്ഷണിക്കുന്ന പതിവ് ബിഷപ്പ് ഫ്രാങ്കോയ്ക്കുണ്ട്. ഇവരെല്ലാം തന്റെ ആളുകളാണെന്ന് വിശ്വാസികളെ ധരിപ്പിക്കുന്നതിനാണ് ഈ നാടകമെന്ന് ജലന്ധറില്‍ നിന്നുള്ള വൈദികര്‍ പറയുന്നു.

നിസാര കാര്യങ്ങള്‍ക്കു പോലും ദുര്‍വാശി കാണിക്കുന്ന ബിഷപ്പ് മുതിര്‍ന്ന വ്യക്തിയെ പോലെ കാര്യങ്ങള്‍ തീരുമാനിക്കണം. ബിഷപ്പ് പദവി ഉപേക്ഷിക്കാന്‍ തയ്യാറാകണം. ഭരണകര്‍ത്താവ് എന്ന നിലയില്‍ ബിഷപ്പ് തീര്‍ത്തും പരാജയമാണ്. നല്ല ഭരണാധികാരി ആയിരുന്നെങ്കില്‍ ബിഷപ്പിന് ഈ പ്രശ്‌നങ്ങള്‍ എല്ലാം നേരത്തെ പരിഹരിക്കാമായിരുന്നു. താനാണ് പഞ്ചാബിലെ ഏറ്റവും ബുദ്ധിമാനായ ക്രിസ്ത്യാനി എന്നാണ് ബിഷപ്പ് സ്വയം അഭിമാനിക്കുന്നത്. അതിനാല്‍ മാറ്റാരുടെയും അഭിപ്രായം കേള്‍ക്കാന്‍ പോലും താങ്കള്‍ താല്‍പര്യം കാണിക്കുന്നില്ല.

രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി വിശ്വാസികളെ ഉപയോഗിച്ചു. അവര്‍ നല്‍കിയ ഒരു വാഗ്ദാനവും വിശ്വാസികള്‍ക്ക് വാങ്ങിനല്‍കാന്‍ ബിഷപ്പിന് കഴിഞ്ഞില്ലെന്ന വിമര്‍ശനവും 'മസിഹി സന്‍സാര്‍' ഉന്നയിക്കുന്നു.

Ads by Google
ബീനാ സെബാസ്റ്റ്യന്‍
Thursday 19 Jul 2018 07.24 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW