Thursday, September 20, 2018 Last Updated 16 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 19 Jul 2018 04.17 PM

വ്യത്യസ്തമായൊരു കട്ട്‌ലെറ്റ് തയാറാക്കിയാലോ

uploads/news/2018/07/234558/cokryTips190718a.jpg

ടേസ്റ്റി കട്ട്‌ലെറ്റ്

കട്ട്‌ലെറ്റ് കഴിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരുമില്ല. അല്‍പം വ്യത്യസ്തമായൊരു കട്ട്‌ലെറ്റ് തയാറാക്കിയാലോ?

ആവശ്യമുള്ള സാധനങ്ങള്‍
1.ബീഫ് - 250 ഗ്രാം
2. കപ്പ - 100 ഗ്രാം
3. ചേമ്പ് - 100 ഗ്രാം
4. ചേന - 100 ഗ്രാം
5. കാച്ചില്‍ - 100 ഗ്രാം
6. ഉരുളക്കിഴങ്ങ് - 250 ഗ്രാം
7. സവാള കൊത്തിയരിഞ്ഞത് - ഒരെണ്ണം
8. പച്ചമുളക് - 5 എണ്ണം
9. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - ഒരു ടേബിള്‍ സ്പൂണ്‍
10. കുരുമുളക് പൊടി - ഒരു ടീസ്പൂണ്‍
11. മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
12. അയമോദകം - അര ടീസ്പൂണ്‍
13. ജീരകം - അര ടീസ്പൂണ്‍
14. ഗരം മസാല - ഒരു ടീസ്പൂണ്‍
15. ഉപ്പ് - ആവശ്യത്തിന്
16. എണ്ണ - വറുക്കാന്‍ ആവശ്യത്തിന്
17. മൈദ - ഒരു ടീസ്പൂണ്‍
18. അരിപ്പൊടി - ഒരു ടീസ്പൂണ്‍
19. റവ - ഒരു ടീസ്പൂണ്‍

തയാറാക്കുന്ന വിധം


കപ്പ, ഉപ്പിട്ട് വേവിക്കുക. ശേഷം വെള്ളം ഊറ്റിക്കളയുക. മറ്റൊരു പാത്രത്തില്‍ ഇറച്ചിയും അല്‍പ്പം ഉപ്പും ചേര്‍ത്ത് വേവിക്കുക. കാച്ചില്‍, ചേമ്പ്, ചേന, ഉരുളക്കിഴങ്ങ് എന്നിവയും ഉപ്പിട്ട് വേവിച്ചെടുത്ത് മാറ്റി വയ്ക്കുക. സവാളയും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും പേസ്റ്റാക്കുക. ശേഷം ബീഫ്, മിക്‌സിയില്‍ ഇട്ട് ഒന്ന് അടിച്ചെടുക്കുക. കിഴങ്ങുവര്‍ഗ്ഗങ്ങളും ഇ തേപോലെ മിക്‌സിയില്‍ അടിച്ചെടുക്കുക. പിന്നീട് എല്ലാ ചേരുവകളും കൂടി ഒരു പാത്രത്തിലിട്ട് നന്നായി മിക്‌സ് ചെയ്‌തെടുക്കുക. ഈ മിശ്രിതത്തിലേക്ക് സവാള ചതച്ചതും പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ പേസ്റ്റാക്കിയതും മസാലപ്പൊടികളും ആവശ്യത്തിന് ഉപ്പും കൂടി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് വയ്ക്കുക. കുഴച്ചു വച്ചിരിക്കുന്ന ചേരുവകള്‍ ഇഷ്ടമുള്ള ആകൃതിയില്‍ പരത്തുക. പിന്നീട് ഒരു ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാക്കി, പരത്തി വച്ചിരിക്കുന്നത് എണ്ണയില്‍ വറുത്തു കോരി എടുക്കാം.

മാഗ്ലിന്‍ ജാക്‌സണ്‍ , തോപ്പുംപടി

Ads by Google
Thursday 19 Jul 2018 04.17 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW