Friday, June 21, 2019 Last Updated 9 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 19 Jul 2018 04.05 PM

പഠിക്കാം ഈസിയായി...

''പഠനഭാരം ചുമലിലേറ്റിയാണ് എല്ലാ കുട്ടികളും സ്‌കൂളില്‍ പോകാനൊരുങ്ങുന്നത്. എന്നാല്‍ പഠിക്കാനുമുണ്ട് ഈസിയായ ചില മാര്‍ഗ്ഗങ്ങള്‍''
uploads/news/2018/07/234556/parenting190817a.jpg

ഈശ്വരാ, ഇന്നവധിയായിരിക്കണേ...ഒരു ഹര്‍ത്താലോ ബന്ദോ വന്നിരുന്നെങ്കില്‍....ദൈവത്തിനുമുന്നില്‍ കൈക്കൂപ്പി തൊഴുതുപിടിച്ച് എത്രയധികം നിവേദനങ്ങളാണ് കുട്ടിമനസ്സുകളിലൂടെയെത്തുന്നത്.

പഠനം ബാലികേറാമലയായിത്തീരുന്നതുകൊണ്ടാണിങ്ങനെ. എന്നാല്‍ അല്പമൊന്ന് ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നങ്ങളെല്ലാം തീരാവുന്നതേയുള്ളൂ.എന്തു ചെയ്യാം ?

ഓരോ ദിവസവും ടീച്ചര്‍ പഠിപ്പിക്കുന്ന പാഠഭാഗങ്ങള്‍ വീട്ടിലെത്തി അന്നു തന്നെ വായിച്ചു നോക്കുക. പ്രധാനപ്പെട്ടത് എന്നു തോന്നുന്ന ഭാഗങ്ങള്‍ അടയാളപ്പെടുത്തി വയ്ക്കുക. കഴിവതും ദിവസത്തില്‍ ഒരു മണിക്കൂര്‍ നന്നായി പഠിക്കാനായി മാറ്റി വയ്ക്കുക. ഈ ശീലം തുടര്‍ന്നാല്‍ തൊട്ടടുത്ത ദിവസം മുതല്‍ ക്ലാസുകളില്‍ ബോറടി ഉണ്ടാവുകയേ ഇല്ല.

ക്ലാസുകളില്‍ ലക്ച്ചര്‍ നോട്ട് എഴുതുന്ന ശീലം നല്ലതാണ്. ആദ്യമെല്ലാം അല്പം ബുദ്ധിമുട്ട് തോന്നുമെങ്കിലും പിന്നീട് ഈ ശീലം നല്ലതാണെന്ന തോന്നലുണ്ടാകും. ടീച്ചര്‍ പറയുന്ന കാര്യങ്ങളില്‍ പ്രധാനപ്പെട്ട പോയിന്റുകളെല്ലാം ബുക്കില്‍ എഴുതിവയ്ക്കുന്നത് പഠനത്തിനും ക്ലാസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമെല്ലാം ഏറെ സഹായിക്കും.

പഠനത്തോടൊപ്പം അടുക്കും ചിട്ടയുമുള്ള ടൈംടേബിള്‍ തയ്യാറാക്കണം. അതിനനുസരിച്ച് പഠനവും വിനോദവുമെല്ലാം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും.

പ്രാര്‍ത്ഥന ശീലമാക്കുക


പ്രാര്‍ത്ഥന മനസ്സിനെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കും. എകാഗ്രത നല്‍കും. ഓരോ ദിവസം തുടങ്ങുമ്പോഴും അത് എനിക്ക് വേണ്ടിയുള്ളതാണെന്നും എന്റെ ദിവസമാണ് ഇതെന്നും മനസ്സില്‍ ഉറപ്പിക്കുക. സ്വന്തം കഴിവില്‍ എന്നും ഉറച്ചു വിശ്വസിക്കുക. വിജയത്തെക്കുറിച്ച് ചിന്തിക്കുക. ഓരോ നിമിഷവും വിലപ്പെട്ടതാണ്. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുക.

വായന ശീലമാക്കണം


നല്ല വായനയിലൂടെ മാത്രമേ പാഠഭാഗത്തിനും സിലബസിനുമപ്പുറത്തുള്ള ലോ കത്തെക്കുറിച്ചറിയാന്‍ സാധിക്കൂ. പ്രചോദനമേകുന്ന ജീവചരിത്രങ്ങളും ആത്മകഥകളുമാണ് കുട്ടികള്‍ വായിക്കേണ്ടത്. കുട്ടിക്കാലം മുതല്‍ ബാലപ്രസിദ്ധീകരണങ്ങള്‍ വായിക്കണം. ആദ്യഘട്ടങ്ങളില്‍ കുട്ടികളെ വായിച്ചുകേള്‍പ്പിക്കേണ്ടത് അച്ഛനമ്മമാരാണ്.

ഈ ശീലം വായിക്കാനുള്ള താല്‍പര്യം വര്‍ദ്ധിപ്പിക്കുകയും ഉച്ചാരണം മെച്ചപ്പെടുത്തി സ്വന്തമായി പുസ്തകങ്ങള്‍ തെരഞ്ഞെടുത്ത് വായിക്കാനും കുട്ടികളെ പ്രാപ്തരാക്കും. വീടിനടുത്തുള്ള ലൈബ്രറികളില്‍ അച്ഛനമ്മമാര്‍ കുട്ടികള്‍ക്കൊപ്പം പോകുകയും പുസ്തകങ്ങള്‍ തെരഞ്ഞെടുത്ത് നല്‍കുകയും വേണം. ഒന്നോ രണ്ടോ വയസ്സുള്ളപ്പോള്‍ ചിത്രങ്ങള്‍ കൂടുതലുള്ള പുസ്തകങ്ങള്‍ വായിക്കാന്‍ പ്രേരിപ്പിക്കണം.

uploads/news/2018/07/234556/parenting190817b.jpg

വായന ശീലിച്ച് തുടങ്ങുന്ന കുട്ടികള്‍ക്ക് ഒമ്പത് വയസ് വരെ സാരോപദേശ കഥകളും നാടോടി കഥകളും പുരാവൃത്ത കഥകളും നല്‍കാം. പതിനഞ്ച് വയസെത്തുമ്പോഴേക്കും കുട്ടികള്‍ അവര്‍ക്കനുയോജ്യമായ പുസ്തകങ്ങള്‍ സ്വയം തെരഞ്ഞെടുത്ത് വായിക്കാന്‍ പ്രാപ്തരാകും.

കവിതകള്‍, സാഹസിക കഥകള്‍, അത്ഭുത കഥകള്‍, ഇതിഹാസകഥകള്‍ എന്നിങ്ങനെ പലതിനോടും താല്‍പര്യമുള്ളവരുണ്ടാകും. ഇങ്ങനെ പഠനത്തിലൂടെയുള്ള ബോറടി അല്പാല്‍പ്പമായി ഇല്ലാതാക്കാം.

കുട്ടി ടിപ്‌സ്


1. സിലബസിലുള്ളത് മുന്‍കൂറായി പഠിക്കുക.
2. ക്ലാസില്‍ നന്നായി ശ്രദ്ധിക്കുക.

3. ലക്ച്ചര്‍ നോട്ട് എഴുതാന്‍ മറക്കരുത്.
4. പഠനത്തെ വിനോദമായി കാണുക.

5. മുന്‍കാല ചോദ്യപ്പേപ്പര്‍ വിശകലനം ചെയ്യുക.
6. വൃത്തിയുള്ള, ശാന്തമായ മുറിയിലിരുന്ന് അടുക്കും ചിട്ടയോടും പഠിക്കുക.

7. അഭിരുചിക്കനുസരിച്ച് വിഷയങ്ങള്‍ പഠിക്കുക.
8. പഠനത്തിനിടയില്‍ ആവശ്യമായ ഇടവേളകളെടുക്കുക.

അദ്ധ്യാപകര്‍ അറിയേണ്ടത്


1. ബോര്‍ഡില്‍ ചോക്ക് ഉപയോഗിച്ച് എഴുതുന്ന പഴയ രീതിക്ക് പകരം പ്രൊജക്ടിനും പവര്‍ പോയിന്റ് അവതരണത്തിനും പ്രാധാന്യം നല്‍കണം.
2. സാങ്കേതിക വിദ്യയെക്കുറിച്ച് അറിവുള്ള കുട്ടികളായതിനാല്‍ അതെക്കുറിച്ച് എന്ത് സംശയം കുട്ടികളില്‍ നിന്നുണ്ടായാലും പറഞ്ഞുകൊടുക്കാന്‍ അദ്ധ്യാപകര്‍ക്ക് സാധിക്കണം.

3. സിലബസിന് പുറത്തുള്ള അറിവുകള്‍ ശേഖരിക്കാന്‍ കുട്ടികളെ പഠിപ്പിക്കാം. അറിവുകള്‍ ശേഖരിക്കാന്‍ ലൈബ്രറിയെക്കുറിച്ചും ഇന്റര്‍നെറ്റിനെക്കുറിച്ചും പറഞ്ഞുകൊടുക്കാം.
4. ഒരു സുഹൃത്തിനെപ്പോലെ കുട്ടികളോട് സംസാരിച്ചാല്‍ ക്ലാസിലെ ബോറടിയില്‍ നിന്നും കുട്ടികളെ മാറ്റാം.

5. കുട്ടികളുടെ അഭിരുചി തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കാം. പാട്ടുപാടാനോ, ചിത്രം വരയ്ക്കാനോ കഴിവുള്ള ഒരു കുട്ടിയെ അതിനനുസരിച്ച് പ്രോത്സാഹിപ്പിക്കണം. മറിച്ച് പറനത്തില്‍ മോശമായതുകൊണ്ട് പരിഹസിക്കരുത്.
6. പഠനത്തിന്റെ ഇടവേളകളില്‍ പാട്ടുകളോ, കഥകളോ, ചിത്രങ്ങളോ ആവശ്യാനുസരണം ഉപയോഗിക്കാം. ഇത് ബോറടി മാറ്റാനും സഹായിക്കും.

7. കുട്ടികള്‍ക്കിടയിലെ മികച്ച സുഹൃത്തുക്കളെ തെരഞ്ഞെടുക്കാനും സൗഹൃദങ്ങള്‍ പരിധി കടക്കാതെ മുമ്പോട്ടു കൊണ്ടുപോകാനും കുട്ടികളെ പ്രാപ്തരാക്കണം.
8. പരീക്ഷയിലും കലാമത്സരങ്ങളിലും വിജയിക്കുന്ന കുട്ടികള്‍ക്ക് ഏറ്റവും മികച്ച പുസ്തകങ്ങള്‍ വായിക്കാന്‍ നല്‍കണം.

ശില്പ ശിവ വേണുഗോപാല്‍

Ads by Google
Thursday 19 Jul 2018 04.05 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW