Thursday, February 14, 2019 Last Updated 1 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 19 Jul 2018 02.00 PM

2K സൂപ്പര്‍ AMOLED ഡിസ്‌പ്ലേ, 8000 mAh ബാറ്ററി; ഓള്‍ഡോക്യൂബ് X ടാബ്ലറ്റ് എത്തുന്നു

Alldocube X tablet

ചൈന ആസ്ഥാനമായുള്ള ഓള്‍ഡോക്യൂബ് X (Alldocbe X) പുതിയ ടാബ്ലറ്റുമായി വിപണിയിൽ വരുന്നു. സാസംങ് നിര്‍മ്മിച്ച സൂപ്പര്‍ AMOLED സ്‌ക്രീന്‍, 6-കോര്‍ പ്രോസസ്സര്‍, 4GB റാം എന്നിവയാണ് ഓള്‍ഡോക്യൂബ് X ടാബ്ലറ്റിന്റെ പ്രധാന ഫീച്ചറുകൾ. 8000 mAh ബാറ്ററിയാണ് ഇതിലുള്ളത്.

10.5 ഇഞ്ചാണ് 6.9 മില്ലീമിറ്റര്‍ മാത്രം കനമുള്ള ടാബ്ലറ്റിന്റെ സ്‌ക്രീനിന്റെ വലുപ്പം. 2560X1600 പിക്‌സല്‍ (2K) റെസല്യൂഷന്‍ ഇതിനുണ്ട്. എല്‍സിഡി സ്‌ക്രീനുകളെ അപേക്ഷിച്ച് പകുതി പ്രകാശം മാത്രമാണ് സൂപ്പര്‍ AMOLED സ്‌ക്രീനുകള്‍ പുറത്തുവിടുന്നത്. 6 കോര്‍ മീഡിയടെക് MT8176 സിപിയു, 4GB റാം, 64 GB ഇന്റേണല്‍ മെമ്മറി എന്നിവയും ഓള്‍ഡോക്യൂബ് X-ന്റെ സവിശേഷതകളാണ്. 128 GB വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വികസിപ്പിക്കാന്‍ കഴിയും.

ഫിംഗര്‍പ്രിന്റ് സെന്‍സര്‍, മീഡിയടെക്ക് വികസിപ്പിച്ചെടുത്ത അതിവേഗ ചാര്‍ജിംഗ് സാങ്കേതികവിദ്യ എന്നിവയും എടുത്തുപറയേണ്ട പ്രത്യേകതകളാണ്. അഞ്ചരമണിക്കൂര്‍ ചാര്‍ജ് നില്‍ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയ്ഡ് 8.1 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ടാബ്ലറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. മുന്നിലും പിന്നിലും 8MP ക്യാമറകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW