Saturday, April 20, 2019 Last Updated 3 Min 15 Sec ago English Edition
Todays E paper
Thursday 19 Jul 2018 01.53 PM

നോക്കിയ എക്‌സ് 5 ചൈനയില്‍ അവതരിപ്പിച്ചു

Nokia X5 or Nokia 5.1 Plus

നോക്കിയ എക്‌സ് 5 ചൈനയില്‍ അവതരിപ്പിച്ചു. നോച്ച്‌ ഡിസ്‌പ്ലേയോടു കൂടിയ ഫോണാണ് നോക്കിയ എക്‌സ് 5. നോക്കിയ 5.1ന്റെ പുതിയ വേര്‍ഷന്‍ എന്നാണ് നോക്കിയ എക്‌സ് 5 നെ വിശേഷിപ്പിക്കുന്നത്.

മീഡിയാടെക് 2.0GHz ഒക്ടാകോര്‍ പ്രോസസര്‍ ആയിരിക്കും നോക്കിയ X5 (2018) ൽ ഉണ്ടാവുക. ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ ഫോണിന് 3000എംഎഎച്ച്‌ ബാറ്ററിയാണ്. 3ജിബി/ 4ജിബി/ 6ജി റാമിലും 32ജിബി/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജിലുമാകും ഫോണ്‍ എത്തുന്നത്. 19:9 അനുപാതത്തില്‍ 5.86 ഇഞ്ച് ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേയും കൂടാതെ ഐഫോണ്‍ Xനെ പോലെ നോച്ചും ഉണ്ടാകുമെന്നും പ്രതീക്ഷിക്കാം.

കറുപ്പ്, വെള്ള, നീല നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. 4ജി വോള്‍ട്ട്, ബ്ലൂടൂത്ത്, ജിപിഎസ്, എഫ്‌എം റേഡിയോ, 3.5 mm ഹെഡ്‌ഫോണ്‍ ജാക്ക്, യുഎസ്ബി സി പോര്‍ട്ട് എന്നിവയുമായും ഫോണ്‍ കണ്ടക്‌ട് ചെയ്യാവുന്നതാണ്. 14,200 രൂപയാണ് ഫോണിന്റെ വിലയെന്നാണ് സൂചന. 13 എംപി+5 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയാണ്. സെല്‍ഫി ക്യാമറ 8എംപിയാണ്.

Loading...
TRENDING NOW