Wednesday, September 12, 2018 Last Updated 4 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 19 Jul 2018 01.03 PM

2500 അല്ലേ ഉള്ളൂ, ഇത് ലോ റേറ്റാ...പിടിപ്പതു പണിയുണ്ട്...? കെ.എസ്.ആര്‍.ടി.സിയില്‍ അരിയര്‍ എഴുതാന്‍ 10 ശതമാനം കമ്മീഷന്‍; ഫോണ്‍ സംഭാഷണം മംഗളത്തിന്

uploads/news/2018/07/234535/ksrtc.jpg

തിരുവനന്തപുരം: അരിയര്‍ എഴുതുന്നത് പിടിപ്പതു പണിയാ, സാധാരണ ഗതിയില്‍ പത്തു ശതമാനമാണ് കമ്മീഷന്‍ ഞാന്‍ ചോദിച്ചത് 2500 രൂപയല്ലേ ഉള്ളൂ. ഇത് ലോ റേറ്റാണ്. ഈ തുകക്കൊന്നും ആരും ചെയ്യില്ല... പറയുന്നത് തൊടുപുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഒരു വനിതാ ക്ലാര്‍ക്കാണ്. ഒരു സഹപ്രവര്‍ത്തകന്റെ അരിയര്‍ എഴുതികൊടുക്കാന്‍ ആവശ്യപ്പെട്ട കൈമടക്കാണ് ഇത്. വെറുതേ എഴുതി കൊടുക്കുന്നതല്ല, കൃത്യമായി ജോലി ചെയ്യുന്ന ജീവനക്കാരന്റെ അവകാശമാണ് ശമ്പളക്കുടിശികയായ അരിയര്‍. ഇത് കിട്ടണമെങ്കിലാണ് കൈമടക്ക് കൊടുക്കേണ്ടി വരുന്നത്. പണം അത്യാവശ്യമായതിനാല്‍ പലരും കൊടുക്കാന്‍ തയ്യാറുമാണ്. പക്ഷേ ഒരു അവകാശം പോലെ പിടിച്ചു പറിക്കുമ്പോഴാണ് പ്രശ്‌നമാകുന്നത്.

തുക കിട്ടാന്‍ വൈകുന്നത് എന്താണെന്ന് അറിയാനാണ് ഈ ഉദ്യോഗസ്ഥന്‍ ഫോണിലൂടെ ഈ ക്ലാര്‍ക്കിനെ ബന്ധപ്പെടുന്നത്. 'മാഡം ഞാന്‍....ആണ്. അത് അയച്ചായിരന്നോ' എന്ന ചോദ്യത്തോടെയാണ് ഫോണ്‍സംഭാഷണം ആരംഭിക്കുന്നത്. മറുതലയ്ക്കല്‍ ഫോണ്‍ എടുത്ത. ..മാഡത്തിന്റെ മറുപടി ഇല്ല..., 'ഇത് പിടിപ്പതു പണിയുള്ളതാണ്. കംപ്യൂട്ടറില്‍ നിന്ന് എടുത്ത് വിടണം. ഓഡിറ്റിന് ഒക്കെ കൊടുക്കണം. വേറൊ കേസുണ്ട് അതിന് അവര്‍ പത്തു ശതാനം അവര്‍ തരും. ഒരു ഇന്‍സ്‌പെക്ടറെ ഞാന്‍ ഏല്‍പ്പിച്ചിരിക്കുകയാണ്'. അപ്പോള്‍ മറുവശത്തു നിന്നും 'പറഞ്ഞ തുക മുഴുവന്‍ വേണോ, 2000 അല്ലേ' എന്നു പറയുമ്പോള്‍ 'അല്ല 2500, കുറഞ്ഞ റേറ്റാണ്. വീട്ടിലും ഓഫീസിലുമൊക്കെ നൂറുകൂട്ടം പണിയുള്ളതാണ് ഇതെല്ലാം ഞാന്‍ വീട്ടില്‍ കൊണ്ടുപോയി ഉറക്കളച്ച് ചെയ്യേണ്ടതാണ്..' ഇങ്ങനെ നീളുകയാണ് സംഭാഷണം.

തൊടുപുഴ ഡിപ്പോയില്‍ മാത്രമല്ല അരിയര്‍ എഴുതുന്നതിന് കമ്മീഷന്‍ വാങ്ങുന്നത്. സംസ്ഥാനത്തെ ഒട്ടുമിക്ക ഡിപ്പോകളിലേയും സ്ഥിതി ഇതാണ്. തൊടുപുഴയില്‍ പക്ഷേ മുന്‍കൂര്‍ പണം കിട്ടിയാലേ ചെയ്യൂവെന്നാണ് സ്ഥിതി. സ്വന്തം ജോലി ചെയ്യാന്‍ സഹപ്രവര്‍ത്തകരെ പിഴിഞ്ഞ് ജീവിക്കുന്ന ചില ക്ലാര്‍ക്കുമാരാണ് കെ.എസ്.ആര്‍.ടി.സിയില്‍ എന്തു നടക്കണമെന്ന് തീരുമാനിക്കുന്നത്. രാത്രിയെന്നോ, പകലെന്നോ, മഴയെന്നോ, വെയിലെന്നോ വിത്യാസമില്ലാതെ ബസുകളില്‍ ജോലിക്കുപോയി കോര്‍പ്പറേഷനു വരുമാനം ഉണ്ടാക്കി നല്‍കുന്ന ഡ്രൈവര്‍മാരോടും കണ്ടക്ടര്‍മാരോടുമാണ് ആശ്രിത നിയമനത്തിന്റെ മറവില്‍ ജോലിക്കു കയറി ഫാനിന്റെ കീഴില്‍ ഇരിന്നു ജോലി നോക്കുന്ന ആദര്‍ ഡ്യൂട്ടിക്കാരായ ചില വനിത :ക്ലാര്‍ക്കുമാര്‍ കൈമടക്കു വാങ്ങി തടിച്ചുകൊഴുക്കുന്നത്.

-ജി.അരുണ്‍

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW