Saturday, January 12, 2019 Last Updated 15 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 19 Jul 2018 08.57 AM

മലേഷ്യന്‍ പാര്‍ലമെന്റില്‍ ഇന്ത്യാക്കാരന്റെ സ്ഥാനാരോഹണത്തില്‍ സന്ദര്‍ശകനായി ഗ്യാലറിയില്‍ 'പ്രേതം'

uploads/news/2018/07/234493/waythamoorthy.jpg

ക്വാലലമ്പൂര്‍: മലേഷ്യന്‍ പാര്‍ലമെന്റില്‍ ഇന്ത്യാക്കാരന്‍ സെനറ്ററാകുന്ന സ്ഥാനാരോഹണചടങ്ങില്‍ വിസിറ്റേഴ്‌സ് ഗ്യാലറിയില്‍ പ്രേതം. കട്ടിത്തലമുടിയും ജഡപിടിച്ച മീശയുമുള്ളയാളുടെ ചിത്രങ്ങള്‍ വൈറലാകുകയാണ്. വിസിറ്റേഴ്‌സ് ഗ്യാലറിയില്‍ ഇരിക്കുന്ന ഇയാളുടെ ദൃശ്യം 'പാര്‍ലമെന്റില്‍ പ്രേതം' എന്ന നിലയ്ക്ക് വലിയ പരിഹാസത്തോടെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ചടങ്ങിനിടെ പ്രാകൃത രൂപത്തില്‍ അധോസഭയ്ക്ക് ഉള്ളില്‍ ഇരിക്കുന്നത് ഉള്‍പ്പെടെ ഇദ്ദേഹത്തിന്റെ അനേകം ഫോട്ടോകളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഫോട്ടോകളില്‍ ഒന്നില്‍ പ്രധാനമന്ത്രിയുടെ വകുപ്പുകളില്‍ മന്ത്രിയായി സ്ഥാനമേറ്റ ഇന്ത്യന്‍ വംശജനായ പി വെയ്ത്താമൂര്‍ത്തി പെന്‍വണ്ണന്റെ ചടങ്ങിനിടെയാണ് പ്രാകൃത രൂപത്തില്‍ നില്‍ക്കുന്നയാളുടെ സാന്നിദ്ധ്യം. പലയിടത്തും വെയ്ത്താ മൂര്‍ത്തിയുടെ തൊട്ടപ്പുറത്ത് ഇയാള്‍ നില്‍ക്കുന്നതായി കാണാനാകും. പ്രേതം തമിഴ്‌വംശജന്‍ കൂടിയായ വെയ്ത്താമൂര്‍ത്തിയുടെ അതിഥിയാണെന്നായിരുന്നു ആള്‍ക്കാര്‍ കമന്റ് ചെയ്തിരിക്കുന്നത്. പരിഹാസം ഏറിയതോടെ വിശദീകരണവുമായി വെയ്ത്താ മൂര്‍ത്തി തന്നെ രംഗത്ത് വരികയും ചെയ്തു. നീണ്ടതാടിയും ജഡയും മുടിയും കട്ടിമീശയുമുള്ളയാള്‍ തനിക്ക് സഹോദരതുല്യനായ മനുഷ്യനാണെന്ന വിശദീകരണം ആണ് വെയ്ത്താമൂര്‍ത്തി നല്‍കിയിരിക്കുന്നത്.

സിംഗപ്പൂരുകാരനായ അരുണചലനാന്ദജി എന്നയാളാണെന്നും വെയ്ത്താമൂര്‍ത്തി പറഞ്ഞിട്ടുണ്ട്. ലോകസമാധാനത്തിനായി ജീവിതം സമര്‍പ്പിച്ചിരിക്കുന്ന ഇദ്ദേഹം ഇന്ത്യയിലാണ് താമസിക്കുന്നത്. തന്റെ ബന്ധുകൂടിയായ ഇദ്ദേഹം തനിക്ക് സഹോദര തുല്യനാണ്. പാര്‍ലമെന്റില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യവുമായി ബന്ധപ്പെട്ട് പുറത്തു വന്ന വാര്‍ത്തകള്‍ തന്നെ ഞെട്ടിച്ചുകളഞ്ഞെന്ന് വെയ്ത്താമൂര്‍ത്തി സ്ഥാനാരോഹണത്തിന് പിന്നാലെ നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കി. ഒരാളെ കാഴ്ചയുടെ പ്രകൃതത്തില്‍ വിലയിരുത്തുന്നത് ശരിയല്ല.

ഇന്ത്യയിലെ പര്‍വ്വതങ്ങളില്‍ ഏകാന്തവാസിയായി കഴിയുന്ന ഇദ്ദേഹം 30 വര്‍ഷമായി പ്രകൃതിജീവിതമാണ് നയിക്കുന്നത്. അദ്ദേഹത്തെ ഞാന്‍ ഏറെ ബഹുമാനിക്കുന്നത് കൊണ്ടാണ് പരിപാടിക്ക് ക്ഷണിച്ചത്. തന്റെ ക്ഷണം സ്വീകരിച്ച് സെനറ്ററായി നിയോഗിതനായ സമയത്ത് ആശീര്‍വദിക്കാന്‍ അദ്ദേഹം എത്തുകയും ചെയ്തു. സ്ഥാനാരോഹണ ചടങ്ങിലെ മറുപടി പ്രസംഗത്തില്‍ വെയ്ത്താ മൂര്‍ത്തി പറഞ്ഞു. മലയ ചൈനീസ് ഇന്ത്യന്‍ വംശജര്‍ ഐക്യത്തോടെ കഴിയുന്ന മലേഷ്യയില്‍ വംശീയ ഐക്യത്തിന് വേണ്ടി പോരാടുമെന്നാണ് വെയ്ത്താ മൂര്‍ത്തി പറഞ്ഞിരിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW