Sunday, November 18, 2018 Last Updated 1 Min 24 Sec ago English Edition
Todays E paper
Ads by Google
ശ്രവണം പുണ്യം രാമകഥാമൃതം / പ്രവീണ്‍ ശര്‍മ
Thursday 19 Jul 2018 01.27 AM

ആമയങ്ങള്‍ നീങ്ങാന്‍ രാമമന്ത്രജപം അനിവാര്യം

uploads/news/2018/07/234485/re6.jpg

രാമായണം ജീവന്റെ തത്ത്വത്തേയാണു പ്രതിപാദിക്കുന്നത്‌. 10 ഇന്ദ്രിയങ്ങളുടെ ആവാസകേന്ദ്രമായ മനുഷ്യശരീരത്തേയാണ്‌ ഇവിടെ ദശരഥനായി പറഞ്ഞിരിക്കുന്നത്‌. ജീവന്‍ ബ്രഹ്‌മത്തില്‍നിന്ന്‌ ഉത്ഭവിക്കപ്പെട്ടിട്ടുളളതാണ്‌. ശരീരത്തില്‍ ഇരിക്കുന്ന ജീവന്‍ കര്‍മ്മങ്ങള്‍ ഒടുങ്ങുമ്പോള്‍ പുറപ്പെട്ടുവന്ന ബ്രഹ്‌മത്തില്‍ തിരിച്ചു ലയിക്കാന്‍ മാത്രമാണ്‌ ആഗ്രഹിക്കുന്നത്‌.

ജീവന്‍ ബ്രഹ്‌മജ്‌ഞാനത്തേക്കുറിച്ചു കേള്‍ക്കുമ്പോള്‍ മാത്രമാണു ദിവ്യാനന്ദത്തിലേക്ക്‌ ഉയരുന്നത്‌. ആത്മാവിന്റെ ഭക്ഷണം ആത്മജ്‌ഞാനമാണ്‌. അതു ലഭിക്കുമ്പോള്‍ മാത്രമേ ഒരു മനുഷ്യനില്‍ ആത്മപ്രകാശവും ദൈവീകതയും പ്രസരിക്കൂ.

ആത്മാവ്‌ വസിക്കുന്ന ഗുഹയാണ്‌ ഈ ശരീരം. രാക്ഷസനിഗ്രഹത്തിനു രാമലക്ഷ്‌മണന്‍മാരെ വിളിച്ചു കൊണ്ടുപോകുന്ന സന്ദര്‍ഭത്തില്‍ ശരീര മനസുകളെ നിയന്ത്രിക്കുന്നതിനു വേണ്ടി ഗുരുവായ വിശ്വാമിത്രന്‍ ബല- അതിബല എന്ന ഔഷധമാകുന്ന ദിവ്യമന്ത്രം ഉപദേശിച്ചു കൊടുക്കുകയാണ്‌.

ഇതിലൂടെ രാമായണം നല്‍കുന്ന സന്ദേശം ശരീരത്തേയും മനസിനേയും നിയന്ത്രിച്ചാല്‍ മാത്രമേ ശരിയായ ആത്മതത്ത്വത്തിലേക്ക്‌, ഈശ്വരതത്ത്വത്തിലേക്ക്‌ ഒരുവന്‌ എത്തിച്ചേരാന്‍ പറ്റൂ എന്നാണ്‌.

അയോധ്യ എന്ന വാക്കിന്റെ അര്‍ത്ഥം യുദ്ധമില്ലാത്ത ഇടം എന്നാണ്‌. ഇതു മനുഷ്യ മനസിനെയാണ്‌ ഉദ്ദേശിച്ചിരിക്കുന്നത്‌. മനസിലെ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും പൂര്‍ണമായി അകന്ന്‌ അന്തഃരംഗം ശാന്തമാകുമ്പോള്‍ മാത്രമേ പരമാത്മാവായ രാമന്‍ അവിടെ ഇടം നേടൂ. ഇവിടെയാണ്‌ ഗുരുവിന്റെ പ്രസക്‌തി നമ്മെ പഠിപ്പിക്കുന്നത്‌.

ഈശ്വരന്‍ പോലും മനുഷ്യാവതാരം എടുത്തു ഭൂമിയില്‍ വന്നാല്‍ അവിടെയും ഒരു ഗുരുവിന്റെ ആവശ്യമുണ്ടെന്ന്‌ ഇതിലൂടെ ബോധ്യപ്പെടുത്തുന്നു. രാമലക്ഷമണന്മാരും വിശ്വാമിത്രനും തമ്മിലുളള ബന്ധം, ശ്രീകൃഷ്‌ണ ഭാഗവതത്തില്‍ സാന്ദീപനിയും കൃഷ്‌ണനും തമ്മിലുളള ബന്ധം, സനാതന ധര്‍മ്മത്തില്‍ ഗുരുവിനുളള മഹത്വമാണു കല്‍പ്പിച്ചിരിക്കുന്നത്‌.

ആത്മബോധം നല്‍കി അന്തഃകരണത്തേ പ്രകാശിപ്പിക്കാന്‍ ഗുരുക്കന്മാര്‍ക്കു മാത്രമേ കഴിയൂവെന്നു രാമായണം പഠിപ്പിക്കുന്നു.ഇരുള്‍ നിറഞ്ഞ, തിന്മ നിറഞ്ഞ മനസിനെയാണു വനമായി ചിത്രീകരിച്ചിരിക്കുന്നത്‌. വിഷയ വാസനകള്‍ കൊണ്ട്‌ ഉണ്ടാകുന്ന കാമഭോഗങ്ങളെയാണ്‌ രാവണനായി പ്രതിപാദിച്ചിരിക്കുന്നത്‌.

****** (ഹരിപ്പാട്‌ സനാതന വേദപാഠശാല ചെയര്‍മാനാണു ലേഖകന്‍ )

Ads by Google
Ads by Google
Loading...
TRENDING NOW