ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രത്തില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇന്നു കൊടിയേറും. 28-നാണു പ്രധാന തിരുനാള്‍.
ഇന്നു രാവിലെ 10.45-നു രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റും. തുടര്‍ന്നു പാലാ രൂപതാ സഹായ മെത്രാന് മാര്‍ ജേക്കബ് മുരിക്കന്‍ ദിവ്യബലിയര്‍പ്പിച്ചു സന്ദേശം നല്‍കും.
തിരുനാള്‍ദിവസങ്ങളില്‍ സിറോ മലബാര്‍, സിറോ മലങ്കര, ലത്തീന്‍ റീത്തുകളില്‍ വിശുദ്ധ കുര്‍ബാന നടക്കും.
ദിവസവും 5.15-നും 6.30-നും 11-നും 2.30-നും വൈകിട്ട് അഞ്ചിനും കുര്‍ബാനയും ലദീഞ്ഞും നൊവേനയും. വൈകിട്ട് അഞ്ചിന് ദിവ്യബലി, ജപമാല മെഴുകുതിരി പ്രദക്ഷിണം.