Sunday, November 18, 2018 Last Updated 20 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 19 Jul 2018 01.20 AM

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി.
പരീക്ഷകള്‍ മാറ്റിവച്ചു

കനത്ത മഴ മൂലം മഹാത്മാഗാന്ധി സര്‍വ്വകലാശാല ജൂലൈ 19, 20 തീയതികളില്‍ നടത്തുവാന്‍ നിശ്‌ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ പിന്നീട്‌ പ്രസിദ്ധീകരിക്കും.

എം.ജി. ഡിഗ്രി ഏകജാലകം: സമയപരിധി ദീര്‍ഘിപ്പിച്ചു

മഹാത്മാഗാന്ധി സര്‍വ്വകലാശാലാ ഏകജാലകം വഴിയുള്ള ഡിഗ്രി പ്രവേശനത്തിനുള്ള നാലാം അലോട്ട്‌മെന്റ്‌ ലഭിച്ചവര്‍ക്കും ഒന്നും രണ്ടും മൂന്നും അലോട്ട്‌മെന്റുകളില്‍ താത്‌ക്കാലിക പ്രവേശനമെടുത്തിരിക്കുന്നവര്‍ക്കും സ്‌ഥിര പ്രവേശനമെടുക്കുന്നതിനായുള്ള സമയപരിധി ജൂലൈ 23 ന്‌ വൈകീട്ട്‌ 4.30 വരെ ദീര്‍ഘിപ്പിച്ചു.
നാലാം അലോട്ട്‌മെന്റ്‌ ലഭിച്ച അപേക്ഷകര്‍ ഓണ്‍ലൈനായി സര്‍വ്വകലാശാലാ അക്കൗണ്ടില്‍ വരേണ്ട ഫീസടച്ച്‌ അലോട്ട്‌മെന്റ്‌ മെമ്മോയുടെ പ്രിന്റൗട്ട്‌ എടുത്ത്‌ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം ജൂലൈ 23ന്‌ വൈകീട്ട്‌ 4.30നകം അലോട്ട്‌മെന്റ്‌ ലഭിച്ച കോളേജില്‍ ഹാജരായി പ്രവേശനം നേടേണ്ടതാണ്‌. ജൂലൈ 23നകം ഫീസ്‌ ഒടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം കോളേജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്ട്‌മെന്റ്‌ റദ്ദാക്കുന്നതാണ്‌.
നാലാം അലോട്ട്‌മെന്റില്‍ പ്രവേശനത്തിന്‌ അര്‍ഹത നേടിയ അപേക്ഷകര്‍ തങ്ങള്‍ക്ക്‌ അലോട്ട്‌മെന്റ്‌ ലഭിച്ച കോളേജുകളില്‍ പ്രവേശനം നേടുന്നപക്ഷം ഓണ്‍ലൈനായി ഒടുക്കുന്ന സര്‍വ്വകലാശാലാ ഫീസിനു പുറമെ ട്യൂഷന്‍ ഫീ ഉള്‍പ്പെടെയുള്ള ഫീസ്‌ കോളേജുകളില്‍ ഒടുക്കി പ്രവേശനം ഉറപ്പാക്കേണ്ടതാണ്‌.
അലോട്ട്‌മെന്റ്‌ ലഭിച്ച എസ്‌.സി./എസ്‌.ടി. വിഭാഗം ഒഴികെയുള്ള താല്‌ക്കാലിക പ്രവേശനമെടുത്തവരുള്‍പ്പെടെ എല്ലാ വിഭാഗം അപേക്ഷകരും അലോട്ട്‌മെന്റ്‌ ലഭിച്ച കോളജുകളില്‍ ജൂലൈ 23ന്‌ വൈകീട്ട്‌ 4.30ന്‌ മുന്‍പ്‌ സ്‌ഥിരപ്രവേശനം നേടാത്തപക്ഷം അത്തരം അപേക്ഷകരുടെ അലോട്ട്‌മെന്റ്‌ റദ്ദാക്കപ്പെടുന്നതാണ്‌.

ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ക്ലാസുകള്‍ ജൂലൈ 18ന്‌ ആരംഭിച്ചു

എം.ജി. ഡിഗ്രി ഏകജാലകം: പട്ടികജാതി/പട്ടികവര്‍ണ്മ പ്രത്യേക അലോട്ട്‌മെന്റ്‌: ഓപ്‌ഷന്‍ രജിസ്‌ട്രേഷന്‍ ജൂലൈ 23 വരെ; സ്‌പെഷ്യല്‍ അലോട്ട്‌മെന്റ്‌ ലിസ്‌റ്റ് ജൂലൈ 26ന്‌ പ്രസിദ്ധീകരിക്കും
എം.ജി. സര്‍വകലാശാലയോട്‌ അഫിലിയേറ്റ്‌ ചെയ്‌തിട്ടുള്ള ആര്‍ട്‌സ് ആന്റ്‌ സയന്‍സ്‌ കോളേജുകളിലെ വിവിധ ബിരുദ പ്രോഗ്രാമുകളിലേക്ക്‌ പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കായുള്ള സ്‌പെഷ്യല്‍ അലോട്ട്‌മെന്റിന്‌ ജൂലൈ 23 വരെ പുതുതായി ഓപ്‌ഷന്‍ നല്‍കാവുന്നതാണ്‌. നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും മുന്‍ അലോട്ട്‌മെന്റില്‍ പ്രവേശനം ലഭിച്ചവര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം എസ്‌.സി./എസ്‌.ടി. അപേക്ഷകര്‍ക്കും വേണ്ടി സ്‌പെഷല്‍ അലോട്ട്‌മെന്റ്‌ നടത്തുന്നതാണ്‌. അപേക്ഷകര്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റ്‌ മൂലം അലോട്ട്‌മെന്റിന്‌ പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്ട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേകമായി ഫീസ്‌ ഒടുക്കാതെ തന്നെ തന്റെ നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്പരും പാസ്‌വേഡും ഉപയോഗിച്ച്‌ അക്കൗണ്ട്‌ ക്രിയേഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുമ്പോള്‍ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷന്‍ നമ്പരും പഴയ പാസ്‌വേഡും ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്‌ത് ഓപ്‌ഷനുകള്‍ പുതുതായി നല്‍കാവുന്നതാണ്‌. പുതിയ ആപ്ലിക്കേഷന്‍ നമ്പര്‍ പിന്നീടുള്ള ഓണ്‍ലൈന്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചുവയ്‌ക്കേണ്ടതാണ്‌. അപേക്ഷകന്റെ പിന്നീടുള്ള ആവശ്യങ്ങള്‍ക്കായുള്ള ആപ്ലിക്കേഷന്‍ നമ്പര്‍ പുതുതായി ലഭിക്കുന്ന ആപ്ലിക്കേഷന്‍ നമ്പരായിരിക്കും. ലോഗിന്‍ ചെയ്‌തശേഷം അപേക്ഷകനു താന്‍ നേരത്തെ നല്‍കിയ അപേക്ഷയില്‍ എന്തെങ്കിലും തരത്തിലുള്ള തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ തിരുത്താവുന്നതും പുതുതായി ഓപ്‌ഷനുകള്‍ നല്‍കാവുന്നതുമാണ്‌. മേല്‍ വിഭാഗത്തില്‍പ്പെടാത്തവര്‍ക്ക്‌ പുതുതായി ഫീസൊടുക്കി സ്‌പെഷ്യല്‍ അലോട്ട്‌മെന്റില്‍ പങ്കെടുക്കാവുന്നതാണ്‌. സ്‌പെഷ്യല്‍ അലോട്ട്‌മെന്റില്‍ പങ്കെടുക്കുന്ന എല്ലാ അപേക്ഷകരും പുതുതായി ഓപ്‌ഷനുകള്‍ നല്‍കേണ്ടതാണ്‌. ഓപ്‌ഷനുകള്‍ നല്‍കിയശേഷം അപേക്ഷ സേവ്‌ ചെയ്‌ത് ഓണ്‍ലൈനായി സമര്‍പ്പിക്കുക. അപേക്ഷയുടെയോ ഓപ്‌ഷനുകളുടെയോ പ്രിന്റൗട്ട്‌ സര്‍വ്വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല. വിവിധ കോളജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരങ്ങള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. സ്‌പെഷ്യല്‍ അലോട്ട്‌മെന്റ്‌ ലിസ്‌റ്റ് ജൂലൈ 26ന്‌ പ്രസിദ്ധീകരിക്കും. പ്രത്യേക അലോട്ട്‌മെന്റ്‌ സ്‌പോട്ട്‌ അലോട്ട്‌മെന്റല്ല.

എം.ജി. പി.ജി. ഏകജാലകം: പ്രവേശനത്തിനുള്ള അവസാന തീയതി ജൂലൈ 23 വരെ ദീര്‍ഘിപ്പിച്ചു

മഹാത്മാഗാന്ധി സര്‍വ്വകലാശാലാ ഏകജാലകം വഴിയുള്ള പി.ജി. പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ്‌ ലഭിച്ചവര്‍ക്ക്‌ കോളേജുകളില്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 23ന്‌ വൈകീട്ട്‌ 4.30 വരെ ദീര്‍ഘിപ്പിച്ചു. ഒന്നാം ഘട്ട അലോട്ട്‌മെന്റ്‌ ലഭിച്ച അപേക്ഷകര്‍ ഓണ്‍ലൈന്‍ പേമെന്റ്‌ ഗേറ്റ്‌വെ വഴി സര്‍വ്വകലാശാലാ അക്കൗണ്ടില്‍ വരേണ്ട ഫീസടച്ച്‌ അലോട്ട്‌മെന്റ്‌ മെമ്മോയുടെ പ്രിന്റൗട്ട്‌ എടുത്ത്‌ ജൂലൈ 23 ന്‌ വൈകീട്ട്‌ 4.30ന്‌ മുമ്പായി അലോട്ട്‌മെന്റ്‌ ലഭിച്ച കോളജില്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം ഹാജരായി പ്രവേശനത്തിനായി റിപ്പോര്‍ട്ട്‌ ചെയ്യേണ്ടതാണ്‌. ജൂലൈ 23നകം ഫീസ്‌ ഒടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം കോളേജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്ട്‌മെന്റ്‌ റദ്ദാക്കുന്നതാണ്‌. തുടര്‍ന്നുള്ള അലോട്ട്‌മെന്റിലേക്ക്‌ ഇവരെ പരിഗണിക്കുന്നതല്ല.

പരീക്ഷാഫലം
2017 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്‌റ്റര്‍ എം.എസ്‌.സി. മാത്തമാറ്റിക്‌സ് (റഗുലര്‍/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ആഗസ്‌റ്റ് 1 വരെ അപേക്ഷിക്കാം.

ബി.എസ്‌.സി. നഴ്‌സിംഗ്‌ സൂക്ഷ്‌മപരിശോധന

2017 ഡിസംബര്‍ മാസത്തില്‍ നടന്ന ഒന്നാം വര്‍ഷ ബി.എസ്‌.സി. നഴ്‌സിംഗ്‌ പരീക്ഷയുടെ സൂക്ഷ്‌മപരിശോധനയ്‌ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖകള്‍ സഹിതം ജൂലൈ 24 മുതല്‍ 26 വരെ തീയതികളില്‍ സില്‍വര്‍ ജൂബിലി പരീക്ഷാഭവനിലുള്ള ഇ.ജെ. ണ്ടണ്ടണ്ട സെക്ഷനില്‍ (റൂം നമ്പര്‍ 226) ഹാജരാകണം.

സംവരണ സീറ്റൊഴിവ്‌

മഹാത്മാഗാന്ധി സര്‍വ്വകലാശാലാ സ്‌കൂള്‍ ഓഫ്‌ ഇന്റര്‍നാഷണല്‍ റിലേഷന്‍സ്‌ ആന്റ്‌ പൊളിറ്റിക്‌സില്‍ 2018-19 അദ്ധ്യയന വര്‍ഷത്തെ എം.എ. പൊളിറ്റിക്‌സ് ആന്റ ഇന്റര്‍നാഷണല്‍ റിലേഷന്‍സ്‌, പൊളിറ്റിക്‌സ് ആന്റ്‌ ഹ്യൂമന്‍ റൈറ്റ്‌സ് കോഴ്‌സിലേക്ക്‌ എസ്‌.സി. വിഭാഗത്തില്‍ ഓരോ സീറ്റ്‌ വീതവും പൊളിറ്റിക്‌സ് - പബ്ലിക്‌ പോളിസി ആന്റ്‌ ഗവേഷണന്‍സിന്‌ എസ്‌.സി./ എസ്‌.ടി. വിഭാഗത്തിന്‌ ഓരോ സീറ്റ്‌ വീതവും ഒഴിവുണ്ട്‌. ക്യാറ്റ്‌ (ങ്കക്കസ്സ) പ്രോസ്‌പക്‌ടസ്‌ പ്രകാരം നിശ്‌ചിത യോഗ്യതയുള്ള പ്രസ്‌തുത വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ജൂലൈ 23ന്‌ രാവിലെ 11 മണിക്ക്‌ അസ്സല്‍ രേഖകളുമായി പഠനവകുപ്പില്‍ ഹാജരാകണം.
മഹാത്മാഗാന്ധി സര്‍വ്വകലാശാലാ സ്‌കൂള്‍ ഓഫ്‌ ടൂറിസം സ്‌റ്റഡീസില്‍ നടത്തുന്ന ദ്വിവത്സര മാസ്‌റ്റര്‍ ഓഫ്‌ ടൂറിസം ആന്റ്‌ ട്രാവല്‍ മാനേജ്‌മെന്റ്‌ പ്രോഗ്രാമിലേക്ക്‌ എസ്‌.സി./എസ്‌.ടി. വിഭാഗങ്ങളില്‍ രണ്ട്‌ വീതം സീറ്റൊഴിവുണ്ട്‌. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ്‌ അടിസ്‌ഥാന യോഗ്യത. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ നാളെ (ജൂലൈ 20) രാവിലെ 11 മണിക്ക്‌ അസ്സല്‍ രേഖകള്‍ സഹിതം പഠനവകുപ്പില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ക്ക്‌ ഫോണ്‍: 0481 - 2732922.

വാക്ക്‌ ഇന്‍ ഇന്റര്‍വ്യൂ

മഹാത്മാഗാന്ധി സര്‍വ്വകലാശാലാ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ ലൈഫ്‌ലോങ്ങ്‌ ആന്റ്‌ എക്‌സ്റ്റന്‍ഷനിലെ സിവില്‍ സര്‍വ്വീസ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിലേക്ക്‌ താല്‍ക്കാലികാടിസ്‌ഥാനത്തില്‍ അസിസ്‌റ്റന്റ്‌ കം ലൈബ്രേറിയന്‍ തസ്‌തികയിലേക്ക്‌ ഇന്ന്‌ (ജൂലൈ 19) ഉച്ച കഴിഞ്ഞ്‌ 3 മണിക്ക്‌ വാക്ക്‌ ഇന്‍ ഇന്റര്‍വ്യൂ നടത്തും.
അംഗീകൃത സര്‍വ്വകലാശാലാ ബിരുദവും ബി.എല്‍.ഐ.സി.യും ഡി.സി.എ./പി.ജി.ഡി.സി.എ. യോഗ്യതയുള്ളതും 2018 ജനുവരി 1ന്‌ 35 വയസ്സ്‌ കഴിഞ്ഞിട്ടില്ലാത്തവരും ഇംഗ്ലീഷ്‌, മലയാളം ഭാഷകളില്‍ പ്രാവീണ്യമുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ ലൈഫ്‌ലോങ്ങ്‌ ലേണിംഗ്‌ ആന്റ്‌ എക്‌സ്റ്റന്‍ഷനില്‍ ഉച്ചയ്‌ക്ക് ഒരു മണിക്ക്‌ മുന്‍പായി റിപ്പോര്‍ട്ട്‌ ചെയ്യണം. വിശദവിവരങ്ങള്‍ക്ക്‌ ഫോണ്‍: 0481 - 2731560, 2731724.

Ads by Google
Thursday 19 Jul 2018 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW