Sunday, July 14, 2019 Last Updated 24 Min 15 Sec ago English Edition
Todays E paper
Ads by Google
കേരളമെന്ന് കേട്ടാല്‍ / ഏബ്രഹാം മാത്യു
Thursday 19 Jul 2018 01.16 AM

സത്യം ദൈവമാകുന്നു

uploads/news/2018/07/234479/opinion190718.jpg

െദെവം സത്യവും ജ്‌ഞാനവും ആനന്ദവുമാണെന്ന നിര്‍വചനം ശ്രീനാരായണ ഗുരുദേവന്റേതാണ്‌. കേരളത്തില്‍ ക്രൈസ്‌തവ സഭാമക്കളും സഭാപിതാക്കന്മാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ കാണുമ്പോള്‍ ഗുരുവചനം നിരീശ്വരവാദികളും ഓര്‍ത്തുപോകും.

അപമാനിതനായ ബിഷപ്‌, പരിഹസിക്കപ്പെടുന്ന െവെദികര്‍, സംശയിക്കപ്പെട്ടുന്ന കന്യാസ്‌ത്രീകള്‍, കോടതി കയറുന്ന സഭാസ്‌നേഹികള്‍... ഈ സഭാസ്‌നേഹികള്‍ ഇനിയെങ്കിലും പഠിക്കുക, െദെവത്തെക്കാള്‍ സഭയെ സ്‌നേഹിക്കുന്നതുകൊണ്ടു കിട്ടിയ തിരിച്ചടികളാണിതെല്ലാം. നിങ്ങള്‍ സഭാമക്കള്‍ എന്നാണു സ്വയം വിശേഷിപ്പിക്കാറുള്ളത്‌. െദെവമക്കള്‍ എന്നു പറഞ്ഞോ എഴുതിയോ കാണാറില്ല. ഇപ്പോള്‍, ശരിക്കും കിട്ടിയല്ലോ. െദെവം കോണ്‍ക്രീറ്റ്‌ പള്ളിക്കുള്ളിലല്ലെന്നു െവെകിയെങ്കിലും മനസിലായിക്കാണും.

ഗോഡ്‌ ഈസ്‌ ട്രൂത്തെന്നു ഗാന്ധിജി പറഞ്ഞത്‌ അദ്ദേഹത്തെ ഓര്‍ക്കാത്തതുകൊണ്ട്‌ ഓര്‍മ വരേണ്ടകാര്യവുമില്ല.
സത്യം പറയാന്‍ സഭകള്‍ ഭയക്കുന്നു. സഭകളുടെ ആ സത്യം അറിയാന്‍ സഭാസ്‌നേഹിക്കും താല്‍പര്യമില്ല; െവെദികര്‍ സ്വന്തം ഭാര്യയെ പീഡിപ്പിച്ചെന്നു പരാതി നല്‍കിയ ആള്‍പ്പോലും കടുത്ത സഭാസ്‌നേഹിയാണ്‌; തന്റെ സഭയ്‌ക്കിതു വന്നല്ലോ എന്നദ്ദേഹം ഖേദിക്കുന്നത്‌ ടെലിവിഷന്‍ ചര്‍ച്ചയില്‍ കേട്ടു. െദെവവിശ്വാസവും സഭാവിശ്വാസവും ഇവര്‍ക്ക്‌ ഒന്നാണ്‌. ഒരേസമയം മൂന്നോ നാലോ െവെദികര്‍...! ഇതെന്തു സത്യം? ഇവരെന്താ എട്ടുംപൊട്ടും തിരിയാത്ത കുട്ടിയോ?

****** ജോളി കൊലക്കേസ്‌

സത്യമെന്നാല്‍ െദെവമല്ല, സഭയാണെന്നു കരുതുന്ന കള്ളവിശ്വാസികളുടെ മുന്നിലേക്ക്‌ ഒരു പുസ്‌തകം തുറക്കുന്നു - ഡോ. സിബി മാത്യൂസ്‌ എഴുതിയ നിര്‍ഭയം - ഒരു ഐ.പി.എസ്‌. ഓഫീസറുടെ അനുഭവക്കുറിപ്പുകള്‍; സത്യാനുഭവങ്ങളുടെ സമാഹാരം. ഗ്രീന്‍ബുക്‌സ്‌ പുറത്തിറക്കിയ പുസ്‌തകം മൂന്നു പതിപ്പുകള്‍ വിറ്റുതീര്‍ന്നു.

"സത്യത്തിലേക്കുള്ള വഴികള്‍ ദുര്‍ഘടം നിറഞ്ഞതാണ്‌. ആ വഴിയില്‍നിന്നു വ്യതിചലിക്കാതെയാണ്‌ ഇതുവരെ ഞാന്‍ നടന്നിട്ടുള്ളത്‌" - സത്യസന്ധതമാത്രം െകെമുതലാക്കി പ്രവര്‍ത്തിച്ചുപോരുന്ന ഡോ. സിബി മാത്യൂസിന്റെ തുടക്കം ഇങ്ങനെ.

ലാളിത്യമാണു സിബി മാത്യൂസ്‌ എന്ന പൊലീസ്‌ ഉദ്യോഗസ്‌ഥന്റെ സമ്പത്ത്‌. തന്റെ കൗമാര മോഹങ്ങളില്‍ വീട്ടിലെ സാമ്പത്തികദുരിതം കരിനിഴല്‍ വീഴ്‌ത്തിയതുള്‍പ്പെടെ അദ്ദേഹം പുസ്‌തകത്തില്‍ തുറന്നുപറച്ചില്‍ നടത്തുന്നു. ഒപ്പം ചില കുപ്രസിദ്ധന്മാരും അല്‍പന്മാരുമായ പൊലീസ്‌ ഉദ്യോഗസ്‌ഥരെ രണ്ടക്ഷര ചുരുക്കപ്പേരു നല്‍കി തിരശീലക്കുപിന്നിലേക്കു മാറ്റിനിര്‍ത്തുന്നു.

സിബി മാത്യൂസ്‌ വിവരിക്കുന്ന ജോളിമാത്യു കൊലക്കേസ്‌ ഇന്നത്തെ െവെദിക - ബിഷപ്‌ വിവാദങ്ങളുടെ പശ്‌ചാത്തലത്തില്‍ പുനര്‍വായനയ്‌ക്കു വിധേയമാക്കേണ്ടതാണ്‌. കോട്ടയം കുറിച്ചി സ്വദേശിനിയായ കോളജ്‌ വിദ്യാര്‍ത്ഥിനി ജോളി മാത്യു വീട്ടിലേക്കുള്ള വഴിയില്‍ കൊലചെയ്യപ്പെട്ടതായിരുന്നു അന്വേഷണ വിഷയം.

ജഡം കാണപ്പെട്ടതിനു സമീപത്തെ ബഥനി ആശ്രമം പൊലീസ്‌ പരിശോധിച്ച്‌ ഒരു െവെദികനെ ചോദ്യം ചെയ്‌തപ്പോള്‍ സഭ ഒന്നടങ്കം ഇളകി. സഭയുടെ സമ്മര്‍ദത്തെതുടര്‍ന്നു സര്‍ക്കാരും മെല്ലെപ്പോക്ക്‌ തുടര്‍ന്നു. ഒടുവില്‍ മുഖം രക്ഷിക്കാന്‍ സിബി മാത്യൂസിനെ അന്വേഷണചുമതല ഏല്‍പിച്ചു.
എതിര്‍പ്പുകളെ വകവയ്‌ക്കാതെ നടത്തിയ അന്വേഷണത്തില്‍ കോട്ടയം കുറിച്ചി ബഥനി ആശ്രമത്തിലെ െവെദികനാണു കൊലപാതകി എന്നു തെളിഞ്ഞു. അറസ്‌റ്റും നടന്നു.

െവെദികന്‌ ജീവപര്യന്തം. പക്ഷേ െഹെക്കോടതി പ്രതികളെ വെറുതെവിട്ടു. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ താല്‍പര്യം കാണിച്ചില്ല. പിന്നാലെനടന്നു പ്രതികള്‍ക്ക്‌ ശിക്ഷവാങ്ങി കൊടുത്തിരുന്നതാണ്‌ എന്റെ രീതി. പക്ഷേ, എതിര്‍ഭാഗത്തുള്ളവര്‍ ശക്‌തരും സ്വാധീനമുള്ളവരുമാണ്‌. മറികടക്കാനുള്ള ശേഷി എനിക്കില്ലല്ലോ; സര്‍ക്കാരും പ്രതിഭാഗത്തോടൊപ്പമായിരുന്നു.

എങ്ങനെയുണ്ട്‌? ഇന്നത്തെ ചില സഭാസംഭവങ്ങളോടുള്ള സാമ്യം കേവലം യാദൃശ്‌ചികമല്ല; "ട്രൂത്ത്‌ ഈസ്‌ സ്‌ട്രേഞ്ചര്‍ ദാന്‍ ഫിക്‌ഷന്‍" എന്നു സിബി മാത്യൂസ്‌. െദെവത്തിന്റെ വഴികള്‍ ആര്‍ക്കറിയും? വിചിത്രമായ സത്യം - ട്രൂത്ത്‌ ഈസ്‌ ഗോഡ്‌.

Ads by Google
Ads by Google
Loading...
TRENDING NOW