Saturday, February 16, 2019 Last Updated 1 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 19 Jul 2018 01.16 AM

എന്നും അശരണരോടൊപ്പം നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടി

uploads/news/2018/07/234478/bft3.jpg

ഉമ്മന്‍ ചാണ്ടിയുടെ ഹൃദയത്തില്‍ സാധാരണക്കാര്‍ക്ക്‌ ഒരിടം എപ്പോഴുമുണ്ട്‌. അതുകൊണ്ടാണ്‌ അവര്‍ക്ക്‌ എപ്പോള്‍ വേണമെങ്കിലും അദ്ദേഹത്തിന്റെ അടുത്ത്‌ ഓടിയെത്താന്‍ സാധിക്കുന്നത്‌. കഴിഞ്ഞ യു.ഡി.എഫ്‌. സര്‍ക്കാരിന്റെ മുഖമുദ്ര "വികസനവും കരുതലും" എന്ന മുദ്രാവാക്യമായിരുന്നു. അതിനു കാരണം, സര്‍ക്കാരിനു നേതൃത്വം നല്‍കിയ ഉമ്മന്‍ചാണ്ടിയും. ആ കരുതലിനു പാര്‍ട്ടി ദേശീയ തലത്തില്‍ നല്‍കിയ അംഗീകാരമാണു കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി അംഗത്വം.
കേരളത്തിലെ പാവങ്ങള്‍ക്കും രോഗങ്ങളാല്‍ അവശത അനുഭവിക്കുന്നവര്‍ക്കുമായി വിപുലമായി പണം വിനിയോഗിച്ചത്‌ അദ്ദേഹമായിരുന്നു. തഹസില്‍ദാരുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെയും കളക്‌ടറുടെ ശിപാര്‍ശയുടെയും അടിസ്‌ഥാനത്തില്‍ മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും തുക അനുവദിക്കുന്ന നടപടിക്രമം ലളിതമാക്കിയത്‌ അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്താണ്‌.
ചികിത്സിക്കുന്ന ഡോക്‌ടറുടെ സര്‍ട്ടിഫിക്കേറ്റിന്റെ അടിസ്‌ഥാനത്തില്‍ ഇടനിലക്കാരുടെ ശിപാര്‍ശയില്ലാതെ മുഖ്യമന്ത്രി തന്നെ നേരിട്ട്‌ ദുരിതാശ്വാസ നിധിയില്‍നിന്നും തുക അനുവദിച്ചപ്പോള്‍ അതു പുതിയ കീഴ്‌വഴക്കമായി. ആയിരക്കണക്കിന്‌ പാവങ്ങള്‍ക്കാണ്‌ ആ തുക ജീവാശ്വാസമായി മാറിയത്‌.
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടു മനസിലാക്കി, അവിടെവച്ചു തന്നെ പരിഹാരം കാണുന്ന രീതിയിലാണു ജനസമ്പര്‍ക്ക പരിപാടി നടത്തിയത്‌. മൂന്ന്‌ ജനസമ്പര്‍ക്ക പരിപാടികളിലൂടെ. 12.5 ലക്ഷം പരാതികള്‍ ലഭിച്ചു. എട്ട്‌ ലക്ഷത്തോളം പരാതികള്‍ക്കു പരിഹാരം കണ്ടെത്തി.
കിടപ്പിലായവര്‍ക്ക്‌ സഹായം നല്‍കുന്ന ആശ്വാസകിരണം, സ്‌നേഹസ്‌പര്‍ശം, രോഗികളായ കുട്ടികള്‍ക്ക്‌ താലോലം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക്‌ പെന്‍ഷന്‍ നല്‍കുന്ന സ്‌നേഹസാന്ത്വനം, ക്യാന്‍സര്‍ ബാധിതര്‍ക്കുള്ള സുകൃതം പദ്ധതി തുടങ്ങി ഒട്ടേറെ പദ്ധതികള്‍ക്ക്‌ അദ്ദേഹം കരുത്തേകി. ജനസമ്പര്‍ക്ക പരിപാടിയുടെ ഏറ്റവും വലിയ ഗുണഭോക്‌താവ്‌ താന്‍ തന്നെയാണെന്നാണ്‌ ഉമ്മന്‍ ചാണ്ടിയുടെ നിലപാട്‌.
അദ്ദേഹത്തിന്റെ വലിയ ഒരു ആഗ്രഹം ആരോഗ്യമേഖലയിലെ സേവനങ്ങള്‍ അര്‍ഹിക്കുന്ന എല്ലാവര്‍ക്കും സൗജന്യമായി ലഭിക്കണമെന്നതാണ്‌. ഇതിനായി അരോഗ്യം ഒരു അവകാശമായി മാറ്റാനാവശ്യമായ ഭരണഘടനാഭേദഗതി വരുത്തണമെന്ന്‌ മുഖ്യമന്ത്രിയായിരുന്ന അവസരത്തില്‍ അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോട്‌ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയുന്നതും അതിനു പ്രായോഗിക പരിഹാരം കണ്ടെത്താന്‍ സാധിക്കുന്നതുമായ ഒരു നേതാവ്‌ കോണ്‍ഗ്രസിന്റെ ഉന്നതസമിതിയില്‍ ഉണ്ടായത്‌ ഇന്ത്യയിലെ ജനങ്ങള്‍ക്കാകെ പ്രയോജമാകും.

പി.എസ്‌. ശ്രീകുമാര്‍

(മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രൈവറ്റ്‌ സെക്രട്ടറിയായിരുന്ന ലേഖകന്‍, ഇപ്പോള്‍ ഇന്ത്യന്‍ പ്രഫഷണല്‍ കോണ്‍ഗ്രസിന്റെ തിരുവന്തപുരം ചാപ്‌റ്റര്‍ സെക്രട്ടറിയാണ്‌. ഫോണ്‍: 9847173177).

Ads by Google
Thursday 19 Jul 2018 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW