Sunday, November 18, 2018 Last Updated 3 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 19 Jul 2018 12.14 AM

കുത്തക ഉറപ്പിക്കാന്‍ ആന്‍ഡ്രോയ്‌ഡ് വഴി നീക്കം: ഗൂഗിളിന്‌ 34,297 കോടി പിഴ

uploads/news/2018/07/234302/1.jpg

ലണ്ടന്‍: ആന്‍ഡ്രോയ്‌ഡ്‌ ഓപ്പറേറ്റിങ്‌ സിസ്‌റ്റം വഴി സോഫ്‌റ്റ്‌വേര്‍ കുത്തക ഉറപ്പിക്കാനുള്ള നീക്കത്തിന്റെ പേരില്‍ ഗൂഗിളിന്‌ 34,297 കോടി രൂപ പിഴ. മൂന്ന്‌ വര്‍ഷം നീണ്ട അന്വേഷണത്തിനുശേഷമാണ്‌ യൂറോപ്യന്‍ യൂണിയന്‍(ഇ.യു) പിഴ വിധിച്ചത്‌. 90 ദിവസത്തിനുള്ളില്‍ പിഴത്തുക അടച്ചില്ലെങ്കില്‍ കൂടുതല്‍ നടപടിയെടുക്കുമെന്ന്‌ ഇ.യു. കോമ്പറ്റീഷന്‍ കമ്മിഷന്‍ മാര്‍ഗരറ്റ്‌ വെസ്‌റ്റേജര്‍ അറിയിച്ചു.
ഇ.യുവിനു ഹോളണ്ട്‌ നല്‍കുന്ന വാര്‍ഷിക സംഭാവനയേക്കാള്‍ കൂടുതലാണ്‌ ഗൂഗിളിനു ചുമത്തിയിരിക്കുന്ന പിഴ. ആന്‍ഡ്രോയ്‌ഡ്‌ ഒ.എസ്‌. വഴി ഗൂഗിള്‍ ക്രോം ബ്രൗസര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചെന്നാണു പ്രധാന പരാതി. ഗൂഗിളാണ്‌ ആന്‍ഡ്രോയ്‌ഡ്‌ ഓപ്പറേറ്റിങ്‌ സിസ്‌റ്റം പുറത്തിക്കുന്നത്‌. സേര്‍ച്ചിങ്ങും ഇന്റര്‍നെറ്റ്‌ ബ്രൗസിങ്ങും ഗൂഗിള്‍ സോഫ്‌റ്റ്‌വേര്‍ വഴിയാക്കാനായിരുന്നു ശ്രമം. ഇവ എതിരാളികളുടെ വളര്‍ച്ച തടയാനാണെന്നായിരുന്നു ആരോപണം.
ആന്‍ഡ്രോയ്‌ഡ്‌ ഒ.എസ്‌ ഉപയോഗിക്കുന്ന ഫോണുകള്‍ വഴി ഗൂഗിള്‍ പരസ്യങ്ങളും നല്‍കി.
ഇ.യുവിന്റെ നടപടിയെ തുടര്‍ന്നു ഗൂഗിളിന്റെ ഓഹരി വിലയില്‍ 0.4 ശതമാനം ഇടിവുണ്ടായി. നേരത്തെ സമാന തന്ത്രത്തിലൂടെയാണ്‌ ഇന്റര്‍നെറ്റ്‌ ബ്രൗസറായിരുന്ന നെറ്റ്‌കേപ്‌ നാവിഗേറ്ററിനെ മൈക്രോസോഫ്‌റ്റ്‌ തകര്‍ത്തത്‌. വിന്‍ഡോസ്‌ ഓപ്പറേറ്റിങ്‌ സിസ്‌റ്റം വഴി ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോറര്‍ സൗജന്യമായി നല്‍കിയായിരുന്നു മൈക്രോസോഫ്‌റ്റ്‌ നീക്കം.

Ads by Google
Thursday 19 Jul 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW