Friday, September 21, 2018 Last Updated 21 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 19 Jul 2018 12.14 AM

വ്യാഴത്തെച്ചുറ്റി 12 കുഞ്ഞന്‍മാരും

വാഷിങ്‌ടണ്‍: സൗരയൂഥത്തിലെ ഗ്രഹ ഭീമനായ വ്യാഴത്തിന്റെ 12 കുഞ്ഞന്‍ ഉപഗ്രഹങ്ങളെക്കൂടി കണ്ടെത്തി. വാഷിങ്‌ടണ്‍ ഡിസിയിലെ കാര്‍നീജിയ ഇന്‍സ്‌റ്റിറ്റ്യൂഷന്‍ ഫോര്‍ സയന്‍സ്‌ ആണ്‌ പുതിയ ഉപഗ്രഹങ്ങളെ കണ്ടെത്തിയത്‌. ഇതോടെ വ്യാഴത്തിന്റെ ആകെ ഉപഗ്രഹങ്ങളുടെ എണ്ണം 79 ആയെന്ന്‌ രാജ്യാന്തര ജ്യോതിശാസ്‌ത്ര യൂണിയന്റെ മൈനര്‍ പ്ലാനറ്റ്‌ സെന്റര്‍ ജേര്‍ണല്‍ പുറത്തുവിട്ടു.
കാര്‍നീജിയയിലെ വാന ശാസ്‌ത്രജ്‌ഞന്‍മാരും ഹവായ്‌, നോര്‍ത്തേണ്‍ അരിസോണ യൂണിവേഴ്‌സിറ്റികളിലെ ഗവേഷകരും ചേര്‍ന്ന്‌ പ്ലൂട്ടോയ്‌ക്ക്‌ അപ്പുറമുള്ള ഗ്രഹങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌. ഈ ശ്രമത്തിനിടെയാണു വ്യാഴത്തെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളെ കണ്ടെത്തിയത്‌. ചിലിയിലെ കാരോ ടോലോലോ ഇന്റര്‍ അമേരിക്കന്‍ നക്ഷത്ര ബംഗ്ലാവിലെ കൂറ്റന്‍ ദൂരദര്‍ശനിയാണ്‌ അവര്‍ പ്രധാനമായും ഉപയോഗിച്ചത്‌. വ്യാഴത്തിന്റെ ഏറ്റവും വലിയ ഉപഗ്രഹമായ ഗ്യാനിമീഡിന്‌ ബുധനെക്കാള്‍ വലുപ്പമുണ്ട്‌. പുതിയ ഗ്രഹങ്ങളില്‍ പലതിനും ഗ്യാനിമീഡിനെക്കാള്‍ നാലിലൊന്നു വലുപ്പം പോലുമില്ല.

Ads by Google
Thursday 19 Jul 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW