Sunday, September 23, 2018 Last Updated 30 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 19 Jul 2018 12.14 AM

ഇമ്രാന്റെ പാര്‍ട്ടിക്കു പിന്തുണയുമായി ഭീകരപ്പട്ടികയിലുള്ള പാക്‌ പുരോഹിതന്‍

ഇസ്ലാമാബാദ്‌: വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്‌താന്‍ തെഹ്‌രിക്‌ ഇ ഇന്‍സാഫിനെ പിന്തുണയ്‌ക്കുമെന്നു യു.എസ്‌. ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയ പാക്‌ പുരോഹിതന്‍ മൗലാന ഫസലുര്‍ റഹ്‌മാന്‍ ഖലീല്‍. ഹര്‍ക്കത്തുല്‍ മുജാഹിദീനുമായുള്ള ബന്ധത്തിന്റെ 2014 സെപ്‌റ്റംബര്‍ 30 ന്‌ ഖലീലിനെ യു.എസ്‌. ആഗോളഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
പിന്നീട്‌ ഖലീല്‍ അന്‍സറുല്‍ ഉമ എന്ന സംഘടന രൂപീകരിച്ചു. ഇത്‌ രാഷ്‌ട്രീയ പാര്‍ട്ടിയാണെന്ന്‌ അവകാശപ്പെട്ടുകൊണ്ട്‌ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയും ചെയ്‌തിരുന്നു.
ഇതിനിടെയാണ്‌ 25 നു നടക്കുന്ന പാക്‌ പൊതുതെരഞ്ഞെടുപ്പില്‍ പാകിസ്‌താന്‍ ക്രിക്കറ്റ്‌ ടീം മുന്‍ നായകന്‍ കൂടിയായ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്കു ഖലീലും അനുയായികളും പിന്തുണ അറിയിച്ചത്‌.

Ads by Google
Thursday 19 Jul 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW